»   » പുലിയിറങ്ങി, ഐന്‍ പിന്‍വാങ്ങുന്നു; ഒരുപാട് സന്തോഷം, സിദ്ദാര്‍ത്ഥ് ശിവ പറയുന്നു

പുലിയിറങ്ങി, ഐന്‍ പിന്‍വാങ്ങുന്നു; ഒരുപാട് സന്തോഷം, സിദ്ദാര്‍ത്ഥ് ശിവ പറയുന്നു

Posted By:
Subscribe to Filmibeat Malayalam

ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട, സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത ഐന്‍ എന്ന ചിത്രത്തിന് കേരളത്തില്‍ മൂന്നേ മൂന്ന് സര്‍ക്കാര്‍ തിയേറ്ററുകളാണ് ലഭിച്ചത്. അതില്‍ രണ്ടില്‍ നിന്ന് ചിത്രം പിന്‍വാങ്ങുന്നു. തിയേറ്ററില്‍ ആളുകയറാത്തതും തമിഴ്‌നാട്ടില്‍ നിന്ന് പുലി ഇറങ്ങുന്നതുകൊണ്ടുമാണത്രെ ചിത്രം പിന്‍വലിക്കുന്നത്.

ചിത്രത്തെ പിന്തുണച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി പറഞ്ഞ് സംവിധായകന്‍ സിദ്ധാര്‍ത്ഥ് ശിവ തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചത്. സിദ്ധാര്‍ത്ഥിന്റെ പോസ്റ്റിലൂടെ തുടര്‍ന്ന് വായിക്കാം..

Also Read: ദേശീയ പുരസ്‌കാരം ലഭിച്ച ഐന് കേരളത്തില്‍ 3 തിയേറ്ററുകളില്‍ 4 ഷോ മാത്രം; ഇത് അവഗണനയല്ലേ...

പുലിയിറങ്ങി, ഐന്‍ പിന്‍വാങ്ങുന്നു; ഒരുപാട് സന്തോഷം, സിദ്ദാര്‍ത്ഥ് ശിവ പറയുന്നു

ഒരുപാട് സന്തോഷം എന്ന് പറഞ്ഞുകൊണ്ടാണ് സിദ്ധാര്‍ത്ഥിന്റെ പോസ്റ്റ് തുടങ്ങുന്നത്. 'ഐന്‍' തിയേറ്റര്‍ കളില്‍ നിന്നും പിന്‍വാങ്ങുകയാണ്. ഒരു വശത്ത് ആളുകള്‍ കേറാത്തപ്പോള്‍... മറുവശത്ത് 'പുലി' കേറുന്നു.....തൃശൂര്‍, കോഴിക്കോട് തിയേറ്റര്‍ കളില്‍ നിന്ന് ഐന്‍ നെ പുലി പിടിച്ചു. തിരുവനന്തപുരത്ത് അടുത്താഴ്ച്ച കൂടി ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.

പുലിയിറങ്ങി, ഐന്‍ പിന്‍വാങ്ങുന്നു; ഒരുപാട് സന്തോഷം, സിദ്ദാര്‍ത്ഥ് ശിവ പറയുന്നു

ഫേസ്ബുക്ക് ലൂടെയും, വാട്ട്‌സപ്പിലൂടെയും മാത്രം ഈ സിനിമയെ പറ്റി പറഞ്ഞു കേട്ടു അറിഞ്ഞു വന്ന ഒരുക്കൂട്ടം സുഹൃത്തുക്കള്‍ ആണ് ഈ സിനിമ കണ്ടത്. എറണാകുളത്തു നിന്നും കോട്ടയത്ത് നിന്നുമൊക്കെ ഈ സിനിമ കാണാന്‍ മാത്രം തൃശൂര്‍ എത്തിയ നല്ല സിനിമയെ സ്‌നേഹിക്കുന്ന കുറച്ചു നല്ല കൂട്ടുകാര്‍. കഷ്ടപ്പെട്ടും ബുദ്ധിമുട്ടിയും യാത്ര ചെയ്തു വന്നു സിനിമ കണ്ടു അസമയത്ത് വീടുകളില്‍ തിരിച്ചെത്തിയ സിനിമ 'പ്രാന്തന്മാര്‍'.... അഭിപ്രായങ്ങള്‍ രേഖപെടുതിയവര്‍ ... പറഞ്ഞവര്‍... സുഹൃത്തുകളെ അറിയിച്ചവര്‍ ....എല്ലാം എനിക്ക് സന്തോഷം തരുന്ന കാര്യങ്ങള്‍ ആണ്..

