'നന്മകള്‍ പൂക്കുന്ന നാട്ടില്‍' ഒരു സിനിമ

By Aswathi

സിനിമ ഒരു കൂട്ടായ്മയുടെ ഫലമാണെന്ന് പറയാതെ അറിയാവുന്ന കാര്യമാണ്. സംവിധാനം, തിരക്കഥ, നിര്‍മാണം, ഛായഗ്രഹണം, ക്യാമറ, അഭിനയം ഇങ്ങനെ പോകുന്ന ഓരോ മേഖലയും ഒന്നിക്കുമ്പോഴാണ് സിനിമ പൂര്‍ണമാകുന്നത്. എന്നും പരീക്ഷണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന ഈ മേഖലിയിലേക്കിതാ ഒരു നാട് തന്നെ ഇറങ്ങിവരുന്നു.

അരനൂറ്റാണ്ടിലധികമായി നാടകാസ്വാദകരുടെ അംഗീകാരവും പ്രശംസകളും പിടിച്ചുപറ്റുന്ന കണ്ണൂര്‍ വെങ്ങിലോട് ഉദയകലാ സമിതി പൂര്‍ണമായും ജനപങ്കാളിത്തത്തോടെ ഒരു സിനിമ നിര്‍മിക്കുന്നു. 'നന്മകള്‍ പൂക്കുന്ന നാട്ടില്‍'. ഇതിലെ അഭിനേതാക്കളോ അണിയറപ്രവര്‍ത്തകരോ ഒന്നും സിനിമയുമായി ബന്ധമുള്ളവരല്ല. ഇതുവരെ ഒരു സിനിമയിലും മുഖംകാണിക്കാത്തവരാണ് അഭിനേതാക്കള്‍ എന്നതാണ് ഏറെ കൗതുകമുണര്‍ത്തുന്നത്.

Nanmakal Pookkunna Nattil

ഒരു കൂട്ടം ചെറുപ്പക്കാര്‍ ചേര്‍ന്ന് 1955ലാണ് ഉദയകലാ സമിതിക്ക് രൂപം നല്‍കിയത്. വാര്‍ഷികാഘോഷങ്ങളില്‍ ഗംഭീര പരിപാടികളൊരുക്കുന്ന സമിതി 45ല്‍ അധികം നാടകങ്ങള്‍ അരങ്ങിലെത്തിച്ച് അമച്വര്‍ നാടകരംഗത്തെ അറിയപ്പെടുന്ന ട്രൂപ്പായി. അങ്ങനെ ഇരിക്കുമ്പോഴാണ് സിനിമയെന്ന ആശയത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങിയത്. സമിതിയുടെ ഭാരവാഹികള്‍ തന്നെയാണ് അണിയറപ്രവര്‍ത്തകരും.

ടെലിവിഷന്‍ ചാനലുകളില്‍ പ്രോഗ്രാം പ്രൊഡ്യൂസറായും എഡിറ്ററായുമൊക്കെ ജോലി നോക്കിയ ഷിജു ബാല ഗോപാലനാണ് നന്മകള്‍ പൂക്കുന്ന നാട്ടില്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ലൈഫ് ഇന്‍ സെക്കന്റ് എന്ന പേരില്‍ ഒരു ഹ്രസ്വചിത്രം സംവിധാനം ചെയ്ത പരിചയമുണ്ട് ഷിജുവിന്. ഓഡിഷന്‍ ടെസ്റ്റിലൂടെയാണ് അഭിനേതാക്കളെ കണ്ടെത്തിയത്.

ഒരു പെണ്‍കുട്ടിയുടെ കാഴ്ചപ്പാടിലൂടെയാണ് കഥ പറയുന്നത്. കുലുഷിതമെന്ന് പുറംലോകം വിലയിരുത്തിയ ഒരു നാട്ടിലെത്തുന്ന പെണ്‍കുട്ടി നന്മ നിറഞ്ഞ ഒരു നാടിന്റെ സുഖം അനുഭവിക്കുന്നു. രണ്ടര മണിക്കൂറാണ് സിനിമയുടെ ദൈര്‍ഘ്യം. മനീഷ് ജോസഫാണ് ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X