»   » കലാഭവന്‍ മണിയും ജയറാമും ദിലീപും വേദി ഭരിക്കുന്ന കാലത്താണ് ഞാനും എത്തിയത്

കലാഭവന്‍ മണിയും ജയറാമും ദിലീപും വേദി ഭരിക്കുന്ന കാലത്താണ് ഞാനും എത്തിയത്

Posted By: Sanviya
Subscribe to Filmibeat Malayalam

കലാഭവന്‍ മണി, ജയറാം, ദിലീപിനെ പോലെ മിമിക്രിയിലൂടെയാണ് നാരയണന്‍ കുട്ടിയും സിനിമയില്‍ എത്തുന്നത്. ഹൈകോടതയില്‍ ജോലി ഉണ്ടായിരുന്നു. പിന്നീട് മിമിക്രിയോടും നര്‍മ്മത്തിനോടുമുള്ള താത്പര്യമായിരുന്നു തന്നെ സിനിമയില്‍ എത്തിച്ചതെന്ന് നാരായണന്‍ കുട്ടി പറയുന്നു.

മിമിക്രിയില്‍ താന്‍ എത്തുന്ന കാലത്ത് കലാഭവന്‍ മണിയും ജയറാമും ദിലീപുമെല്ലാം വേദി ഭരിക്കുന്നുണ്ടായിരുന്നു. ശരിക്കും അവര്‍ക്കൊപ്പം എത്താന്‍ കഴിഞ്ഞത് ഒരു അനുഗ്രമായാണ് താന്‍ കാണുന്നതെന്നും നാരായണ്‍ കുട്ടി പറയുന്നു.

മിമിക്രി അവതരിപ്പിക്കുന്ന കാലത്ത് സിനിമയില്‍ ഒരു അവസരം കിട്ടിയിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. ഒന്ന് മുതല്‍ പൂജ്യം വരെ എന്ന ചിത്രമായിരുന്നു തന്റെ അരങ്ങേറ്റം ചിത്രം. തുടര്‍ന്ന് ഒട്ടേറെ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു.

narayanan-kutty

സിനിമാ കരിയറില്‍ ഏറ്റവും പ്രധാനപ്പെട്ട ചിത്രം തെങ്കാശിപ്പട്ടണം തന്നെയാണ്. ഗാനമേള ട്രൂപ്പിന്റെ മാനേജറായി അവതരിപ്പിച്ച വേഷം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മോഹന്‍ലാല്‍ ചിത്രമായ ഛോട്ടാമുബൈ എന്ന ചിത്രത്തിലും നല്ലൊരു വേഷം തന്നെ ചെയ്തു-നാരയണന്‍ കുട്ടി പറയുന്നു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നാരാണയന്‍കുട്ടി തന്റെ സിനിമാ അനുഭവം പങ്കു വച്ചത്.

മമ്മൂട്ടി-നയന്‍താര കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച പുതിയ നിയമമാണ് ഒടുവില്‍ അഭിനയിച്ച ചിത്രം. ഇപ്പോള്‍ നവാഗതനായ സാജന്‍ സംവിധാനം ചെയ്യുന്ന ഒരു മുറൈ വന്ത് പാത്തായ എന്ന ചിത്രത്തിലും അഭിനയിക്കുന്നുണ്ട്. ഉണ്ണി മുകുന്ദനാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ഇനിയും നല്ല വേഷങ്ങള്‍ക്കായി തന്നെ കാത്തിരിക്കുകയാണ്. സിനിമയില്‍ എത്തിയപ്പോഴും ഹൈകോടതിയിലെ ജോലി ഞാന്‍ ഉപേക്ഷിച്ചിരുന്നില്ല. റിട്ടയര്‍ ചെയ്താലും എങ്ങനെ ജീവിക്കണമെന്ന് തനിക്കറിയാം-നാരായണന്‍കുട്ടി പറയുന്നു.

വ്യത്യസ്ത ശൈലി കൈകാര്യം ചെയ്യുന്ന ഹാസ്യ കഥാപാത്രങ്ങള്‍ ഇപ്പോള്‍ മലയാള സിനിമയില്‍ കുറവല്ല. ഓരോരുത്തരും വ്യത്യസ്തരാണ്. അവര്‍ക്കൊക്കെ പ്രേക്ഷകരെ ആകര്‍ഷിപ്പിക്കാന്‍ കഴിയും. എനിക്ക് ലഭിച്ച വേഷങ്ങളെല്ലാം ദൈവം തന്നതായാണ് ഞാന്‍ കാണുന്നത്. നാരയണന്‍ കുട്ടി പറയുന്നു.

English summary
Narayanan Kutty about his film career.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam