സുരാജിന്‍റെ ലൊക്കേഷനില്‍ ആഘോഷം
അല്‍പ്പം ടെന്‍ഷന്‍..പിന്നെ നീണ്ട കാത്തിരിപ്പ് ഒടുവില്‍ ആഹ്ളാദപെരുമഴ..സുരാജ് വെഞ്ഞാറമൂടിന്റെ ദേശീയ അവാര്‍ഡ് ലഭിയ്ക്കുന്നത് വരെയുള്ള നിമിഷങ്ങള്‍ ഇങ്ങനെ. തിരുവനന്തപുരം കരമനയില്‍ 'എന്റെ സത്യാന്വേഷണ പരീക്ഷകള്‍ 'എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് സുരാജിനെത്തേടി ദേശീയ അവാര്‍ഡ് എത്തിയത്. രാവിലെ തന്നെ സുരാജിന് ദേശീയ അവാര്‍ഡ് ലഭിയ്ക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പരന്നു. ഉച്ചകഴിഞ്ഞതടെ സുരാജിന്റെ ടെന്‍ഷന്‍ കൂടി.
മാധ്യമപ്രവര്‍ത്തകരും ചലച്ചിത്രപ്രവര്‍ത്തകരും ഉള്‍പ്പടെ ഒരു സംഘം ഷൂട്ടിംഗ് ലൊക്കേഷനില്‍ ദേശീയ അവാര്‍ഡ് പ്രഖ്യാപിയ്ക്കുന്നത് കാത്തിരുന്നു. ഇതിനിടയില്‍ തമാശകള്‍ പറയാനും ചിരിപ്പിയ്ക്കാനും സുരാജ് മറന്നില്ല. അവാര്‍ഡ് കിട്ടിയില്ലെങ്കില്‍ ബോധംകെട്ട് വീഴുന്നതെങ്ങനെയെന്നും സുരാജ് അഭിനയിച്ച് കാണിച്ചു.
സുബില്‍ സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന എന്റെ സത്യാന്വേഷണ പരീക്ഷകള്‍ എന്ന ചിത്രത്തില്‍ അയ്യാപിള്ള എന്ന പ്രായമുള്ള കഥാപാത്രത്തെയാണ് സുരാജ് അവതരിപ്പിയ്ക്കുന്നത്. അവാര്‍ഡ് പ്രഖ്യാപിച്ചതോടെ ഷൂട്ടിംഗ് സെറ്റില്‍ ആഹ്ളാദപെരുമഴ. നടന്‍ റഹ്മാന്‍ ഉള്‍പ്പെടയുള്ളവര്‍ ലൊക്കേഷനില്‍ ഉണ്ടായിരുന്നു. ഷൂട്ടിംഗ് ലൊക്കേഷനിലെ ആഘോഷങ്ങള്‍ കാണാം

സുരാജിന്റെ ലൊക്കേഷനില്‍ ആഘോഷം
എന്റെ സത്യാന്വേഷണ പരീക്ഷകള്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് സുരാജിനെത്തേടി അവാര്‍ഡ് എത്തിയത്

സുരാജിന്റെ ലൊക്കേഷനില്‍ ആഘോഷം
കേക്ക് മുറിച്ചാണ് ലൊക്കേഷനില്‍ ആഘോഷങ്ങള്‍ നടത്തിയത്

സുരാജിന്റെ ലൊക്കേഷനില്‍ ആഘോഷം
സുരാജിന് കേക്ക് നല്‍കുന്ന റഹ്മാന്‍

സുരാജിന്റെ ലൊക്കേഷനില്‍ ആഘോഷം
ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നും ജന്മനാടായ വെഞ്ഞാറമൂട്ടില്‍ ഒരുക്കിയ സ്വീകരണത്തിലും സുരാജ് പങ്കെടുത്തു.


Click it and Unblock the Notifications











