നടനും എഴുത്തുകാരനുമായ മാടമ്പ് കുഞ്ഞുക്കുട്ടൻ അന്തരിച്ചു...

നടനും എഴുത്തുകാരനുമായ മാടമ്പ് കുഞ്ഞുകുട്ടൻ അന്തരിച്ചു. 81 വയസ്സായിരുന്നു. കൊവിഡ് ബാധിച്ച് ചികിത്സയിരുന്നു. കടുത്ത ശ്വാസകോശ തടസവും ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഞായറാഴ്ച രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് കൊവിഡ് കണ്ടെത്തിയത്.

Madampu Kunjukuttan

ശങ്കരന്‍ നമ്പൂതിരിയുടേയും സാവിത്രി അന്തര്‍ജ്ജനത്തിന്റേയും മകനായി 1941 ല്‍ കിരാലൂര്‍ മാടമ്പ് മനയില്‍ ജനനം. മാടമ്പ് ശങ്കരൻ നമ്പൂതിരി എന്നാണ് യഥാർഥ പേര്. നടൻ, തിരക്കഥകത്ത്, നോവലിസ്റ്റ്, ചെറുകഥാകൃത്ത്, അധ്യാപകന്‍, എന്നീ നിലകളില്‍ പ്രശസ്തനാണ്. 1978 ൽ അശ്വത്ഥാമാവ് എന്ന ചിത്രത്തിലാണ് ഇദ്ദേഹം ആദ്യമായി അഭിനയിച്ചത്.

Recommended Video

മമ്മൂക്കയുടെ വെളിപ്പെടുത്തൽ.. CBI 5 ഷൂട്ട് ചെയ്യാൻ പോവുകയാണ് | FilmiBeat Malayalam

ആറാംതമ്പുരാൻ, ദേശാടനം, കരുണം, കാറ്റു വന്നു വിളിച്ചപ്പോൾ, അഗ്നിസാക്ഷി, അഗ്നിനക്ഷത്രം, വടക്കുംനാഥൻ, പോത്തൻ വാവ, ആനചന്തം തുടങ്ങി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

മകൾക്ക്, ഗൗരീശങ്കരം, സഫലം, കരുണം, ദേശാടനം എന്നിവയാണ് തിരക്കഥ എഴുതിയ ചിത്രങ്ങൾ. അശ്വത്ഥാമാവ്, മഹാപ്രസ്ഥാനം, അവിഘ്‌നമസ്തു, ഭ്രഷ്ട്, എന്തരോ മഹാനുഭാവുലു, നിഷാദം, പാതാളം, ആര്യാവര്‍ത്തം, അമൃതസ്യ പുത്രഃ എന്നിങ്ങനെ 9 നോവലുകളും എഴുതിയിട്ടുണ്ട്. മടമ്പിന്റെ കഥകളും നോവലുകളും വളരെ ജനപ്രിയമാണ്.‌

ചലച്ചിത്രസംവിധായകനായ ജയരാജ് സംവിധാനം ചെയ്ത കരുണം എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചതിന് 2000-ൽ ഇദ്ദേഹത്തിന് മികച്ചതിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചിരുന്നു. കൂടാതെ കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 2001 ൽ ബി.ജെ.പി. ടിക്കറ്റിൽ കൊടുങ്ങല്ലൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു പരാജയപ്പെട്ടു. സാവിത്രി അന്തര്‍ജ്ജനമാണ് ഭാര്യ. ജസീന മാടമ്പ്, ഹസീന മാടമ്പ് എന്നിവര്‍ മക്കള്‍.

Read more about: cinema
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X