സായി പല്ലവിയുടെ അഹങ്കാരം! നടനോട് വഴക്ക്, ഷൂട്ടിങ്ങിനിടെ ഇറങ്ങി പോയ നായകന്റെ കാല് പിടിക്കേണ്ടി വന്നു!

By Teresa John

ആദ്യ സിനിമയ്ക്ക് ശേഷം സായി പല്ലവിയുടെ വളര്‍ച്ച അതിവേഗമായിരുന്നു. മലയാളത്തില്‍ നിന്നും രണ്ട് സിനിമകൡ അഭിനയിച്ചതിന് ശേഷം തെലുങ്കിലേക്കായിരുന്നു സായി അരങ്ങേറ്റം നടത്തിയത്. അല്‍ഫോണ്‍സ് പുത്രന്റെ പ്രേമത്തിലെ മലരിനെ പോലെ തെലുങ്കില്‍ അഭിനയിച്ച ഭാനുമതി എന്ന കഥാപാത്രവും സൂപ്പര്‍ ഹിറ്റായിരുന്നു.

തെലുങ്കിലെ ആദ്യ ചിത്രമായ ഫിദ പുറത്തിറങ്ങിയതിന് ശേഷം അടുത്ത സിനിമയുടെ തിരക്കുകളിലാണ് സായി പല്ലവിയിപ്പോള്‍. എന്നാല്‍ അതിനിടെ സിനിമയുടെ സെറ്റില്‍ നിന്നും നായികയും നായകനും തമ്മില്‍ വഴക്കുണ്ടായ കാര്യം പുറത്ത് വന്നിരിക്കുകയാണ്. നടന്‍ നാനിയുമായിട്ടാണ് സായി വഴക്ക് ഉണ്ടാക്കിയത്. ശേഷം താരം ഷൂട്ടിങ്ങ് നിര്‍ത്തി ഇറങ്ങി പോവുകയായിരുന്നു. എന്നാല്‍ സായി പല്ലവി ക്ഷമ പറഞ്ഞിരിക്കുകയാണ്.

 മിഡില്‍ ക്ലാസ് അബ്ബായ്

മിഡില്‍ ക്ലാസ് അബ്ബായ്

സായി പല്ലവിയുടെ തെലുങ്കിലെ രണ്ടാമത്തെ സിനിമയാണ് മിഡില്‍ ക്ലാസ് അബ്ബായ്. ചിത്രത്തില്‍ നാനിയും സായിയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രീകരണത്തനിടെ താരങ്ങള്‍ക്കിടെയുണ്ടായ വഴക്ക് തെലുങ്ക് മാധ്യമങ്ങളാണ് വാര്‍ത്ത പുറത്ത് വിട്ടത്.

സായിയുടെ വഴക്ക്

സായിയുടെ വഴക്ക്

നടി സായി പല്ലവിയും നടന്‍ നാനിയുമാണ് സിനിമയുടെ സെറ്റില്‍ നിന്നും വഴക്ക് കൂടിയിരിക്കുന്നത്. ശേഷം നാനി സെറ്റില്‍ നിന്നും ദേഷ്യപ്പെട്ട് ഇറങ്ങി പോവുകയായിരുന്നു.

 ചിത്രീകരണം

ചിത്രീകരണം

നാനിയും സായി പല്ലവിയും ഒന്നിച്ചഭിനയിക്കുന്ന രംഗമായിരുന്നു ചിത്രീകരിച്ചിരുന്നത്. ഇരുവരും ചേര്‍ന്ന് നടന്ന് വരുന്നതിനിടയില്‍ തമ്മില്‍ തര്‍ക്കമുണ്ടാവുകയായിരുന്നു. ശേഷം സായി ക്ഷുപിതയായി താരത്തോട് സംസാരിക്കുകയായിരുന്നു.

ക്ഷമ ചോദിച്ച് നടി

ക്ഷമ ചോദിച്ച് നടി

ചിത്രീകരണം പാതി വഴിയില്‍ നിര്‍ത്തേണ്ടി വന്ന സാഹചര്യത്തില്‍ സായി പല്ലവി നടനോട് മാപ്പ് പറയേണ്ടി വരികയായിരുന്നു. സായി മാപ്പ് പറഞ്ഞതോടെ നാനി തിരികെ വരികയും ശേഷം ചിത്രീകരണം ആരംഭിക്കുകയും ചെയ്യുകയായിരുന്നു.

 സായിയുടെ സിനിമകള്‍

സായിയുടെ സിനിമകള്‍

മലയാളത്തില്‍ പ്രേമം എന്ന സിനിമയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്റെ കലി എന്ന ചിത്രത്തിലും നായികയായി അഭിനയിച്ചതിന് ശേഷമായിരുന്നു സായി തെലുങ്കിലേക്ക് പോയിരുന്നത്.

തെലുങ്കിലെ സിനിമകള്‍

തെലുങ്കിലെ സിനിമകള്‍

ഫിദ എന്ന സിനിമയിലായിരുന്നു ആദ്യമായി സായി തെലുങ്കില്‍ അഭിനയിച്ചിരുന്നത്. ശേഷം നാനിയ്‌ക്കൊപ്പം മിഡില്‍ ക്ലാസ് അബ്ബായ് എന്ന സിനിമയിലാണ് സായി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

 തമിഴിലും..

തമിഴിലും..

സായി പല്ലവി തമിഴ് സിനിമയിലും അഭിനയിക്കുന്നുണ്ട്. കരു എന്ന ഹൊറര്‍ ചിത്രമാണ് കരു. സിനിമയുടെ ചിത്രീകരണവും നടന്ന കൊണ്ടിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X