15 വര്‍ഷങ്ങള്‍ക്ക് ശേഷം നരസിംഹം!
നീ പോ മോനെ ദിനേശാ എന്ന് മോഹന്‍ലാല്‍ സ്‌റ്റൈല്‍ മലയാളികളും ഏറ്റ് പിടിക്കാന്‍ തുടങ്ങിയിട്ട് കൊല്ലം പതിനഞ്ചാകുന്നു. മലയാള സിനിമകണ്ട ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ 'നരംസിംഹം' റിലീസായതിന്റെ പതിനഞ്ചാം വാര്‍ഷികാഘോഷം ദുബായില്‍ വച്ച് ആഘോഷിക്കുന്നു.
'നരംസിംഹം റിട്ടേണ്‍സ്' എന്ന് പേര് നല്‍കിയാണ് നവംബര്‍ 11 ന് ആഘോഷ വിരുന്നൊരുങ്ങിയിരിക്കുന്നത്. ആഘോഷത്തോടനുബന്ധിച്ച് നരസിംഹത്തിന്റെ സ്‌പെഷ്യല്‍ ഷോയുമുണ്ടാകും. ദുബായിലെ ഗോള്‍ഡന്‍ സിനിമാസിലാണ് പരിപാടി.

ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം 2000 ജനുവരി 26നാണ് തിയേറ്ററുകളിലെത്തിയത്. രഞ്ജിത്ത് തിരക്കഥയെളുതിയ ചിത്രം ഷാജി കൈലാസിന്റെയും മോഹന്‍ലാലിന്റെയും കരിയറില്‍ മെഗാഹിറ്റ് എന്നെഴുതിച്ചേര്‍ത്തു.
മമ്മൂട്ടി അതഥി താരമായി എത്തിയ ചിത്രത്തില്‍ തിലകനാണ് മറ്റൊരു പ്രധാന വേഷം ചെയ്തത്. ഇവരെ കൂടാതെ ജഗതി ശ്രീകുമാര്‍, എന്‍എഫ് വര്‍ഗീസ്, ഐശ്വര്യ, കനക, സായിക്കുമാര്‍, കലാഭവന്‍ മണി, നരേന്ദ്രപ്രസാദ് തുടങ്ങിയവരും വേഷമിട്ടു. റിലീസ് ചെയ്ത് ഇത്ര വര്‍ഷം കഴിഞ്ഞിട്ടും ടിവി റേറ്റിങിലും ഇപ്പോഴും മുന്‍നിരയിലാണ് ചിത്രം


Click it and Unblock the Notifications