മലയാളത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കണം: നരേന്‍

By Aswathi

ക്ലാസ്‌മേറ്റ്‌സ് പോലൊരു ചിത്രത്തില്‍ മികച്ച വിജയം നേടിയിട്ടും മലയാളത്തില്‍ കാലുറപ്പിക്കാന്‍ കഴിയാതെ പോയ നടനാണ് നരേന്‍. ഇടയ്ക്ക് തമിഴിലേക്കും ശ്രദ്ധ കൊടുത്തതോടെ അവിടെയും ഇവിടെയുമില്ല എന്ന അവസ്ഥയായി. ഇടയ്ക്ക് വന്ന് ഒരു ചിത്രം ചെയ്ത് നരന്‍ അപ്രത്യക്ഷമാകുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.

റെഡ് റെയിന്‍ എന്ന ചിത്രത്തിലാണ് ഒടുവില്‍ നരേനെ കണ്ട്. മറ്റെങ്ങോട്ടും പോകുന്നില്ലെങ്കിലും സിനിമയിലധികം കാണാറില്ല. സിനിമാ ജീവിതത്തില്‍ അതിഥിയായെത്തുന്ന നരേന്‍ ഇനി ശരിക്കും അതിഥിയാകുന്നു. സിബി മലയില്‍ സംവിധാനം ചെയ്യുന്ന 'ഞങ്ങളുടെ വീട്ടിലെ അതിഥികള്‍' എന്ന ചിത്രത്തിലൂടെ.

narain

ജയറാമും പ്രിയാമണിയുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നരേന് ചിത്രത്തില്‍ കല്പിച്ചിരിക്കുന്ന വേഷം നരേനല്ലാതെ മറ്റാര്‍ക്കും ചെയ്യാന്‍ കഴിയില്ലെന്നാണ് സിബി മലയില്‍ പറയുന്നത്. നരേനോടും ഇക്കാര്യം തന്നെയാണ് സിബി പറഞ്ഞത്. അതോടെ ചെയ്യാമെന്ന് നരേനും ഏറ്റു.

ഇനിയേതായാലും മലയാളത്തില്‍ കൂടുതല്‍ ശ്രദ്ധകൊടുക്കാന്‍ തന്നെയാണ് നരേന്റെ തീരുമാനം. കഥയിലെ വഴിത്തിരിവുണ്ടാക്കുന്ന കഥാപാത്രമാണ് നരേന്റത്. രാജ് മേനോന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. ജയറാം, പ്രിയാമാണി ദമ്പതികളുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ഒരു സെലിബ്രേറ്റി ഗസ്റ്റാണ് രാജ് മേനോന്‍. ചിത്രത്തെ കുറിച്ച് കൂടുതലൊന്നും പറയാന്‍ നരേന്‍ തയ്യാറായില്ല. സര്‍പ്രൈസാണത്രെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X