twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'എന്നെക്കൊണ്ട് പറ്റാവുന്ന അത്രയും ആ സിനിമയിൽ ചെയ്തു'; ദേശീയ പുരസ്കാരം ലഭിച്ചതിൽ അപർണ ബാലമുരളി

    |

    68ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട് മലയാളി താരം അപർണ ബാലമുരളി. തമിഴ് ചിത്രം സൂററെെ പൊട്ര് എന്ന സിനിമയിലെ നായികാ വേഷത്തിനാണ് പുരസ്കാരം ലഭിച്ചത്. ചിത്രത്തിൽ ബൊമ്മി എന്ന കഥാപാത്രത്തെയായിരുന്നു അപർണ അവതരിപ്പിച്ചത്. സുധ കൊങ്കര പ്രസാദ് ആണ് ചിത്രം സംവിധാനം ചെയ്തത്.

    സിനിമയിലെ നായക വേഷം ചെയ്ത നടൻ സൂര്യക്ക് മികച്ച നടനുള്ള പുരസ്കാരവും ലഭിച്ചു. ബോളിവുഡ് നടൻ അജയ് ദേവ്​ഗണിനൊപ്പമാണ് സൂര്യ ദേശീയ ചലച്ചിത്ര പുരസ്കാരം പങ്കിട്ടത്. തനാജി ദ അൺസങ് വാരിയേർസ് എന്ന ചിത്രമാണ് അജയ് ദേ​ഗണിനെ പുരസ്കാരത്തിന് അർഹനാക്കിയത്.

    ദേശീയ പുരസ്കാരം ലഭിച്ചതിൽ സൂററെെ പൊട്ര് സിനിമയുടെ സംവിധായിക സുധ കൊങ്കരയ്ക്ക് എല്ലാ നന്ദിയും അറിയിക്കുന്നെന്നാണ് അപർണ ബാലമുരളി പ്രതികരിച്ചത്. പൊള്ളാച്ചിയിൽ ഷൂട്ടിം​ഗ് ലൊക്കേഷനിലായിരുന്നു അവാർഡ് പ്രഖ്യാപന സമയത്ത് അപർ‌ണ.

    aparana balamurali soorarai potru

    'പറയാൻ വാക്കുകളില്ല. എല്ലാവരോടും ഒരുപാട് നന്ദി. അവാർഡ് പ്രഖ്യാപനത്തിന് മുമ്പേ വന്ന മാധ്യമങ്ങളോട് ഇവിടെ വരെ വന്നിട്ട് വെറുതെയാവുമോ എന്ന് ഞാൻ ചോദിച്ചിരുന്നു. പുരസ്കാരം ലഭിക്കണമെന്ന് സിനിമയുടെ സംവിധായകയ്ക്ക് വലിയ ആ​ഗ്രഹമുണ്ടായിന്നു. അത്രമാത്രം ഈ സിനിമയ്ക്ക് വേണ്ടി അവർ വർക്ക് ചെയ്തിരുന്നു. എന്റെ എല്ലാ നന്ദിയും സുധാ മാമിനാണ്. സുധാ മാം എന്നിൽ അർപ്പിച്ച വിശ്വാസം കൊണ്ട് മാത്രമാണ് ‍ഞാൻ ഇന്ന് ഇവിടെ നിൽക്കുന്നത്' അപർണ ബാല മുരളി പറഞ്ഞു

    aparana balamurali

    Recommended Video

    Aparana BalaMurali At Deeraj's Wedding | ഓൾക്കെന്ത് മൊഞ്ചാ !!

    'ഒരു കലാകാരിയെന്ന നിലയിൽ ആ സിനിമയ്ക്ക് വേണ്ടി എനിക്ക് സമയം തന്നു. എനിക്ക് പറ്റുന്ന അത്രയും ഞാൻ ചെയ്തിട്ടുണ്ട്. ഇനിയും ഒരുപാട് വർക്ക് ചെയ്യണമെന്നും പഠിക്കണമെന്നുമുണ്ട്. സിനിമയിൽ അപ്രതീക്ഷിതമായി വന്നയാളാണ് ഞാൻ. സിനിമയിലെത്തുമ്പോൾ വലിയ ധാരണയൊന്നുമുണ്ടായിരുന്നില്ല. ആ ധാരണക്കുറവൊക്കെ മാറ്റി ഇനിയും കൂടുതലായി മനസ്സിലാക്കി ഇനിയും നല്ല കഥാപാത്രങ്ങൾ കൊടുക്കണമെന്നുണ്ട്,' അപർണ ബാല മുരളി പറഞ്ഞു.

    English summary
    national film award 2022; best actress aparna balamurali reaction goes viral after winning the award
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X