അപകടം നാസറിന്‍റെ മകന്‍ ഗുരുതരാവസ്ഥയില്‍

By Lakshmi

തെന്നിന്ത്യന്‍ നടന്‍ നാസറിന്റെ മകന്‍ ഫൈസലിന് വാഹനപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു. മെയ് 22ന് വ്യാഴാഴ്ച കാലത്ത് നടന്ന അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചിട്ടുണ്ട്. ഫൈസലിന് ഇതുവരെ ബോധം വീണിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെന്നൈയിലെ രാജീവ്ഗാന്ധി ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയിലാണ് ഫൈസലിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഷൂട്ടിങ് സെറ്റിലായിരുന്ന നാസര്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്.

വ്യാഴാഴ്ച രാവിലെ ഫൈസലും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ ഒരു ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിയ്ക്കുകയായിരുന്നു. ഫൈസലും സുഹൃത്ത് വിജയകുമാറുമാണ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളത്.

Nasser and son


കല്‍പ്പാക്കത്തിനടുത്ത് ഈസ്റ്റ് കോസ്റ്റ് റോഡില്‍ വച്ചായിരുന്നു അപകടം. കാറിന്റെ പിന്‍സീറ്റിലാണ് ഫൈസലും വിജയകുമാറും യാത്ര ചെയ്തിരുന്നത്.

തമിഴ് ചലച്ചിത്രതാരങ്ങളും നാസറിന്റെ സുഹൃത്തുക്കളുമായ രാധിക ശരത് കുമാര്‍, ഖുശ്ബു എന്നിവരെല്ലാം ഫൈസലിന്റെ അപകടത്തെക്കുറിച്ച് ട്വീറ്റ് ചെയ്യുകയും നാസറിനും കുടുംബത്തിനുമായി പ്രാര്‍ത്ഥിയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X