ദേശീയ തലത്തിലും തിളങ്ങി സുഡാനി ഫ്രം നൈജീരിയ! മികച്ച മലയാള ചിത്രമായി സിനിമ
സക്കറിയയുടെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായിരുന്നു സുഡാനി ഫ്രം നൈജീരിയ. സൗബിന്‍ ഷാഹിറും സാമുവല്‍ റോബിന്‍സണും നായകന്മാരായി എത്തിയ സിനിമ മലപ്പുറത്തെ ഫുട്‌ബോള്‍ പശ്ചാത്തലത്തിലായിരുന്നു ഒരുങ്ങിയത്. ഇത്തവണത്തെ സംസ്ഥാന പുരസ്‌കാരങ്ങളില്‍ ജനപ്രിയ ചിത്രത്തിനുളള അവാര്‍ഡും സുഡാനിക്കായിരുന്നു.

ഇപ്പോഴിതാ സംസ്ഥാന തലത്തിന് പിന്നാലെ ദേശീയ പുരസ്കാരവും ചിത്രത്തെ തേടിയെത്തിയിരിക്കുകയാണ്. ഇത്തവണ മികച്ച മലയാള സിനിമയ്ക്കുളള പുരസ്‌കാരം സുഡാനി ഫ്രം നൈജീരിയയ്ക്കാണ് ലഭിച്ചിരിക്കുന്നത്.
ചിത്രത്തിലെ പ്രകടനത്തിലൂടെ പ്രത്യേക ജൂറി പരമാര്‍ശം സാവിത്രി ശ്രീധരനും നേടിയിരുന്നു. ഇക്കഴിഞ്ഞ സംസ്ഥാന അവാര്‍ഡ് പ്രഖ്യാപനത്തിലും മികച്ച സഹനടിക്കുളള പുരസ്‌കാരവും സാവിത്രി ശ്രീധരനായിരുന്നു.
ദേശീയ സംസ്ഥാന നേട്ടങ്ങള്‍ക്കു പുറമെ അന്താരാഷ്ട്ര തലത്തിലും സുഡാനി ഫ്രം നൈജീരിയ നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹാപ്പി അവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഷൈജു ഖാലിദും സമീര്‍ താഹിറും നിര്‍മ്മിച്ച ചിത്രമായിരുന്നു സുഡാനി ഫ്രം നൈജീരിയ.


Click it and Unblock the Notifications











