നരേന് വില്ലന്‍ വേഷം മടുത്തെന്ന്
ക്ലാസ്‌മേറ്റ്‌സിലെ മുരളി എന്ന കഥാപാത്രത്തിലൂടെ മലാളികളുടെ മനസ്സില്‍ കുടിയേറിയ നടനാണ് നരേന്‍. പന്തയക്കോഴി, ഫോര്‍ ദി പീപ്പ്ള്‍, അച്ചുവിന്റെ അമ്മ എന്നീ ചിത്രങ്ങളിലും നരേന്‍ അഭിനയിച്ചെങ്കിലും ക്ലാസ്‌മേറ്റിലെ മുരളി നരേയന്റെ എക്കാലത്തെയും മികച്ച കഥാപാത്രമാണ്. പിന്നീട് മലയാളത്തിന് പുറമെ തമിഴിലും അഭിനയിച്ചെങ്കിലും അത്തരമൊരു അവസരവും കഥാപാത്രവും നരേന് കിട്ടിയില്ലെന്നതും സത്യം.
ഒടുവില്‍ മലയാളത്തില്‍ അഭിനയിച്ച റെഡ് റൈന്‍ എന്ന ചിത്രവും ബോക്‌സ് ഓഫീസില്‍ വന്‍പരാജയമായിരുന്നു. ഒരു ആക്ഷന്‍ ഹീറോ ആയാണ് ചിത്രത്തില്‍ നരേയന്‍ എത്തിയത്. റെഡ് റെയിനിനു പുറമെ മുഖംമൂടി എന്ന ഒരു തമിഴ് ചിത്രത്തിലും നരേന്‍ വില്ലനായി പരീക്ഷിച്ചിരുന്നു. ഇപ്പോള്‍ താരം പറയുന്നു വില്ലന്‍ വേഷങ്ങള്‍ ചെയ്തു ഞാന്‍ മടുത്തുവെന്ന്. ഇനിയൊരു ചിത്രത്തില്‍ വില്ലന്‍ വേഷം ചെയ്യാന്‍ താത്പര്യമില്ല.

ഗാംബലേഴ്‌സ എന്ന മലയാളം സിനിമയാണ് ഇനി നരേന്റെതായി മലയാളത്തില്‍ റലീസാകാനുള്ളത്. നവാഗതനും നരേന്റെ സഹപാഠിയുമായ സലില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു ചൂതാട്ടക്കാരനെയാണ് നരേന്‍ അവതരിപ്പിക്കുന്നത്. കൊച്ചിയിലെ ചെറുകിട ചൂതാട്ടക്കാരനായ റോണി എന്ന കഥാപാത്രത്തിലൂടെ ചൂതാട്ട മേഖലയിലെ യാഥാര്‍ത്ഥ്യങ്ങള്‍ തുറന്നു കാട്ടുന്ന ചിത്രമാണ് ഗാംബലേഴ്‌സ്.
പ്രാതപ് പോത്തല്‍ ചിത്രത്തില്‍ ഒരു മികച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നായികയെ തീരുമാനിച്ചിട്ടില്ല. സെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന ഇഎംഎസ്സും പെണ്‍കുട്ടിയും എന്ന ചിത്രത്തിലാണ് നരേന്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഇതുകൂടാതെ തമിഴില്‍ സരവണന്‍ സംവിധാനം ചെയ്യുന്ന പേരിടാത്ത ഒരു ചിത്രത്തിലും നായകന്‍ നരേന്‍ തന്നെ.


Click it and Unblock the Notifications