രണ്ടാം തവണ മികച്ച നടനായി ധനുഷ്, വിജയ് സേതുപതിക്ക് ആദ്യ പുരസ്‌കാരം

By Prashant V R

ആടുകളത്തിന് ശേഷം രണ്ടാം തവണയാണ് ധനുഷിന് മികച്ച ദേശീയ പുരസ്‌കാരം ലഭിക്കുന്നത്. ഇത്തവണയും അര്‍ഹിച്ച അംഗീകാരമാണ് നടനെ തേടിയെത്തിയത്. വെട്രിമാരന്റെ തന്നെ സംവിധാനത്തില്‍ ഒരുങ്ങിയ അസുരനിലെ പ്രകടനത്തിനാണ് ധനുഷിന് പുരസ്‌കാരം ലഭിച്ചത്. അസുരനിലെ ശിവസ്വാമിയായി മികച്ച പ്രകടനമാണ് ധനുഷ് കാഴ്ചവെച്ചത്. ഏറെ വൈകാരിക തലങ്ങളുളള കഥാപാത്രമായിരുന്നു ചിത്രത്തിലേത്. ധനുഷിന്‌റെ കരിയറിലെ തന്നെ മികച്ച കഥാപാത്രമായാണ് ശിവസ്വാമി വിലയിരുത്തപ്പെട്ടത്.

dhanush-vijaysethupathi

2019ല്‍ പുറത്തിറങ്ങിയ അസുരനില്‍ ധനുഷിനൊപ്പം മഞ്ജു വാര്യരും ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചിരുന്നു. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷനില്‍ നൂറ് കോടി നേടിയ ചിത്രം കൂടിയായിരുന്നു അസുരന്‍. ധനുഷിന് പുറമെ മികച്ച സഹനടനുളള പുരസ്‌കാരം നേടിയ വിജയ് സേതുപതിയും തമിഴ് സിനിമയ്ക്ക് അഭിമാനമായി മാറി. സൂപ്പര്‍ ഡീലക്‌സിലെ ട്രാന്‍സ്‌ജെന്‍ഡര്‍ വേഷത്തിനാണ് മക്കള്‍ സെല്‍വന് പുരസ്‌കാരം ലഭിച്ചത്.

ഗ്ലാമര്‍ ലുക്കില്‍ അര്‍ജുന്‍ റെഡ്ഡി നായിക, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം.

Recommended Video

Asuran Movie Review In Malayalam | Dhanush | Manju Warrier | FilmiBeat Malayalam

ട്രാന്‍സ് ജെന്‍ഡര്‍ വുമണ്‍ ശില്‍പ്പയായി ശ്രദ്ധേയ പ്രകടനമാണ് ചിത്രത്തില്‍ വിജയ് സേതുപതി കാഴ്ചവെച്ചത്. ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്ത ചിത്രത്തില്‍ വിജയ് സേതുപതിക്കൊപ്പം ഫഹദ് ഫാസില്‍, സാമന്ത തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. 2019ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഡീലക്‌സ് വേറിട്ട പ്രമേയവും, താരങ്ങളുടെ പ്രകടനം കൊണ്ടും ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു. ആരണ്യകാണ്ഡം എന്ന ചിത്രം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സൂപ്പര്‍ ഡീലക്‌സ് സംവിധായകന്‍ ത്യാഗരാജന്‍ കുമാരരാജ അണിയിച്ചൊരുക്കിയത്. ഫഹദ് ഫാസിലിന്‌റെ രണ്ടാമത്തെ തമിഴ് ചിത്രം കൂടിയായിരുന്നു സൂപ്പര്‍ ഡീലക്‌സ്‌. കരിയറില്‍ ആദ്യമായാണ് വിജയ് സേതുപതി ട്രാന്‍സ്‌ജെന്‍ഡര്‍ റോളിലെത്തിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X