നഞ്ചിയമ്മ വീണ്ടും ക്യാമറയ്ക്ക് മുന്നിൽ, ചെക്കൻ പുരോഗമിക്കുന്നു...
കാടിന്റെ മക്കളുടെ കഥയുമായെത്തുന്ന സിനിമയാണ് ''ചെക്കന്‍''. ഗോത്രവിഭാഗത്തില്‍ ജനിച്ചതുകൊണ്ടുമാത്രം ഒരു ഗായകന്‍ നേരിടേണ്ടിവരുന്ന പ്രതിസന്ധികളുടെ കഥയാണ് ചിത്രം പറയുന്നത്. നിരവധി ഹ്രസ്വ ചിത്രങ്ങള്‍, സംഗീത ആല്‍ബങ്ങളിലൂടെ കഴിവുതെളിയിച്ച ഷാഫി എപ്പിക്കാടാണ് കഥയും തിരക്കഥയുമെഴുതി ചെക്കന്‍ സംവിധാനം ചെയ്യുന്നത്. വണ്‍ ടു വണ്‍ മീഡിയയുടെ ബാനറില്‍ മണ്‍സൂര്‍ അലിയാണ് നിര്‍മ്മാണം.

ഗപ്പി, ചാലക്കുടിക്കാരന്‍ ചങ്ങാതി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ വിഷ്ണു പുരുഷനാണ് ചെക്കനാകുന്നത്. വിഷ്ണുവിന്റെ മുത്തശ്ശിയാകുന്നത് അയ്യപ്പനും കോശിയിലൂടെ പ്രശസ്തയായ നഞ്ചിയമ്മയാണ്.നഞ്ചിയമ്മ ചിത്രത്തിലൊരു ഗാനം ആലപിക്കുന്നുമുണ്ട്. പൂര്‍ണ്ണമായും വയനാടിന്റെ ദൃശ്യഭംഗിയിലാണ് ചെക്കന്‍ ഒരുങ്ങുന്നത്.ചിത്രത്തിന്റെ ആദ്യപോസ്റ്റര്‍, വിനീത് ശ്രീനിവാസന്‍, വിഷ്ണുഉണ്ണികൃഷ്ണന്‍, പ്രണവ് മോഹന്‍ലാല്‍ എന്നിവരുടെ എഫ് ബി പേജുകളിലൂടെയായിരുന്നു റിലീസ് ചെയ്തത്.
വിഷ്ണു പുരുഷന്‍, നഞ്ചിയമ്മ, എന്നിവര്‍ക്കു പുറമെ വിനോദ് കോവൂര്‍, അബു സാലിം (ടിക്‌ടോക് ഫെയിം), തെസ്‌നിഖാന്‍, അബു സലിം, ആതിര, അലി അരങ്ങേടത്ത്, ഷിഫാന, മാരാര്‍, സലാം കല്‍പ്പറ്റ, അമ്പിളി തുടങ്ങിയവരും ഒപ്പം ഒരുപ്പറ്റം നാടകകലാകാരന്മാരും വേഷമിടുന്നു.
വണ്‍ ടു വണ്‍ മീഡിയയുടെ ബാനറിൽ ഷാഫി എപ്പിക്കാടാണ് രചനയും സംവിധാനവും ചെയ്യുന്നത്., നിര്‍മ്മാണം - മണ്‍സൂര്‍ അലി, ഛായാഗ്രഹണം - സുരേഷ് റെഡ് വണ്‍, എഡിറ്റിംഗ് - ജര്‍ഷാജ് കൊമ്മേരി, ഗാനരചന - മണികണ്ഠന്‍ പെരുമ്പടപ്പ്, നഞ്ചിയമ്മ, ഒ.വി. അബ്ദുള്ള, സംഗീതം - മണികണ്ഠന്‍ പെരുമ്പടപ്പ്, ആലാപനം - നഞ്ചിയമ്മ, മണികണ്ഠന്‍ പെരുമ്പടപ്പ്, പശ്ചാത്തല സംഗീതം - സിബു സുകുമാരന്‍, കല - ഉണ്ണി നിറം, ചമയം - ഹസ്സന്‍ വണ്ടൂര്‍, വസ്ത്രാലങ്കാരം - സുരേഷ് കോട്ടാല, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഷൗക്കത്ത് വണ്ടൂര്‍, കോ - ഓര്‍ഡിനേറ്റര്‍ - അഫ്‌സല്‍ തുവൂര്‍, സഹസംവിധാനം - ബഷീര്‍ പുലരി, പ്രോജക്ട് ഡിസൈനര്‍ - അസിം കോട്ടൂര്‍, പ്രൊഡക്ഷന്‍ മാനേജര്‍ - റിയാസ് വയനാട്, ലൊക്കേഷന്‍ മാനേജര്‍ - ജിജോ, ഡിസൈന്‍സ് - മനു ഡാവിഞ്ചി, സ്റ്റില്‍സ് - അപ്പു വൈഡ് ഫ്രെയിം, പിആര്‍ഓ - അജയ് തുണ്ടത്തില്‍.


Click it and Unblock the Notifications