»   » ആക്ഷന്‍ ചിത്രത്തിലൂടെ നരേന്‍ വീണ്ടും മലയാളത്തില്‍

ആക്ഷന്‍ ചിത്രത്തിലൂടെ നരേന്‍ വീണ്ടും മലയാളത്തില്‍

Posted By:
Subscribe to Filmibeat Malayalam

മലയാളത്തിലും തമിഴിലും ഒരേപോലെ ശ്രദ്ധേയനായ നരേയ്ന്‍ വീണ്ടും മലയാളത്തില്‍ ആക്ഷന്‍ ചിത്രത്തില്‍ നായകനാകുന്നു. സലില്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഗാംബ്ലേഴ്‌സ് എന്ന ചിത്രത്തിലൂടെയാണ് നരേയ്ന്‍ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുന്നത്.

സത്യന്‍ അന്തിക്കാടിന്റെ അച്ചുവിന്റെ അമ്മ, ജയരാജിന്റെ ഫോര്‍ ദ് പീപ്പിള്‍ എന്നീ ചിത്രങ്ങളിലൂടെ നായകനിരയിലേക്കു കടന്ന നരേയ്ന്‍ പെട്ടെന്നു തമിഴിലേക്കു ചുവടുമാറ്റിയപ്പോള്‍ മലയാളത്തില്‍ നായക സ്ഥാനം നഷ്ടമാകുകയായിരുന്നു. തമിഴില്‍ നരേയ്ന്‍ നായകനായ അന്‍ജാതെ സൂപ്പര്‍ഹിറ്റായെങ്കിലും തുടര്‍ന്ന് നല്ല ചിത്രങ്ങള്‍ ലഭിച്ചില്ല. ഇതേതുടര്‍ന്ന് നരേയ്ന്‍ മലയാളത്തിലേക്കു തിരിച്ചുവരാന്‍ ശ്രമിച്ചപ്പോള്‍ ഇവിടെ പൃഥ്വിരാജും ജയസൂര്യയും ഇന്ദ്രജിത്തുമൊക്കെ സ്ഥാനം പിടിച്ചിരുന്നു.

Narain

ഒരു സമയത്ത് തമിഴിലും മലയാളത്തിലും ഇല്ലാത്തൊരു അവസ്ഥയിലായിരുന്ന നരേയ്ന്‍ ലാല്‍ജോസിന്റെ ക്ലാസ്‌മേറ്റ്‌സിലൂടെയാണ് നല്ലൊരു തിരിച്ചുവരവ് നടത്തിയത്. ഭാഗ്യദേവത, റോബിന്‍ഹുഡ്, ഗ്രാന്‍ഡ് മാസ്റ്റര്‍ എന്നീ ചിത്രങ്ങളില്‍ രണ്ടാം നായകനായി അഭിനയിച്ച നരേയ്ന്‍ ലാല്‍ജോസിന്റെ അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തില്‍ പൃഥ്വിക്കൊപ്പം നല്ലൊരു വേഷംചെയ്തു. തുടര്‍ന്ന് മലയാളത്തില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.

ത്രീ ഡോട്ട്‌സ്, കമ്മത്ത് ആന്‍ഡ് കമ്മത്ത് എന്നിവയില്‍ അഭിനയിച്ച നരേയ്ന്‍ രാഹുല്‍ സദാശിവന്റെ റെഡ് റെയ്ന്‍, ഇഎംഎസും പെണ്‍കുട്ടിയും എന്നീ ചിത്രങ്ങളില്‍ നായകനായി അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. തമിഴില്‍ മുഖംമൂടി എന്നചിത്രത്തില്‍ ആക്ഷന്‍ വേഷം ചെയ്‌തെങ്കിലും അത് ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. നവാഗതനായ സലിലിന്റെ ഗാംബ്ലേഴ്‌സ് ശരിക്കുമൊരു ആക്ഷന്‍ത്രില്ലറാണ്. ഈ ചിത്രത്തിലൂടെ മലയാളത്തിലെ യുവ നായകന്‍മാരുടെകൂട്ടത്തില്‍ സ്ഥാനം പിടിക്കാന്‍പറ്റുമെന്ന പ്രതീക്ഷയാണ് നരേയ്‌ന്.

English summary
Actor Narain playing action role in Gamblers by Salim.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam