കാത്തിരിക്കാന്‍ ഒരുക്കമാണെന്ന് നരേന്‍
നിഴല്‍ക്കൂത്ത് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ സുനില്‍ കുമാര്‍ എന്ന നരേനെ പ്രേക്ഷകര്‍ ശ്രദ്ധച്ചുതുടങ്ങിയത് ഫോര്‍ ദി പീപ്പിള്‍ എന്ന ചിത്രത്തിന് ശേഷമാണ്. അച്ചുവിന്റെ അമ്മ, ശീലാബതി എന്നീ ചിത്രങ്ങളിലൂടെ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയെങ്കിലും ലാല്‍ ജോസിന്റെ ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രമാണ് നടന് ബ്രേക്ക് നല്‍കിയത്.
പിന്നീട് മലയാളത്തിനൊപ്പം തമിഴിലും ശ്രദ്ധകൊടുക്കാന്‍ തുടങ്ങിയതോടെ നരേന് എവിടെയോ പിഴച്ചു. സിത്തിരം പേസിയതേ, അഞ്ചാതേ എന്നീ തമിഴ് ചിത്രങ്ങളിലും ശ്രദ്ധിക്കപ്പെട്ടെങ്കിലും കരിയറില്‍ മുഴച്ചു നില്‍ക്കുന്ന ഒരു വേഷം നടനെ തേടിയെത്തിയില്ല.

അതിനിടയില്‍ വില്ലന്‍ വേഷങ്ങളിലും ഒരു കൈ പരീക്ഷിച്ച നരേന്‍ മുഖംമൂടി എന്ന തമിഴ് ചിത്രത്തിലൂടെ അവിടെയും പ്രേക്ഷകശ്രദ്ധ നേടി. അപ്പോഴും എടുത്തു പറയാന്‍ ഒരു വേഷം ഉണ്ടായിരുന്നില്ല. നായക വേഷത്തില്‍ നിന്നും നരേന്‍ തെന്നിവീണു.
ഇപ്പോള്‍ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ഹല്ലേലുജ എന്നതമിഴ് ചിത്രത്തിലൂടെ നായകനായുള്ള തിരിച്ചുവരവിനൊരുങ്ങുകയാണ് താരം. നല്ല വേഷങ്ങള്‍ക്ക് വേണ്ടി എത്രവേണമെങ്കിലും കാത്തിരിക്കാന്‍ താന്‍ തയ്യാറാണെന്നാണ് നരേന്‍ ഇപ്പോള്‍ പറയുന്നത്.
ഒരുപാട് സിനിമകള്‍ ചെയ്യുന്നതില്‍ എനിക്ക് വിശ്വാസമില്ല. പക്ഷെ ചെറുതാണെങ്കിലും ശ്രദ്ധിക്കുന്ന ഒരു വേഷം ചെയ്യണം. ആ വേഷം തന്നെ സംതൃപ്തിപ്പെടുത്തുകയും വേണം. അങ്ങനെ ഒരു വേഷത്തിന് വേണ്ടി കാത്തിരിക്കാന്‍ തയ്യാറാണെന്നാണ് നരേന്‍ പറയുന്നത്.


Click it and Unblock the Notifications