തമിഴ് ചിത്രത്തില്‍ പരുക്കന്‍ കഥാപാത്രമായി നരേന്‍
നടന്‍ നരേന്‍ മലയാളത്തില്‍ പല ഹിറ്റ് ചിത്രങ്ങളുടെയും ഭാഗമായിട്ടുണ്ട്. അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെ എത്തിയ നരേന്‍ പിന്നീട് ക്ലാസ്‌മേറ്റ്‌സ്, റോബിന്‍ഹുഡ് തുടങ്ങിയ ചിത്രങ്ങളിലെല്ലാം മികച്ച വേഷങ്ങള്‍ ചെയ്തു. എന്നാല്‍ നരേന്‍ നായകനായി എത്തിയ ചിത്രങ്ങളൊന്നും പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. അതുകൊണ്ടുതന്നെ മലയാളത്തില്‍ കുറച്ചുനാളായ നരേനെ കാണുന്നുമില്ല. പക്ഷേ തമിഴകത്ത് അല്‍പം തിരക്കിലാണ് താരം.
തമിഴില്‍ ഇറ ശരവണന്‍ സംവിധാനം ചെയ്യുന്ന കാത്തുകുട്ടി എന്ന ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട് നരേന്‍. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കോമഡിചിത്രമായിട്ടാണ് ഇതൊരുക്കുന്നതെങ്കിലും ശക്തമായൊരു പ്രമേയമാണ് ചിത്രം കൈകാര്യം ചെയ്യുന്നതെന്ന് നരേന്‍ പറയുന്നു.

ചിത്രത്തില്‍ നേരന്‍ പരുക്കനായ ഒരു ഗ്രാമീണ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഗ്രാമത്തിലെ ഏറ്റവും ബഹുമാനിയ്ക്കപ്പെടുന്ന വ്യക്തിയുടെ തലതിരിഞ്ഞ മകനാണ് നരേന്റെ കഥാപാത്രം. പക്ഷേ പിന്നീട് കഥമാറുകയും ഗ്രാമത്തിന് വേണ്ടി പോരാടുന്നയാളായി ഈ കഥാപാത്രം മാറുകയും ചെയ്യുകയാണ്.
ചിത്രത്തിന് വേണ്ടി നരേന് വ്യത്യസ്തമായ ലുക്കാണ് നല്‍കിയിരിക്കുന്നത്. താടിയെല്ലാം വളര്‍ത്തി പ്രത്യേകമായ ലുക്കായതിനാല്‍ ഈ ചിത്രത്തിന്റെ ജോലിക്കിടെ തനിയ്ക്ക് മറ്റൊരു ചിത്രവും ഏറ്റെടുക്കാന്‍ കഴിഞ്ഞില്ലെന്ന് നരേന്‍ പറയുന്നു.


Click it and Unblock the Notifications