twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പുലിജന്മത്തിന് ദേശീയ അവാര്‍ഡ്

    By Super
    |

    ദില്ലി : 2006ലെ ഏറ്റവും മികച്ച സിനിമയ്ക്കുളള ദേശീയ പുരസ്കാരം പ്രിയനന്ദന്‍ സംവിധാനം ചെയ്ത പുലിജന്മം എന്ന മലയാള ചിത്രത്തിന്. ഇതടക്കം എട്ട് ദേശീയ അവാര്‍ഡുകളാണ് മലയാളത്തിന് ലഭിച്ചത്. ഏകാന്തം എന്ന ചിത്രത്തിലെ തിലകന്റെ അഭിനയം ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി.

    ബംഗാളി നടന്‍ സൗമിത്ര ചാറ്റര്‍ജിയാണ് മികച്ച നടന്‍. പരുത്തി വീരന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രിയാമണിക്ക് മികച്ച നടിക്കുളള അവാര്‍ഡ് ലഭിച്ചു.

    എം പി സുകുമാരന്‍ നായര്‍ സംവിധാനം ചെയ്ത ദൃഷ്ടാന്തമാണ് മികച്ച മലയാള ചിത്രം. മികച്ച കുടുംബ ചിത്രത്തിനുളള അവാര്‍ഡ് കമലിന്റെ കറുത്ത പക്ഷികള്‍ നേടി.

    ദേശീയോദ്ഗ്രഥനചിത്രത്തിനുളള അവാര്‍ഡ് മേജര്‍ രവിയുടെ കീര്‍ത്തി ചക്രയ്ക്കാണ്. ഏകാന്തം സംവിധാനം ചെയ്ത മധു കൈതപ്രമാണ് മികച്ച നവാഗത സംവിധായകന്‍.

    മികച്ച ജീവചരിത്ര ഡോക്യുമെന്ററിയ്ക്കുളള പുരസ്കാരം എ ആര്‍ രാജന്‍ സംവിധാനം ചെയ്ത മിനുക്ക് നേടി. ഈ ഡോക്യുമെന്ററിയ്ക്ക് ശബ്ദം നല്‍കിയ നെടുമുടി വേണുവിന് മികച്ച വിവരണത്തിനുളള അവാര്‍ഡ് ലഭിച്ചു.

    ജി പി രാമചന്ദ്രനാണ് മികച്ച ചലച്ചിത്ര നിരൂപണത്തിനുളള അവാര്‍ഡ്.

    മികച്ച സംവിധായകന്‍ മധൂര്‍ ഭണ്ഡാര്‍ക്കറാണ്. ചിത്രം ട്രാഫിക് സിഗ്നല്‍. ലെഗോ രഹോ മുന്നാഭായിയാണ് മികച്ച ജനപ്രിയ ചിത്രം. മികച്ച തിരക്കഥയ്ക്കുളള അംഗീകാരവും ഈ ചിത്രത്തിനു തന്നെ.

    ബംഗാളി സംവിധായകനായ ബുദ്ധദേവ് ഗുപ്തയുടെ നേതൃത്വത്തിലുളള സമിതിയാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. സംവിധായകന്‍ ഹരിഹരന്‍, നിര്‍മ്മാതാവ് കിരീടം ഉണ്ണി എന്നിവരും അവാര്‍ഡ് കമ്മിറ്റിയിലുണ്ടായിരുന്നു.

    വിധി നിര്‍ണയവുമായി ബന്ധപ്പെട്ട് കേസുകള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് സുപ്രിം കോടതി ഇടപെട്ട് 2006ലെ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം മാറ്റി വെച്ചത്.

    Read more about: national award priyamani
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X