twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദേശീയ പുരസ്‌കാരം പ്രഖ്യാപിച്ചു! മികച്ച നടിയായി കീര്‍ത്തി സുരേഷ്, ജോജുവിന് പ്രത്യേക പരാമര്‍ശം

    |

    Recommended Video

    ദേശീയ പുരസ്‌കാരം പ്രഖ്യാപിച്ചു, കീര്‍ത്തി സുരേഷ് മികച്ച നടി | FilmiBeat Malayalam

    സിനിമാപ്രേമികളുടെ കാത്തിരിപ്പിനൊടുവില്‍ 66-ാമത് ദേശീയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. തെന്നിന്ത്യയില്‍ നിന്നും മികച്ച നടിയായി കീര്‍ത്തി സുരേഷ് തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടന്മാരായി വിക്കി കൗശലും ആയൂഷ്മാന്‍ ഖുറാനയും പുരസ്‌കാരം പങ്കുവെച്ചു. മികച്ച മലയാള സിനിമയായി സുഡാനി ഫ്രം നൈജീരിയ തിരഞ്ഞെടുക്കപ്പെട്ടു. ഏപ്രില്‍ മാസം പ്രഖ്യാപിക്കേണ്ടിയിരുന്ന പുരസ്‌കാരങ്ങള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാരണം നീട്ടി വെക്കുകയായിരുന്നു. ഒടുവില്‍ രാഹുല്‍ റവേല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

    ദേശീയ പുരസ്‌കാരം

    66-മത് ദേശീയ പുരസ്‌കാരത്തില്‍ മികച്ച നടിയായി കീര്‍ത്തി സുരേഷ് തിരഞ്ഞെടുക്കപ്പെട്ടു. മുന്‍കാല നടി സാവിത്രിയുടെ ജീവിതകഥയെ ആസ്പദമാക്കി തെങ്കില്‍ ഒരുക്കിയ മഹാനടി എന്ന ചിത്രത്തിലൂടെയായിരുന്നു കീര്‍ത്തിയെ തേടി അംഗീകാരമെത്തിയത്. മഹാനടിയ്ക്ക് വേറെയും പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു. മികച്ച കോസ്റ്റിയൂം ഡിസൈന്‍ മഹാനടിയ്ക്ക് ആണ് ലഭിച്ചത്.

    ദേശീയ പുരസ്‌കാരം

    മികച്ച നടന്മാരായി വിക്കി കൗശലും ആയൂഷ്മാന്‍ ഖുറാനയും പുരസ്‌കാരം പങ്കുവെച്ചു. അന്ധാദുന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയാണ് ആയൂഷ്മാന്‍ ഖുറാനയ്ക്ക് പുരസ്‌കാരം ലഭിച്ചത്. ഉറിയിലെ പ്രകടനമാണ് വിക്കി കൗശലിനെ മികച്ച നടനാക്കിയത്.

    ദേശീയ ചലച്ചിത്ര പുരസ്കാരം

    ഇത്തവണ മലയാളത്തെ തേടി അഞ്ച് പുരസ്‌കാരങ്ങളാണ് എത്തിയത്. സുഡാനിയിലൂടെ നടി സാവിത്രിയ്ക്കും ജോസഫിലൂടെ ജോജു ജോര്‍ജിനും പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു. ദിലീപിനെ നായകനാക്കി ഒരുക്കിയ കമ്മാരസംഭവത്തിനും പുരസ്‌കാരം ലഭിച്ചു. മികച്ച പ്രൊഡക്ഷന്‍ ഡിസൈന് ആണ് കമ്മാരസംഭവത്തെ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്. ഓള് എന്ന ചിത്രത്തിലൂടെ മികച്ച ക്യാമറയ്ക്കുള്ള പുരസ്‌കാരം അന്തരിച്ച ഛായാഗ്രാഹകന്‍ എംജെ രാധകൃഷ്ണന്‍ നേടി. എസ് ജയചന്ദ്രന്‍നായരുടെ മൗനപ്രാര്‍ത്ഥന പോലെ മികച്ച സിനിമ ഗ്രന്ഥമായി തിരഞ്ഞെടുക്കപ്പെട്ടു.