പുലിയിറങ്ങി, ഐന്‍ പിന്‍വാങ്ങുന്നു; ഒരുപാട് സന്തോഷം, സിദ്ദാര്‍ത്ഥ് ശിവ പറയുന്നു

ഈ സിനിമയ്ക്കു ഇത് കിട്ടിയാല്‍ മതിയോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല....ഞാന്‍ തൃപ്തനാണ്... കാരണം .. ഈ സിനിമയ്ക്കു വന്ന കുറചെങ്കില്‍ കുറച്ചു ആളുകള് .... ഐന്‍ എന്ന 'ഉറക്കം വരാന്‍ സാദ്യത ഉള്ള' ഒട്ടും 'ചിരിപ്പിക്കാത്ത' 'രസിപ്പിക്കാത്ത' അവാര്‍ഡ് സിനിമ കാണാന്‍ വന്നവര്‍ ആണ് ....നിങ്ങളോട് അതിനുള്ള സ്‌നേഹവും നന്ദിയും ഉണ്ട്.

പുലിയിറങ്ങി, ഐന്‍ പിന്‍വാങ്ങുന്നു; ഒരുപാട് സന്തോഷം, സിദ്ദാര്‍ത്ഥ് ശിവ പറയുന്നു

ആഗ്രഹം ഉണ്ടായിട്ടും സാഹചര്യങ്ങള്‍ കാരണം സിനിമ കാണാന്‍ പറ്റാഞ്ഞ സുഹൃത്തുക്കള്‍. 'ഓള്‍ ദി ബെസ്റ്റ്' അടിച്ച അഭ്യുദയകാംഷികള്‍. എല്ലാവര്‍ക്കും നന്ദി..

പുലിയിറങ്ങി, ഐന്‍ പിന്‍വാങ്ങുന്നു; ഒരുപാട് സന്തോഷം, സിദ്ദാര്‍ത്ഥ് ശിവ പറയുന്നു

ഈ സിനിമ നിറഞ്ഞ സദസില്‍ ഓടും എന്ന വിശ്വാസത്തില്‍ ഒന്നുമല്ല ഇത് റിലീസ് ചെയ്തത്. റിലിസിനു മുടക്കിയ കാശിന്റെ പകുതി പോലും കിട്ടില്ല എന്നും അറിയാരുന്നു. പക്ഷേ, ഐന്‍ സിനിമയില്‍ രചന പറയുന്ന ഒരു സംഭാഷണം ഉണ്ട്, 'നമ്മളെ കൊണ്ട് കഴിയുന്നത് നമ്മള്‍ ചെയ്യണം. അത് കൊണ്ട് നമ്മുക്ക് എന്ത് പ്രയോജനം എന്ന് ചിന്തിക്കരുത് .' ഞാനും ചിന്തിച്ചില്ല...

പുലിയിറങ്ങി, ഐന്‍ പിന്‍വാങ്ങുന്നു; ഒരുപാട് സന്തോഷം, സിദ്ദാര്‍ത്ഥ് ശിവ പറയുന്നു

ഈ സിനിമയില്‍ നല്ല അഭിനയതാക്കള്‍ ഉണ്ട്. സാങ്കേതിക പ്രവര്‍ത്തകര്‍ ഉണ്ട്. സംഗീതജ്ഞര്‍ ഉണ്ട് .അവരുടെ കഴിവുകള്‍ ആരും കാണാതെ പോകരുത്. ഒരിക്കല്‍ കൂടി എല്ലാവര്‍ക്കും നന്ദി. അവശേഷിക്കുന്ന ഷോകള്‍ കാണാന്‍ പറ്റുമെങ്കില്‍ കാണണം

പുലിയിറങ്ങി, ഐന്‍ പിന്‍വാങ്ങുന്നു; ഒരുപാട് സന്തോഷം, സിദ്ദാര്‍ത്ഥ് ശിവ പറയുന്നു

ഒക്ടോബര്‍ 2 നു മറ്റൊരു 'അവാര്‍ഡ്' സിനിമ 'ഒരാള്‍പൊക്കം' റിലീസ് ആവുന്നു ...അത് കാണാന്‍ എങ്കിലും ശ്രമിക്കണം- എന്ന് പറഞ്ഞാണ് സിദ്ധാര്‍ത്ഥിന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

പുലിയിറങ്ങി, ഐന്‍ പിന്‍വാങ്ങുന്നു; ഒരുപാട് സന്തോഷം, സിദ്ദാര്‍ത്ഥ് ശിവ പറയുന്നു

സിദ്ധാര്‍ത്ഥിന്റെ പോസ്റ്റ് മുഴുവനായി വായിക്കൂ...

English summary
National award winning film Ain retreat from theater
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam