»   » മോഹന്‍ലാലിന്റെ ഒടിയനില്‍ നരേനും! ഒടി വിദ്യ പ്രയോഗിക്കുന്ന ഒടിയനാണോ നരേൻ ? താരം പറയുന്നതിങ്ങനെ...

മോഹന്‍ലാലിന്റെ ഒടിയനില്‍ നരേനും! ഒടി വിദ്യ പ്രയോഗിക്കുന്ന ഒടിയനാണോ നരേൻ ? താരം പറയുന്നതിങ്ങനെ...

Posted By:
Subscribe to Filmibeat Malayalam
'ഒടിയന്‍ പ്രേതസിനിമയല്ല, ക്ലൈമാക്സ് ഞെട്ടിക്കും' | filmibeat Malayalam

മോഹന്‍ലാലിന്റെ ഏറ്റവും പുതിയ സിനിമയാണ് ഒടിയന്‍. മോഹന്‍ലാല്‍ വ്യത്യസ്ത ഗെറ്റപ്പുകളിലെത്തുന്ന സിനിമയുടെ റിലീസിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രീകരണ പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന ഒടിയന്റെ വിശേഷങ്ങള്‍ ഈ ദിവസങ്ങളില്‍ പുറത്ത് വന്നിരുന്നു. നരേനും ഒടിയനില്‍ ജോയിന്‍ ചെയ്തിരിക്കുകയാണ്.

സണ്ണി ലിയോണിനോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും! തന്നെ പറ്റിച്ചവരോട് മധുര പ്രതികാരവുമായി സണ്ണി ലിയോണ്‍!

ആദം ജോണ്‍ എന്ന സിനിമയ്ക്ക് ശേഷം നരേന്‍ പ്രധാന കഥാപാത്രത്തിലഭിനയിക്കുന്ന സിനിമയാണ് ഒടിയന്‍. സിനിമയുടെ ചിത്രീകരണത്തില്‍ താനും ചേര്‍ന്നിരിക്കുകയാണെന്നും ചിത്രത്തിലെ തന്റെ കഥാപാത്രം ആകാംഷ നല്‍കുന്നതാണെന്നും നരേന്‍ തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്.

ഒടിയന്‍


മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ഒടിയന്‍. ചിത്രീകരണം പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന സിനിമ അടുത്ത വര്‍ഷമായിരിക്കും തിയറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ ഭാഗമായി ഒരാള്‍ കൂടി എത്തിയിരിക്കുകയാണ്.

നരേനും

പൃഥ്വിരാജിന്റെ ആദം ജോണ്‍ എന്ന സിനിമയ്ക്ക് ശേഷം നരേന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പോവുന്ന സിനിമയാണ് ഒടിയന്‍. ഒടുവില്‍ നരേനും സിനിമയുടെ ചിത്രീകരണത്തില്‍ ജോയിന്‍ ചെയ്യാന്‍ പോവുകയാണ്. താരം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

അടുത്ത ഷെഡ്യൂളില്‍

മോഹന്‍ലാലിന്റെ ശരീരഭാരം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ചിത്രീകരണം നിര്‍ത്തി വെച്ചിരിക്കുകയായിരുന്നു. ശേഷം ഡിസംബറില്‍ ആരംഭിക്കാന്‍ പോവുന്ന അടുത്ത ഷെഡ്യൂളിലാണ് നരേന്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നത്.

ആകാംഷയിലാണ്

സിനിമയില്‍ മെലിഞ്ഞ കഥാപാത്രമായി മോഹന്‍ലാല്‍ അഭിനയിക്കുമ്പോള്‍ എങ്ങനെയായിരിക്കും ആ കഥാപാത്രമെന്ന് കാണാനുള്ള ആകാംഷയിലാണ് ആരാധകര്‍. അടുത്ത ഷെഡ്യൂളിലെ മോഹന്‍ലാലിന്റെ മാണിക്യന് പ്രത്യേകതകള്‍ ഒരുപാടാണ്.

മോഹന്‍ലാലിനൊപ്പം


2012 ല്‍ റിലീസ് ചെയ്ത ഗ്രാന്‍ഡ്മാസ്റ്റര്‍ എന്ന സിനിമയിലായിരുന്നു അവസാനമായി മോഹന്‍ലാലും നരേനും ഒന്നിച്ചഭിനയിച്ചത്. ശേഷം ഒടിയനിലൂടെ ഒന്നിക്കുന്നതിന്റെ സന്തോഷം താരം മറച്ച് വെച്ചില്ല.

രണ്ട് സിനിമകള്‍


ഒടിയനില്‍ അഭിനയിക്കുന്നതിനൊപ്പം മറ്റ് രണ്ട് സിനിമകളില്‍ കൂടിയും നരേന്‍ അഭിനയിക്കുന്നുണ്ട്. എന്നാല്‍ തന്റെ അടുത്ത സിനിമകളെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പറയാന്‍ പറ്റില്ലെന്നും താരം പറയുന്നു. മലയാളത്തിനൊപ്പം തമിഴിലും ഒരു സിനിമ വരാനുണ്ടെന്നും നരേന്‍ വ്യക്തമാക്കുന്നു.

English summary
Fans are eagerly waiting for the upcoming schedule of Mohanlal's upcoming film Odiyan as the actor would be seen in a toned avatar for the remaining portions. Joining him in the schedule will be Narain, who was last seen in Prithviraj's Adam Joan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam