സൂപ്പറുകള്‍ക്കെതിരെ നരേനും
സൂപ്പര്‍സ്റ്റാറുകളെ വിമര്‍ശിക്കുന്നത് യുവതാരങ്ങള്‍ക്കിടയില്‍ ഒരു ഫാഷനായി മാറിയിരിക്കുകയാണോ? നാല്പതു കഴിഞ്ഞ സൂപ്പര്‍താരങ്ങളുടെ മലയാള സിനിമയിലെ മേധാവിത്തത്തെ വിമര്‍ശിക്കുന്നത് പൃഥ്വിരാജിന്റെ പതിവായിരുന്നു. ഇപ്പോള്‍ പൊതുവെ മിതഭാഷിയായ നരേനും പൃഥ്വിരാജിനു പിന്നാലെ പോവുന്നു.
പൃഥ്വിരാജിനേക്കാള്‍ കടുത്ത ഭാഷയിലാണ് നരേന്റെ വിമര്‍ശനം. സൂപ്പര്‍സ്റ്റാറുകള്‍ കാരണമാണ് തനിക്ക് മലയാളത്തില്‍ വേണ്ടത്ര അവസരങ്ങള്‍ കിട്ടാത്തതെന്നാണ് നരേന്‍ പറഞ്ഞിരിക്കുന്നത്. മലയാളത്തിലെ മുതിര്‍ന്ന താരങ്ങളുമായി തനിക്ക് പോരടിക്കേണ്ടിവരുന്നുവെന്നും പുതിയ താരങ്ങളെ അംഗീകരിക്കാന്‍ മലയാള സിനിമ തയ്യാറല്ലെന്നും നരേന്‍ പറയുന്നു.
അമ്മ നിര്‍മിക്കുന്ന ട്വന്റി ട്വന്റിയില്‍ തനിക്ക് അവസരം നല്‍കാതിരുന്നത് തന്നെ ഒതുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്. ഇക്കാര്യം മാധ്യമ പ്രവര്‍ത്തകരോട് വെട്ടിത്തുറന്നു പറഞ്ഞിട്ടും അക്കാര്യം പ്രസിദ്ധപ്പെടുത്താന്‍ അവര്‍ ധൈര്യപ്പെട്ടില്ല.- ഇങ്ങനെ പോകുന്നു നരേന്റെ വിമര്‍ശനം.
മലയാളത്തേക്കാള്‍ തമിഴ് സിനിയിലാണ് തനിക്ക് താത്പര്യമെന്നും നരേന് പറഞ്ഞു. കാരണം മറ്റൊന്നുമല്ല, മലയാളത്തേക്കാള്‍ തമിഴില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നു. മലയാളത്തിലേതു പോലെ ഒതുക്കല്‍ ശ്രമങ്ങളൊന്നും തമിഴില്‍ നരേന് നേരിടേണ്ടി വരുന്നില്ലത്രെ.
പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നീ യുവതാരങ്ങള്‍ക്കെല്ലാം അവസരം നല്‍കിയിട്ടും ട്വന്റി ട്വന്റിയില്‍ നരേനെ ഒഴിവാക്കിയത് ദുരൂഹമാണ്. നേരത്തെ അമ്മയുടെ ചില തീരുമാനങ്ങള്‍ ധിക്കരിച്ചതിന്റെ പേരില്‍ ആറു മാസത്തോളം ഒരു സിനിമ പോലും ചെയ്യാനാവാതെ വീട്ടിലിരിക്കേണ്ടി വന്നിരുന്നു പൃഥ്വിരാജിന്. പക്ഷേ അതിനു ശേഷം അത്ഭുതകരമായ തിരിച്ചുവരവാണ് പൃഥ്വിരാജ് നടത്തിയത്. ഇപ്പോള്‍ അമ്മ നിര്‍മിക്കുന്ന ട്വന്റി ട്വന്റിയില്‍ പൃഥ്വിരാജ് അഭിനയിക്കുന്നുണ്ട്. എന്നാല്‍ പൃഥ്വിരാജ് നടത്തിയതു പോലുള്ള വിമര്‍ശനങ്ങള്‍ക്കൊന്നും ഇതുവരെ മുതിരാതിരുന്ന നരേനെ അമ്മയുടെ സിനിമയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.


Click it and Unblock the Notifications











