സാഹസത്തിലൂടെ തമിഴില്‍ ഐറ്റമാടി നര്‍ഗീസ് ഫക്രി
ബോളിവുഡ് നായികമാര്‍ തെന്നിന്ത്യന്‍ ചിത്രങ്ങളില്‍ ഐറ്റം ഡാന്‍സിനെത്തുന്നത് വലിയ വാര്‍ത്തയാവാറുണ്ട്. സണ്ണി ലിയോണ്‍ എത്തിയതും വാര്‍ത്തയായിരുന്നു. ഇത്തരത്തില്‍ കൊട്ടിഘോഷിയ്ക്കപ്പെട്ട വാര്‍ത്തകളില്‍ ഒന്നായിരുന്നു ബോളിവുഡ് ഹോട്ട് താരം നര്‍ഗീസ് ഫക്രി തമിഴ് സിനിമയില്‍ ഐറ്റം ഡാന്‍സിനായി എത്തുന്നുവെന്നത്.
പ്രശാന്ത് നായകനാവുന്ന സാഹസം എന്ന സിനിമയിലൂടെയാണ് നര്‍ഗീസ് തമിഴകകത്തെത്തുന്നത്. ഗാനത്തിന്‍റെ ചിത്രീകരണം പൂര്‍ത്തിയാക്കിയതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. തമന്ന ഭാട്ടിയ ആണ് ചിത്രത്തില്‍ നായിക. പ്രശാന്തിന്റെ അച്ഛനും നടനും നിര്‍മ്മാതവുമായ ത്യാഗരാജന്‍ ഏറെ പണിപ്പെട്ടാണ് നര്‍ഗീസിനെ സാഹസത്തില്‍ ഐറ്റമാടാന്‍ എത്തിച്ചതെന്നാണ് അറിയുന്നത്. കൂടുതല്‍ വിശേഷങ്ങളിലേയ്ക്ക്

സാഹസത്തിലൂടെ തമിഴില്‍ ഐറ്റമാടി നര്‍ഗീസ് ഫക്രി
'കാരത്തില്‍ കാരത്തില്‍ ചില്ലി ഇവ' എന്ന ഗാനത്തിനാണ് സാഹസത്തില്‍ നര്‍ഗീസ് ചുവട് വയ്ക്കുന്നത്.

സാഹസത്തിലൂടെ തമിഴില്‍ ഐറ്റമാടി നര്‍ഗീസ് ഫക്രി
ചെന്നൈയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ്. നര്‍ഗീസിനൊപ്പം 100 ഓളം നര്‍ത്തകരാണ് ഐറ്റം ഡാന്‍സിലുള്ളത്

സാഹസത്തിലൂടെ തമിഴില്‍ ഐറ്റമാടി നര്‍ഗീസ് ഫക്രി
നര്‍ഗീസിന്റെ ഡാന്‍സ് നന്നായി എന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്

സാഹസത്തിലൂടെ തമിഴില്‍ ഐറ്റമാടി നര്‍ഗീസ് ഫക്രി
ഐറ്റം ഡാന്‍സിന് ശേഷം നഗരം ചുറ്റിക്കണ്ടാണ് നര്‍ഗീസ് മടങ്ങിയത്

സാഹസത്തിലൂടെ തമിഴില്‍ ഐറ്റമാടി നര്‍ഗീസ് ഫക്രി
ത്യാഗരാജന്‍ നിര്‍മ്മിച്ച് അരുണ്‍ രാജ് വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രശാന്തിന്റെ നായികയായി എത്തുന്നത് തമന്നയാണ്.

Click it and Unblock the Notifications