നരേന്‍ നിര്‍മാതാവാകുന്നു

By Nirmal Balakrishnan

മലയാളത്തിലൂടെ അരങ്ങേറ്റം കുറിച്ച് ഒരേസമയം മലയാളത്തിലും തമിഴിലും തിരക്കുള്ള നടനായി മാറിയ നരേന്‍ പുതിയൊരു തൊപ്പി കൂടി അണിയുകയാണ്. എല്ലാ താരങ്ങളെയും പോലെ നരേനും നിര്‍മാതാവിന്റെ കുപ്പായമണിയുകയാണ്. കത്തുക്കുട്ടി എന്ന തമിഴ് ചിത്രത്തിനു പണമിറക്കിയാണ് നരേന്‍ നിര്‍മാതാവാകുന്നത്.

നരേന്‍ തന്നെയാണു നായകന്‍. രണ്ടു നിര്‍മാതാക്കളില്‍ ഒരാളാണ്. തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ ഭൂമിക്കു വേണ്ടി പോരാടുന്നവരുടെ കഥയാണ് കത്തുകുട്ടി. അറിവളകന്‍ എന്നാണു കഥാപാത്രത്തിന്റെ പേര്. ഹ്യൂമറിന്റെ പശ്ചാത്തലത്തിലാണു ചിത്രമൊരുങ്ങുന്നത്.

narain

മലയാളത്തില്‍ ഹല്ലേലൂയ ആണ് ഇപ്പോള്‍ അഭിനയിക്കുന്ന ചിത്രം. മേഘ്‌നാരാജ് ആണ് നായിക. ഏറെക്കാലത്തിനുശേഷം മലയാളത്തില്‍ നായകനായി അഭിനയിക്കുകയാണ് നരേന്‍. കഴിഞ്ഞവര്‍ഷം സിബി മലയിലിന്റെ ഞങ്ങളുടെവീട്ടിലെ അതിഥി എന്നചിത്രത്തില്‍ അതിഥി വേഷമായിരുന്നു ചെയ്തിരുന്നത്. ചിത്രം വന്‍ പരാജയമായതിനാല്‍ കാര്യമായ നേട്ടമൊന്നുമുണ്ടാക്കാന്‍ സാധിച്ചില്ല.

തമിഴിലും മലയാളത്തിലും അഭിനയിക്കുന്നതിനാല്‍ രണ്ടിടത്തും നേട്ടമുണ്ടാക്കാന്‍ കഴിയാത്ത അവസ്ഥയിലാണു നരേന്‍. അതുകൊണ്ടാണ് തമിഴില്‍ സ്വന്ത ംചിത്രത്തിനു പണമിറക്കാന്‍ നരേന്‍ തീരുമാനിച്ചത്. വിജയ്, സൂര്യ എന്നിവരൊക്കെ ചെയ്യുന്നതുപോലെ നായക പ്രാധാന്യമുള്ള ചിത്രമാണു കത്തുക്കുട്ടി.

കത്തുക്കുട്ടിക്കു ശേഷം തമിഴിലും തെലുങ്കിലും ഒരേസമയം ഒരുക്കുന്ന ചിത്രത്തിലും നരേന്‍ നായകനാകുന്നുണ്ട്. ഈ വര്‍ഷം നായകന്‍ എന്ന നിലയ്ക്ക് നല്ലൊരു മേല്‍വിലാസമുണ്ടാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണു നരേന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X