    ദേശീയ പുരസ്‌കാരം

    മലയാളത്തില്‍ സുഡാനി ഫ്രം നൈജീരിയ മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ടു. മഹാനടിയാണ് തെലുങ്കിലെ മികച്ച സിനിമ. ഹിന്ദിയില്‍ നിന്നും അന്ധാദുന്‍ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സയന്‍സ് ടെക്‌നോളജി ചിത്രമായി ജിവി നായിഡുന്റെ എഡിസന്‍ നേടി.

    ദേശീയ ചലച്ചിത്ര പുരസ്കാരം

    ഇത്തവണത്തെ ദേശീയ പുരസ്‌കാരത്തില്‍ നാല്
    താരങ്ങള്‍ക്കാണ് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചിരിക്കുന്നത്. അതില്‍ മൂന്ന് പേരും തെന്നിന്ത്യയില്‍ നിന്നുമായിരുന്നു. മലയാളത്തില്‍ നിന്നും ജോജു ജോര്‍ജ്, സാവിത്രി ശ്രീധരന്‍ എന്നിവര്‍ പുരസ്‌കാരത്തിന് അര്‍ഹരായി. ശ്രുതി ഹരിഹരന്‍, ചന്ദ്രചൂഢറായി എന്നിവര്‍ക്കും പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു.

    പുരസ്‌കാരം

    ഉറി ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള പുരസ്‌കാരം ആദിത്യ ദാര്‍ സ്വന്തമാക്കി.

    ദേശീയ ചലച്ചിത്ര പുരസ്കാരം

    മികച്ച സംഗീത സംവിധായകനായി സഞ്ജയ് ലീല ബണ്‍സാലി പത്മാവത് എന്ന ചിത്രത്തിലൂടെ നേടി. മികച്ച കൊറിയോഗ്രാഫിയും പത്മാവതിന് തന്നെയാണ്. മികച്ച ഗായകനുള്ള അംഗീകാരം അര്‍ജിത് സിംഗ് സ്വന്തമാക്കി. ഈ നേട്ടവും പത്മാവത് എന്ന സിനിമയിലൂടെയായിരുന്നു.

     മറ്റ് അവാര്‍ഡുകള്‍...

    മറ്റ് അവാര്‍ഡുകള്‍...

    490 ചിത്രങ്ങളാണ് ഇത്തവണ പുരസ്‌കാരത്തിനായി സമര്‍പ്പിച്ചത്. വിവിധ കാറ്റഗറികളിലായി 31 പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. മികച്ച ആക്ഷന്‍ സ്‌പെഷ്യല്‍ എഫക്ട്‌സ് ചിത്രത്തിനുള്ള പുരസ്‌കാരം കെജിഎഫിന് ലഭിച്ചു. മികച്ച സഹനടി സുരേഖ സിക്രി (ബദായ് ഹോ), മികച്ച സാമൂഹ്യ പ്രസക്തിയുള്ള ചിത്രം പാഡ് മാന്‍, ജനപ്രിയ ചിത്രം (ബദായ് ഹോ), മികച്ച സൗണ്ട് മിക്‌സിംഗ്-രംഗസ്ഥലം, തിരഞ്ഞെടുക്കപ്പെട്ടു.

    ദേശീയ പുരസ്‌കാരം

    മികച്ച കന്നഡ സിനിമ - നാദിചരാമി
    മികച്ച കൊങ്ങിണി സിനിമ- അമോരി
    മികച്ച ആസാമി സിനിമ - ബുല്‍ബുല്‍ ക്യാന്‍ സിംഗ്
    മികച്ച പഞ്ചാബി സിനിമ - ഹര്‍ജീത്ത്
    മികച്ച ഗുജറാത്തി സിനിമ- രേവ

     ദേശീയ പുരസ്‌കാരം

    മികച്ച ഫാമിലി വാല്യൂസ്- ചലോ ജീത്താ ഹേ
    മികച്ച ഷോര്‍ട്ട് ഫിക്ഷന്‍ സിനിമ - കസബ്
    സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രം - വൈ മി ഏകാന്ത്
    മികച്ച കുറ്റാന്വേഷണ ചിത്രം - അമോലി
    മികച്ച കായിക ചിത്രം - സ്വിമ്മിങ് ത്രൂ ദ ഡാര്‍ക്ക്‌നെ

    English summary
    National Award 2019: Live Updates
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X