twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തിളക്കമാര്‍ന്ന രണ്ട് പ്രകടനങ്ങള്‍,ദേശീയ തലത്തില്‍ മലയാളത്തിന്റെ അഭിമാനമായി ജോജുവും സാവിത്രിയും

    By Midhun Raj
    |

    അറുപത്തിയാറാമാത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ജോസഫിലെ പ്രകടനത്തിലൂടെ ജോജു ജോര്‍ജ്ജിനും സുഡാനി ഫ്രം നൈജീരിയിലൂടെ സാവിത്രിക്കുമാണ് പ്രത്യേക ജൂറി പരാമാര്‍ശം ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത രണ്ട് സിനിമകളിലെ മികച്ച പ്രകടനത്തിനാണ് ഇവര്‍ക്ക് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്.

    joju geoge-savithri sreedharan

    2018ല്‍ മലയാളത്തില്‍ നായകനടനായി മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങളില്‍ ഒരാളായിരുന്നു ജോജു. ജോസഫിലെ പ്രകടനത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച സഹനടനുളള അവാര്‍ഡും ജോജു നേടിയിരുന്നു.

    മുംബൈയിലെ ജുഹുവില്‍ താരമായി നിത്യ മേനോനും! വൈറലായി പുതിയ വീഡിയോമുംബൈയിലെ ജുഹുവില്‍ താരമായി നിത്യ മേനോനും! വൈറലായി പുതിയ വീഡിയോ

    നടന്റെ കരിയറില്‍ തന്നെ വലിയ വഴിത്തിരിവായി മാറിയിരുന്നു ജോസഫ് എന്ന ചിത്രം. എം പദ്മകുമാര്‍ സംവിധാനം ചെയ്ത സിനിമ കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ് സിനിമളില്‍ ഒന്നുകൂടിയായിരുന്നു. സുഡാനി ഫ്രം നൈജീരിയയിലെ പ്രകടനത്തിലൂടെ കഴിഞ്ഞ വര്‍ഷം ശ്രദ്ധേയയായി മാറിയ താരമാണ് സാവിത്രി ശ്രീധരന്‍.

    ജോജു ജോര്‍ജ്ജ് തമിഴിലേക്ക്? കാര്‍ത്തിക്ക് സുബ്ബരാജ് ചിത്രത്തില്‍ ധനുഷിനൊപ്പം നടനുംജോജു ജോര്‍ജ്ജ് തമിഴിലേക്ക്? കാര്‍ത്തിക്ക് സുബ്ബരാജ് ചിത്രത്തില്‍ ധനുഷിനൊപ്പം നടനും

    സിനിമയില്‍ സൗബിന്‍ ഷാഹിറിന്റെ ഉമ്മയായ ജമീല എന്ന കഥാപാത്രത്തെ നടി മികവുറ്റതാക്കിയിരുന്നു. ജോജുവിനെ പോലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച സഹനടിക്കുളള അവാര്‍ഡ് സാവിത്രി ശ്രീധരനും ലഭിച്ചിരുന്നു. സുഡാനി ഫ്രം നൈജീരിയില്‍ ഒപ്പം അഭിനയിച്ച സരസ ബാലുശ്ശേരിക്കൊപ്പമായിരുന്നു ഇവര്‍ അവാര്‍ഡ് പങ്കിട്ടത്.

    English summary
    Joju George and Savithri won special mention at 66th National Film Awards
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X