»   » നശയില്‍ പൂനം അത്ര പോര

നശയില്‍ പൂനം അത്ര പോര

Posted By:
Subscribe to Filmibeat Malayalam

വാര്‍ത്തകളില്‍ നിറഞ്ഞ കാലംമുതല്‍ വിവാദങ്ങള്‍ മാത്രം സൃഷ്ടിച്ച പൂനം പാണ്ഡെയുടെ ആദ്യ ബോളിവുഡ്‌ ചിത്രം 'നശ' 2013 ജൂലായ്‌ 26 ന്‌ തീയ്യറ്ററുകളിലെത്തി. മേനി പ്രദര്‍ശനം കൊണ്ട്‌ ഇന്ത്യന്‍ യുവത്വത്തെ കോരിത്തരിപ്പിച്ച പൂനം അമിത്‌ സക്‌സേനയുടെ നശയില്‍ എന്തൊക്കെ കാണിക്കുമെന്ന കാത്തിരിപ്പിനാണ്‌ അവസാനമായത്‌.

നഷായില്‍ എന്താ കഥ?

നമ്മുടെ പഴയ രതിനിര്‍വ്വേദത്തെ പുതിയ കുപ്പിയലടച്ച്‌ ബോളിവുഡില്‍ വില്‍ക്കുന്ന കഥയാണ്‌ സത്യം പറഞ്ഞാല്‍ ഈ സിനിമക്ക്‌ പറയാനുള്ളത്‌. ഒരു 18 വയസ്സുകാരന്‍ 25 വയസ്സുകാരിയെ പ്രണയിക്കുന്ന കഥ. അവന്റെ കാമനകള്‍ ഒരിക്കലും സാധ്യമാകുന്നില്ല. അതോടെ അവളോടുള്ള പ്രണയം കടുത്ത ആസക്തിയായിത്തീരുന്നു. പ്രലോഭനങ്ങളുടെ ഒരു ലോകമാണ്‌ സിനിമ തുറന്നിടുന്നത്‌.

പൂനത്തിന്റെ പ്രകടനം

ശരീരം കാണിക്കാനല്ലാതെ പൂനം പാണ്ഡെക്ക്‌ അഭിനയിക്കാനിയാമോ എന്ന ചോദ്യത്തിനും സിനിമയുടെ റിലീസിലൂടെ ഉത്തരം കിട്ടിയിരിക്കുന്നു. നല്ല ഹോട്ട്‌ ശരീരമാണെങ്കിലും അഭിനയത്തിന്റെ കാര്യത്തില്‍ പൂനംപാണ്ഡെ തീരെ പോര എന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

നശയില്‍ പൂനം അത്ര പോര

'നശ' ആണ്‌ വിവാദ മോഡല്‍ പൂനം പാണ്ഡെയുടെ ബോളിവുഡിലെ അരങ്ങേറ്റ സിനിമ

നശയില്‍ പൂനം അത്ര പോര

അമിത്‌ സക്‌സേന സംവിധാനം ചെയ്‌ത നശ യുവത്വത്തിന്റെ ചോരക്ക്‌ തീക്കൊടുക്കുന്ന ദൃശ്യങ്ങളാല്‍ സമ്പന്നമാണ്‌. ശിവം ആണ്‌ സിനിമയിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌.

നശയില്‍ പൂനം അത്ര പോര

പൂനം പാണ്ഡെയുടെ ശരീര സൗന്ദര്യത്തിന്റെ പ്രദര്‍ശനങ്ങളായി നശയുടെ പോസ്‌റ്ററുകള്‍. സദാചാര വാദികളെ ചൊടിപ്പിക്കാന്‍ ഇവ ധാരളമായിരുന്നു. പലയിടത്തും പോസ്‌റ്ററുകള്‍ കത്തിക്കുന്നതിലേക്ക്‌ വരെ കാര്യങ്ങള്‍ എത്തിയിരുന്നു.

നശയില്‍ പൂനം അത്ര പോര

സിനിമയുടെ ചിത്രീകരണം തുടങ്ങിയ നാള്‍ മുതല്‍ വിവാദങ്ങള്‍ക്കൊപ്പമായിരുന്നു നശ. ശരീരം കാണിച്ച്‌ ആളുകളെ തൃപ്‌തിപ്പെടുത്തുന്നുണ്ടെങ്കിലും അഭിനയത്തിന്റെ കാര്യത്തില്‍ പൂനം വട്ടപ്പൂജ്യമാണെന്നാണ്‌ വിലയിരുത്തല്‍.

നശയില്‍ പൂനം അത്ര പോര

വിവാദങ്ങള്‍ ഒരുപാടുണ്ടാക്കിയെങ്കിലും സിനിമ അത്രക്കൊന്നും പോര എന്നാണ്‌ ആദ്യ റിപ്പോര്‍ട്ടുകള്‍. പൂനത്തിന്റെ ശീരപ്രദര്‍ശനത്തിനപ്പുറം സിനിമയില്‍ കാര്യമായി ഒന്നുമില്ലത്രെ.

English summary
Poonam Pande's controversial cinema Nasha reached the theatres across the country on July 26 2013. The film critics says that Poonam Pandey did only body show in this film and they cansidering her as a 'Zero Actress'

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam