കെജിഎഫി ന്റെ പേരിൽ തർക്കം! തട്ടുപൊളിപ്പൻ സിനിമയെന്ന് ആരോപണം, ക്ലൈമാക്സ് ഇങ്ങനെ...
രാജ്യം ആകാംക്ഷയോടൊയാണ് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിനായി കാത്തിരിക്കുന്നത്. ഇത്തവണത്തെ പുരസ്കാര പ്രഖ്യാപനം വൻ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു പ്രേക്ഷകരുടെ കണക്കൂട്ടലുകളെ തകിടം മറിക്കുന്ന വിധത്തിലായിരുന്നു ഇത്തവണത്തെ അവാർഡ് പ്രഖ്യാപനം. മമ്മൂട്ടി,ധനുഷ്, രാം ചരൺ തേജ, രൺവീർ സിങ്, എന്നിവരുടെ പേരുകൾ പ്രേക്ഷകർക്കിടയിൽ സജീവമായിരുന്നു.
തെന്നിന്ത്യയിൽ തന്നെ വൻ ചലനം സൃഷ്ടിച്ച ചിത്രമായിരുന്നു കെജിഎഫ്. യഷായിരുന്നു ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തിയിരുന്നത്. പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളായിരുന്നു ചിത്രത്തിലെ ഒരു പ്രധാന ആകർഷണം. കന്നഡ ചിത്രമായ കെജിഎഫ് തെന്നിന്ത്യ മുഴുവൻ ആഘോഷമാക്കിയിരുന്നു.

ഇത്തവണത്തെ ദേശീയ അവാർഡിൽ കെജിഎഫ് ഒരു തർക്ക വിഷയമായിരുന്നത്രേ. കെജിഎഫ് തട്ടുപൊളിപ്പൻ സിനിമയെ ദേശീയ പുരസ്കാരത്തിനു പരിഗണിക്കണമോയെന്നതായിരുന്നു തർക്കവിഷയം. ജൂറി അംഗവും സിനിമാ നിരൂപകനുമായ വിജയകൃഷ്ണനടക്കം ഇതുസംബന്ധിച്ച ചോദ്യമുന്നയിച്ചിരുന്നത്രേ. സ്പെഷ്യൽ എഫക്ട്സ്, സംഘട്ടന സംവിധാനം തുടങ്ങിയവയ്ക്കുള്ള പുരസ്കാരം ചിത്രത്തിന് ലഭിച്ചിരുന്നു.
ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്. യഷ് തന്നെയാണ് കേന്ദ്രകഥാപാത്രമായി എത്തുന്നത്. ചിത്രത്തന്റെ ചിത്രീകരണം നടക്കുകയാണ്. ബോളിവുഡ് താരം സഞ്ജയ് ദത്ത് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. എന്തായാലും കെജിഎഫ് രണ്ടാം ഭാഗത്തിനായി പ്രേക്ഷകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.


Click it and Unblock the Notifications