ഐറ്റം നമ്പറുമായി നര്‍ഗീസ് ഫക്രിയും തമിഴകത്തേയ്ക്ക്

By Lakshmi

ദീപിക പദുകോണ്‍, സോനാക്ഷി സിന്‍ഹ, സണ്ണി ലിയോണ്‍ എന്നിവര്‍ക്കു പിന്നാലെ ബോളിവുഡില്‍ നിന്നും മറ്റൊരു താരം കൂടി തമിഴത്തേയ്‌ക്കെത്തുന്നു. നര്‍ഗീസ് ഫക്രിയാണ് തമിഴകത്ത് സാന്നിധ്യമറിയിക്കാന്‍ പോകുന്ന പുതിയ താരം. പ്രശാന്ത് നായകനാകുന്ന സാഹസം എന്ന പുതിയ ചിത്രത്തിലൂടെയാണ് നര്‍ഗീസ് തെന്നിന്ത്യയിലേയ്‌ക്കെത്തുന്നത്.

നടന്‍ പ്രശാന്ത് തന്റെ ഫേസ്ബുക്കിലൂടെയാണ് നര്‍ഗീസ് തമിഴകത്തേയ്‌ക്കെത്തുന്ന കാര്യം അറിയിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഒരു ഐറ്റം നമ്പറിലാണ് നര്‍ഗീസ് പ്രത്യക്ഷപ്പെടുക.

നര്‍ഗീസിന്റെ ഐറ്റം നമ്പര്‍

ഐറ്റം നമ്പറുമായി നര്‍ഗീസ് ഫക്രി തമിഴില്‍

സാഹസത്തില്‍ നര്‍ഗീസ് പ്രശാന്തിനൊപ്പമാണ് നൃത്തം ചെയ്യാന്‍ പോകുന്നത്. ഇന്ത്യയിലെ ഒരു നമ്പര്‍ വണ്‍ കോറിയോഗ്രാഫറാണ് നൃത്തം സംവിധാനം ചെയ്യുന്നത്. ജൂണില്‍ നൃത്തരംഗത്തിന്റെ ചിത്രീകരണം നടക്കും.

പാകിസ്താനിയായ നര്‍ഗീസ്

ഐറ്റം നമ്പറുമായി നര്‍ഗീസ് ഫക്രി തമിഴില്‍

പാക് വംശജയായ നര്‍ഗീസ് ഫക്രി അമേരിക്കന്‍ മോഡലായിരുന്നു. മോഡലിങ് രംഗത്തുനിന്നാണ് നര്‍ഗീസ് സിനിമയിലേയ്ക്ക് എത്തുന്നത്.

റോക്‌സ്റ്ററിലൂടെ ബോളിവുഡില്‍

ഐറ്റം നമ്പറുമായി നര്‍ഗീസ് ഫക്രി തമിഴില്‍

2011ല്‍ പുറത്തിറങ്ങിയ രണ്‍ബീര്‍ കപൂര്‍ നായകനായ റോക്‌സ്റ്റര്‍ എന്ന ചിത്രത്തിലൂടെയാണ് നര്‍ഗീസ് ബോൡവുഡില്‍ അരങ്ങേറ്റം കുറിച്ചത്.

ആദ്യ ചിത്രത്തിലൂടെ അംഗീകാരം

ഐറ്റം നമ്പറുമായി നര്‍ഗീസ് ഫക്രി തമിഴില്‍

ആദ്യചിത്രമായ റോക്‌സ്റ്ററിലെ പ്രകടനത്തിന് നര്‍ഗീസ് ഫക്രി മികച്ച പുതുമുഖ നായികയ്ക്കുള്ള ഫിലിം ഫേര്‍ പുരസ്‌കാരത്തിന് നാമനിര്‍ദ്ദശം ചെയ്യപ്പെട്ടിരുന്നു.

മദ്രാസ് കഫേയിലെ ജേര്‍ണലിസ്റ്റ്

ഐറ്റം നമ്പറുമായി നര്‍ഗീസ് ഫക്രി തമിഴില്‍

ജോണ്‍ എബ്രഹാം നായകനായ 2013ല്‍ റിലീസ് ചെയ്ത മദ്രാസ് കഫേ എന്ന പൊളിറ്റിക്കല്‍ ത്രില്ലറില്‍ വാര്‍ കറസ്‌പോണ്ടന്റിന്റെ റോള്‍ നര്‍ഗീസ് മികച്ചതാക്കിയിരുന്നു.

മേം തേരാ ഹീറോ

ഐറ്റം നമ്പറുമായി നര്‍ഗീസ് ഫക്രി തമിഴില്‍


2014ല്‍ റിലീസ് ചെയ്ത മേം തേരാ ഹീറോ എന്ന മൂന്നാം ചിത്രവും നര്‍ഗീസിന് വിജയം നല്‍കി. ഈ റൊമാന്റിത് ചിത്രത്തിലും നര്‍ഗീസ് മികച്ച പ്രകടനമായിരുന്നു കാഴ്ചവച്ചത്.

 നര്‍ഗീസിന്റെ ബോളിവുഡ് ഐറ്റം നമ്പര്‍

ഐറ്റം നമ്പറുമായി നര്‍ഗീസ് ഫക്രി തമിഴില്‍

ഫടാ പോസ്റ്റര്‍ നിഖലാ ഹീറോ എന്ന ചിത്രത്തിലൂടെ നര്‍ഗീസ് കരിയറിലെ ആദ്യത്തെ ഐറ്റം നമ്പര്‍ ചെയ്തു. ഷാഹിദ് കപൂറായിരുന്നു ഈ ഗാനരംഗത്ത് നര്‍ഗീസിനൊപ്പം നൃത്തം ചെയ്തത്.

ഹോളിവുഡിലും നര്‍ഗീസിന്റെ സാന്നിധ്യം

ഐറ്റം നമ്പറുമായി നര്‍ഗീസ് ഫക്രി തമിഴില്‍

ഇപ്പോള്‍ സ്‌പൈ എന്ന ഹോളിവുഡ് ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് നര്‍ഗീസ്. ഈ ചിത്രം 2015ലാണ് റിലീസ് ചെയ്യുക.

 സാഹസം

ഐറ്റം നമ്പറുമായി നര്‍ഗീസ് ഫക്രി തമിഴില്‍

ജീന്‍സ് പോലുള്ള ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ പ്രശാന്ത് ഏറെക്കാലത്തിന് ശേഷം നായകനായി എത്തുന്ന ചിത്രമാണ് സാഹസം. അരുണ്‍ രാജ് വര്‍മയാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രശാന്തിന്റെ പിതാവും പ്രമുഖ സ്റ്റണ്ട് മാസ്റ്ററും നടനുമായ ത്യാഗരാജനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

 താരങ്ങള്‍

ഐറ്റം നമ്പറുമായി നര്‍ഗീസ് ഫക്രി തമിഴില്‍

പ്രശാന്തിനെക്കൂടാതെ നാസര്‍, സോനു സൂദ്, തുളസി, ലീമ ബാബു, തുടങ്ങി ഒട്ടേറെ താരങ്ങള്‍ സാഹസത്തില്‍ അണിനിരക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X