നാനിയ്ക്ക് നേരെയുള്ള ലൈംഗികാരോപണം, ഭാര്യ അഞ്ജനയ്ക്ക് പറയാനുള്ളത്
നടന്‍ നാനിയ്ക്ക് നേരെ ശ്രീ റെഡ്ഡി നടത്തിയ ലൈംഗികാരോപണമാണ് ഇപ്പോള്‍ തെലുങ്ക് സിനിമാ ലോകത്തെ ചൂടുള്ള വാര്‍ത്ത. ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ നിന്ന് നാനി ഇടപെട്ട് തന്നെ പുറത്താക്കി എന്ന് പറഞ്ഞ് കൊണ്ടാണ് നടി നാനിയ്‌ക്കെതിരെ രംഗത്തെത്തിയത്. വാര്‍ത്ത നാനി നിഷേധിച്ചതോടെ സോഷ്യല്‍ മീഡിയയിലൂടെ നടനെ അപമാനിക്കുകയായിരുന്നു ശ്രീ റെഡ്ഡി.

നാനി തനിക്ക് അവസരങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നുവെന്നും നടനുമായി ലൈംഗിത ബന്ധമുണ്ടായിട്ടുണ്ടെന്നും ശ്രീ റെഡ്ഡി ഫേസ്ബുക്കിലൂടെ ആരോപിച്ചു. ഇതത്രയും പച്ചക്കള്ളമാണെന്നാണ് നാനി പറഞ്ഞത്. പറയുക മാത്രമല്ല ശ്രീ റെഡ്ഡിക്കെതിരെ നിയമനടപടി സ്വീകരിയ്ക്കുകയും ചെയ്തു. അങ്ങനെ ഒരു ബന്ധം തമ്മിലുണ്ടായിട്ടില്ലെങ്കില്‍ കുടുംബത്തെ സാക്ഷി നിര്‍ത്തി സത്യം ചെയ്യൂ എന്നായിരുന്നു ശ്രീ റെഡ്ഡി പിന്നെ പറഞ്ഞത്.
ഇപ്പോള്‍ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിയ്ക്കുകയാണ് നാനിയുടെ ഭാര്യ അഞ്ജന. സോഷ്യല്‍ മീഡിയയിലൂടെയാണ് അഞ്ജനയുടെ പ്രതികരണം. ''ഇതൊക്കെ ഈ ഇന്റസ്ട്രിയില്‍ സ്വാഭാവികമാണ്. പക്ഷെ പബ്ലിസിറ്റിയ്ക്ക് വേണ്ടി മറ്റുള്ളവരുടെ ജീവിതത്തിന് മേലെ ഇങ്ങനെ വലിഞ്ഞുകയറുന്നത് എനിക്ക് കണ്ടു നില്‍ക്കാന്‍ കഴിയുന്നില്ല. എന്ത് തന്നെയായാലും ഈ വീഡ്ഡിത്തം ആരും വിശ്വസിക്കാന്‍ പോകുന്നില്ല. മറ്റുള്ളവരെ ഇത്രയും തരംതാഴ്ന്ന നിലയില്‍ അപമാനിച്ചതിലൂടെ അവര്‍ സ്വയം ചെറുതായതേയുള്ളൂ''- അഞ്ജന പറഞ്ഞു.
അഞ്ജനയുടെ വാക്കുകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ നല്ല പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിയ്ക്കുന്നത്. എന്നാല്‍ നാനിയും സോഷ്യല്‍ മീഡിയയും എത്ര പ്രതികരിച്ചിട്ടും ശ്രീ റെഡ്ഡി തന്റെ നിലപാട് മാറ്റുന്നില്ല.


Click it and Unblock the Notifications











