twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മികച്ച നടിയായി വീണ്ടുമൊരു മലയാളി താരം! അഭിമാനമായി കീർത്തി സുരേഷ്

    |

    അറുപത്തിയ ആറാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നേട്ടവുമായി മലയാള സിനിമ. സുഡാനി ഫ്രം നൈജീരിയയാണ് മികച്ച മലയാള ചിത്രം. മികച്ച നടിയ്ക്കുള്ള പുരസ്കാരം നേടിയിരിക്കുന്നത് കീർത്തി സുരേഷാണ്. സാവിത്രിയുടെ ജീവിത കഥ പറഞ്ഞ ചിത്രമായ മഹാനടിയിലെ പ്രകടനമാണ് കീർത്തി സുരേഷിനെ പുരസ്കാരത്തിന് അർഹയാക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം മികച്ച നടിയ്ക്കുള്ള പുരസ്കാരത്തിന് അർഹയായത് ശ്രീദേവിയായിരുന്നു. മോം എന്ന ചിത്രത്തിലെ പ്രകടനമാണ് താരത്തെ പുരസ്കാരത്തിന് അർഹയാക്കിയത്.

    keerthi suresh

     എന്തു ചെയ്താലും മോശം പറയുന്നവരെ എന്തു ചെയ്യണം? രൂക്ഷ വിമർശനവുമായി ടൊവിനോ തോമസ് എന്തു ചെയ്താലും മോശം പറയുന്നവരെ എന്തു ചെയ്യണം? രൂക്ഷ വിമർശനവുമായി ടൊവിനോ തോമസ്

    ജോസഫിലെ പ്രകടനത്തിന് ജോജു ജോര്‍ജും, സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ പ്രകടനത്തിന് സാവിത്രി ശ്രീധരനും, നാദീചരമി എന്ന ചിത്രത്തിന് ശ്രുതി ഹരിഹരനും പ്രത്യേക പരാമര്‍ശത്തിന് അര്‍ഹരായി.എംജെ രാധാകൃഷ്ണനാണ് മികച്ച ഛായാഗ്രഹകന്‍.കമ്മാരസംഭവത്തിന് മികച്ച പ്രൊഡക്ഷൻ ഡിസൈനർക്കുള്ള പുരസ്കാരം ലഭിച്ചു.

    പരസ്യ കരാർ ലംഘിച്ചു! നടി ഐശ്വര്യലക്ഷ്മി കോടതിയിലെത്തി...പരസ്യ കരാർ ലംഘിച്ചു! നടി ഐശ്വര്യലക്ഷ്മി കോടതിയിലെത്തി...

    സാവിത്രിയായി കീർത്തി

    നാഗ് അശ്വിൻ സംവിധാനം ചെയ്ത മഹാനടിയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ചിത്രം പുറത്തിറങ്ങിയപ്പോൾ തന്നെ കീർത്തിയുടെ പ്രകടനത്തെ കുറിച്ച് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. ചിത്രത്തിൽ ജെമിനി ഗണേശനായി എത്തിയത് ദുൽഖറായിരുന്നു. തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിൽ ചിത്രം പുറത്തിറങ്ങിരുന്നു.

     കീർത്തിയുടെ താരമുല്യം

    മഹാനടി എന്ന ഒറ്റ ചിത്രത്തിലൂട കീർത്തിയുടെ താരമൂല്യം കുതിക്കുകയായിരുന്നു. ചിത്രത്തിലെ താരത്തിന്റെ പ്രകടനത്തെ പ്രശംസിച്ച് സിനിമാ ലോകവും പ്രേക്ഷകരും ഒന്നടങ്കം രംഗത്തെത്തിയിരുന്നു. നാഗ് അശ്വിനായിരുന്നു മഹാനടി സംവിധാനം ചെയ്തിരുന്നത്. മഹാനടിക്ക് പിന്നാലെ സാവിത്രിയെ വീണ്ടും അവതരിപ്പിക്കാനുളള ഭാഗ്യം കൈവന്നിരിക്കുകയാണ് കീര്‍ത്തിക്ക്. ആന്ധപ്രദേശ് മുഖ്യമന്ത്രിയും തെലുങ്ക് സൂപ്പര്‍ താരവുമായ എന്‍ടി രാമറാവുവിന്റെ ജീവിത കഥ പറയുന്ന ചിത്രത്തിലാണ് കീര്‍ത്തി സാവിത്രിയായി വീണ്ടുമെത്തുന്നത്.

     മലയാളത്തിൽ

    മലയാളത്തിൽ

    2013 ൽ പുറത്തിറങ്ങിയ പ്രിയദർശൻ ചിത്രമായ ഗീതാഞ്ജലിയിലൂടെയാണ് കീർത്തി വെള്ളിത്തിരയിൽ ചുവ്ട് വെച്ചത്. പിന്നീട് തെന്നിന്ത്യൻ ഭാഷകളിലെ നിത്യമുഖമാകുകയായിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് തെന്നിന്ത്യൻ സിനിമ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്താൻ താരത്തിന് കഴിഞ്ഞു.

    വൻ കളക്ഷൻ

    2018 ല്‍ തെലുങ്ക് സിനിമാ ഇന്‍ഡസ്ട്രിയില്‍ നിന്നും ഏറ്റവുമധികം പണം വാരിക്കൂട്ടിയ സിനിമകളില്‍ മഹാനടിയും ഉണ്ടായിരുന്നു. ആറാം സ്ഥാനമായിരുന്നു ആ സമയത്ത് ചിത്രം സ്വന്തമാക്കിയിരുന്നത്. അതിവേഗം നൂറ് കോടി സ്വന്തമാക്കാനും സിനിമയ്ക്ക് കഴിഞ്ഞിരുന്നു. ചിത്രം മലയാളത്തിലും തെലുങ്കിലും കന്നഡയിലും പ്രദർശനത്തിനെത്തിയിരുന്നു.

    English summary
    Keerthi Suresh Won Best Actress National Film Award 2019
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X