ആരും അറിഞ്ഞില്ല, പക്ഷേ, ജോ ബേബിയുടെ കുഞ്ഞുദൈവം തിളങ്ങി!!
ജോ ബേബി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കുഞ്ഞു ദൈവം. റിലീസിന് മുമ്പേ ദേശീയ അവാര്‍ഡ് സ്വന്തമാക്കിയ ചിത്രം വലിയ ആഘോഷങ്ങള്‍ ഒന്നുമില്ലാതെയാണ് തിയേറ്ററുകളില്‍ എത്തിയത്. മികച്ച ബാലനടനുള്ള ദേശീയ അവാര്‍ഡ് ജേതാവായ ആദിഷ് പ്രവീണാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ആദിഷിനൊപ്പം ജോജു ജോര്‍ജ്, സിദ്ധാര്‍ത്ഥ് ശിവന്‍, റെയ്‌ന മരിയ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പേരില്‍ നിന്ന് വ്യക്തമാകുന്നത് പോലെ കുട്ടികള്‍ക്ക് വേണ്ടിയുള്ള ചിത്രമാണ് കുഞ്ഞു ദൈവം. കുട്ടികള്‍ക്ക് ദൈവത്തിനോടുള്ള വിശ്വാസവും കുഞ്ഞു മനസുകളിലെ ദൈവത്തിന്റെ പ്രാധാന്യവുമാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ടീമിന്റെ മൊത്തം കഠിനാദ്ധ്വാനത്തിന്റെ ഫലമാണ് ഈ ചിത്രമെന്ന് സംവിധായകന്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. അതുക്കൊണ്ട് ചിത്രത്തിന്റെ മേല്‍ വലിയൊരു പ്രതീക്ഷയുമുണ്ടെന്ന് സംവിധായകന്‍ പറഞ്ഞു. സൂപ്പര്‍ താരങ്ങളൊന്നുമില്ലാത്ത ഒരു സിനിമയാണ് കുഞ്ഞു ദൈവം. ആഷിദ് എന്ന കൊച്ചുമിടുക്കന്‍ തന്നെയാണ് ചിത്രത്തിലെ ഹീറോ.
റിലീസിന് മുന്നോടിയായി പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിനും ടീസറിനും മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. ജോബി ജയിംസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിച്ചിരിക്കുന്നത്


Click it and Unblock the Notifications











