ഇര്‍ഫാന്‍ നടന്‍, പാന്‍സിങ് ടൊമാര്‍ ചിത്രം

മലയാളത്തിന് 13 പുരസ്‌കാരങ്ങളാണ് ലഭിച്ചത്. സെല്ലുലോയ്ഡാണ് ഏറ്റവും മികച്ച മലയാള ചിത്രം. സംഭാഷണത്തിനുള്ള ദേശീയ പുരസ്‌കാരം ഉസ്താദ് ഹോട്ടലിലൂടെ അഞ്ജലി മേനോന്‍ നേടി. ഒഴിമുറിയിലെ പ്രകടനം ലാലിനും ഉസ്താദ് ഹോട്ടലിലെ കഥാപാത്രം തിലകനും ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി കൊടുത്തു. പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരം കളിയച്ഛനിലൂടെ ബിജിപാല്‍ നേടി. തനിച്ചല്ല ഞാന്‍ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ കല്‍പ്പന മികച്ച സഹനടിയായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സിനിമാ നിരൂപകനുള്ള പുരസ്‌കാരം പിഎസ് രാധാകൃഷ്ണന്‍ നേടി.
സ്പിരിറ്റാണ് സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രം. പികെ ബാബു സംവിധാനം ചെയ്ത ബിഹൈന്‍ ദി മിസ്റ്റ് മികച്ച സാമൂഹ്യ പ്രസക്തിയുള്ള ഡോക്യുമെന്ററിയായി. 101 ചോദ്യങ്ങള്‍ എന്ന ചിത്രമൊരുക്കിയ സിദ്ദാര്‍ത്ഥ് ശിവയാണ് മികച്ച നവാഗത സംവിധായകന്‍. ഈ ചിത്രത്തില്‍ അഭിനയിച്ച മിനനാണ് ബാലതാരം. ബാബു തിരുവല്ലയുടെ തനിച്ചല്ല ഞാന്‍ ഏറ്റവും മികച്ച ദേശീയോദ്ഗ്രഥന ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.


Click it and Unblock the Notifications