twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദേശീയ പുരസ്കാരത്തിൽ മികച്ച നടിയായി അപർണ ബാലമുരളി, സൂര്യ നടൻ, ബിജു മേനോൻ സ്വഭാവ നടൻ

    |

    അറുപത്തിയെട്ടാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജൂലൈ 22 വൈകുന്നേരം നാല് മണിയ്ക്കാണ് ചടങ്ങുകള്‍ ആരംഭിച്ചത്. കൊവിഡ് 19 കാരണം കഴിഞ്ഞ വര്‍ഷങ്ങളില്‍ പുരസ്‌കാരങ്ങള്‍ നല്‍കിയിരുന്നില്ല. 2020 ലെ സിനിമകള്‍ക്കുള്ള അംഗീകാരമാണ് ഇത്തവണ നല്‍കുന്നത്. അഞ്ച് വിഭാഗങ്ങളിലാണ് ഇത്തവണ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

    മികച്ച നടനും നടിയും ആരാണെന്ന് അറിയാനുള്ള ആകാംക്ഷയിലായിരുന്നു പ്രേക്ഷകര്‍. മലയാളത്തില്‍ നിന്നും നടി അപര്‍ണ ബാലമുരളിയുടെ അടക്കം പേരുകള്‍ പരാമര്‍ശിക്കപ്പെട്ടതിനാല്‍ തെന്നിന്ത്യൻ സിനിമാലോകം വലിയ പ്രതീക്ഷയിലായി. ഒടുവില്‍ കാത്തിരുന്നത് പോലെ മികച്ച നടിയായി അപര്‍ണയും മികച്ച നടനായി സൂര്യയും തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.

    2020 ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടിക്കുളള പുരസ്‌കാരം അപര്‍ണ ബാലമുരളിയ്ക്ക്

    അപര്‍ണ ബാലമുരളി മികച്ച നടിയായേക്കും എന്ന വാർത്തകൾ ശരിവെക്കുന്ന പ്രഖ്യാപനമാണ് ഇന്ന് നടന്നിരിക്കുന്നത്.അപർണ തമിഴിൽ അഭിനയിച്ച ആദ്യ ചിത്രമായ സുരൈപ്രോടിലെ പ്രകടനമാണ് നടിയ്ക്ക് ഈ അംഗീകാരം നേടി കൊടുത്തത്. ഇതേ സിനിമയിലെ നായക വേഷത്തിലൂടെ മികച്ച നടനുളള പുരസ്‌ക്കാരം സൂര്യയ്ക്ക് ലഭിച്ചു.

    അതേ സമയം മികച്ച നടനുള്ള പുരസ്കാരം രണ്ട് പേർ ചേർന്നാണ് പങ്കിടുന്നത്. സൂര്യയുടെ കൂടെ ബോളിവുഡ് നടന്‍ അജയ് ദേവ്ഗണും മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. താൻജി എന്ന സിനിമയിലെ നായക വേഷമാണ് അജയിയെ പുരസ്കാരത്തിന് അർഹനാക്കിയത്.

    മികച്ച സഹനടനുളള പുരസ്‌ക്കാരം ബിജു മേനോന്

    മലയാളികൾക്ക് അഭിമാനിക്കാവുന്ന മറ്റൊരു നേട്ടം ബിജു മേനോനിലൂടെയാണ്. മികച്ച സഹനടനുളള പുരസ്‌ക്കാരം ബിജു മേനോനാണ്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ അഭിനയമാണ് ബിജു മേനോന് അംഗീകാരം നേടി കൊടുത്തത്.

    മാത്രമല്ല മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പുരസ്‌കാരങ്ങള്‍ നേടിയ സിനിമയായി അയ്യപ്പനും കോശിയും മാറി. മികച്ച സംവിധായകനായി സച്ചി (അയ്യപ്പനും കോശിയും) തിരഞ്ഞെടുക്കപ്പെട്ടു.

     മികച്ച ആക്ഷന്‍ ഡയറക്ഷനുള്ള പുരസ്‌കാരവും അയ്യപ്പനും കോശിയ്ക്കുമാണ്

    മികച്ച ആക്ഷന്‍ ഡയറക്ഷനുള്ള പുരസ്‌കാരവും അയ്യപ്പനും കോശിയ്ക്കുമാണ്. രാജശേഖര്‍, മാഫിയ ശശി, സുപ്രീം സുന്ദര്‍ എന്നിവര്‍ക്കാണ് അംഗീകാരം.

    മികച്ച ഗായികയ്ക്കുളള പുരസ്‌ക്കാരം നഞ്ചിയമ്മയ്ക്ക്. അയ്യപ്പനും കോശിയിലെ ഗാനത്തിനാണ് പുരസ്‌കാരം.

    Recommended Video

    ഇതാ റോബിന്‍ രാധാകൃഷ്ണന്റെ രണ്ടാമത്തെ സിനിമ
     മികച്ച മലയാള സിനിമ തിങ്കളാഴ്ച നിശ്ചയം

    മികച്ച സിനിമാ പുസ്തകം: അനൂപ് രാമകൃഷ്ണന്‍ (എംടി; അനുഭവങ്ങളുടെ പുസ്തകം),

    കാവ്യ പ്രകാശ് സംവിധാനം ചെയ്ത വാങ്കിന് സ്പെഷ്യല്‍ ജൂറി പരാമര്‍ശം ലഭിച്ചു.

    മികച്ച മലയാള സിനിമ തിങ്കളാഴ്ച നിശ്ചയം.

    മികച്ച സംഗീത സംവിധായകന്‍- എസ് തമന്‍


    More to follow...

    English summary
    National Film Awards 2022 Winners List: Best Movie, Best Actor, Best Actress, Best Director
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X