നസ്രാണിയും ചോക്ലേറ്റും മുന്നില്‍
റംസാന്‍ മമ്മൂട്ടിയുടെ വിജയസീസണാണെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുന്നു. ഇത്തവണ റംസാന് റിലീസ് ചെയ്ത നാല് ചിത്രങ്ങളില്‍ മമ്മൂട്ടിയുടെ നസ്രാണിയും പൃഥ്വിരാജ് നായകനായ ചോക്ലേറ്റുമാണ് മുന്നില്‍.
രാജമാണിക്യം എന്ന മമ്മൂട്ടിയുടെ എക്കാലത്തെയും വലിയ സൂപ്പര്‍ഹിറ്റ് തിയേറ്ററുകളില്‍ തകര്‍ത്തോടിയത് 2005ലെ റംസാന്‍ സീസണിലായിരുന്നു. സൂപ്പര്‍ഹിറ്റായില്ലെങ്കിലും കഴിഞ്ഞ വര്‍ഷവും പോത്തന്‍വാവയിലൂടെ റംസാന്‍ ചിത്രങ്ങളില്‍ മുന്നിലെത്താന്‍ മമ്മൂട്ടിക്ക് കഴിഞ്ഞു. ഇത്തവണയും വിജയം ചേര്‍ത്തുപിടിച്ചിരിക്കുകയാണ് മമ്മൂട്ടി.
മോഹന്‍ലാല്‍, സുരേഷ് ഗോപി ചിത്രങ്ങളെ ബഹുദൂരം പിന്നിലാക്കിയാണ് മമ്മൂട്ടി ചിത്രം കളക്ഷനില്‍ കുതിപ്പ് നേടിയിരിക്കുന്നത്. പ്രേക്ഷകരില്‍ നിന്ന് സമിശ്ര പ്രതികരണമാണ് ഈ ചിത്രത്തിനുണ്ടാവുന്നത്. അതുകൊണ്ടു തന്നെ മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് ചിത്രം മായാവി നേടിയതു പോലൊരു വിജയത്തിലെത്താന്‍ നസ്രാണിക്ക് കഴിഞ്ഞെന്നുവരില്ല. എങ്കിലും ഹിറ്റുകളുടെ നിരയില്‍ ഈ ചിത്രം സ്ഥാനം പിടിച്ചുകഴിഞ്ഞു.
നസ്രാണിക്കൊപ്പം തന്നെ പൃഥ്വിരാജിനെ നായകനാക്കി ഷാഫി സംവിധാനം ചെയ്ത ചോക്ലേറ്റ് പ്രേക്ഷകരെ ആകര്‍ഷിച്ച് മുന്നേറുകയാണ്. മോഹന്‍ലാല്‍ ചിത്രം പരദേശിയെയും സുരേഷ് ഗോപി ചിത്രം ബ്ലാക്ക് ക്യാറ്റിനെയും പിന്നിലാക്കി ചോക്ലേറ്റ് നേടുന്ന വിജയം രസികന്‍ കഥയും പുതുമയുള്ള അവതരണവുമുണ്ടെങ്കില്‍ ഒരു യുവതാര ചിത്രത്തിന് സൂപ്പര്‍ താര ചിത്രങ്ങളെ മലര്‍ത്തിയടിക്കാമെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുന്നു.


Click it and Unblock the Notifications