മികച്ച നടന്‍ ഋഷഭ് ഷെട്ടി, മികച്ച നടിമാരായി നിത്യ മേനോനും മാന്‍സി പാരിഖും: ദേശീയ പുരസ്‌കാരത്തിൽ നേട്ടമിവർക്ക്

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കപ്പെടുന്നു. 2022 ലെ മികച്ച സിനിമകള്‍ക്കും താരങ്ങള്‍ക്കുമുള്ള അംഗീകാരമാണ് ഈ വര്‍ഷം നല്‍കുന്നത്. സുധീര്‍ മിശ്ര അധ്യക്ഷനായിട്ടുള്ള ജൂറിയാണ് മികച്ച പ്രകടനം കാഴ്ച വെച്ചവരെ തിരഞ്ഞെടുത്തിരിക്കുന്നത്.

മലയാളത്തില്‍ നിന്നും നടന്‍ മമ്മൂട്ടിയടക്കമുള്ള താരങ്ങള്‍ മികച്ച നടനുള്ള പുരസ്‌കാര പട്ടികയില്‍ നിറഞ്ഞ് നിന്നിരുന്നു. എന്നാല്‍ മെഗാസ്റ്റാറിനെ പിന്തള്ളി കന്നട നടന്‍ ഋഷഭ് ഷെട്ടിയാണ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്. കാന്താര എന്ന ചിത്രത്തിലെ പ്രകടനമാണ് ഋഷഭിന് അംഗീകാരം ലഭിച്ചത്.

best-actors

മലയാളികള്‍ക്ക് പ്രിയങ്കരിയായ നിത്യ മേനോന്‍ ആണ് മികച്ച നടി. തിരുച്ചിത്രമ്പലം എന്ന തമിഴ് സിനിമയിലെ പ്രകടനമാണ് നിത്യയ്ക്ക് അംഗീകാരം നേടി കൊടുത്തത്. നിത്യയ്ക്കെ്ാപ്പം നടി മാനസി പരേഖും മികച്ച നടിയ്ക്കുള്ള പുരസ്‌കാരം പങ്കിട്ടിരിക്കുകയാണ്. കച്ച് എക്‌സ്പ്രസ് എന്ന സിനിമയിലെ അഭിനയമാണ് മാനസിയെ മികച്ച നടിയാക്കിയത്.

മികച്ച സിനിമാ ഗ്രന്ഥത്തിനുളള പുരസ്‌ക്കാരം മലയാളിയായ കിഷോര്‍ കുമാറിന്. മഴവില്‍ കണ്ണിലൂടെ മലയാളം സിനിമ എന്ന ഗ്രന്ഥത്തിനാണ് പുരസ്‌ക്കാരം.

ദേശീയ ചലച്ചിത്ര പുരസ്‌കാര പട്ടിക

മികച്ച നടന്‍ : ഋഷഭ് ഷെട്ടി

മികച്ച നടി : നിത്യ മേനോന്‍, മാനസി പരേഖ്

മികച്ച സ്വഭാവനടി: നീന ഗുപ്ത

മികച്ച സ്വഭാവനടന്‍ : പവന്‍ രാജ് മല്‍ഹോത്ര (ഫൗജ)
മികച്ച സംഗീത സംവിധായകന്‍ വിശാല്‍ ഭരദ്വാജ്.

നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച സംവിധായികയായി മലയാളിയായ മറിയം ചാണ്ടി.

പ്രത്യേക ജൂറി പരാമര്‍ശം: മനോജ് ബാജ്‌പേയി, സഞ്ജയ് സലിം ചൗധരി

മികച്ച തമിഴ് സിനിമ: പൊന്നിയന്‍ സെല്‍വന്‍ പാര്‍ട്ട് 1

മികച്ച മലയാളം ചിത്രം: സൗദി വെള്ളക്ക

മികച്ച കന്നട ചിത്രം - കെജിഎഫ് ചാപ്റ്റര്‍ 2

മികച്ച ഹിന്ദി ചിത്രം- ഗുല്‍മോഹര്‍

മികച്ച തെലുങ്ക് ചിത്രം - കാര്‍ത്തികേയ 2

മികച്ച സംഗീത സംവിധായകന്‍- പ്രീതം ( ബ്രഹ്‌മാസ്ത്ര)

മികച്ച പശ്ചാത്തല സംഗീതം- എആര്‍ റഹ്‌മാന്‍ (പൊന്നിയിന്‍ സെല്‍വന്‍)

മികച്ച മലയാള സംവിധായകന്‍:

മികച്ച എഡിറ്റിങ്ങ് - ആട്ടം (മഹേഷ് ഭുവനേന്ദ്)

സംഘട്ടന സംവിധാനം - അന്‍ബറിവ് (കെ.ജി.എഫ് 2)

നൃത്തസംവിധാനം - ജാനി, സതീഷ് (തിരുച്ചിത്രാമ്പലം)

ഗാനരചന - നൗഷാദ് സാദര്‍ ഖാന്‍ (ഫൗജ)

സംഗീത സംവിധായകന്‍ - പ്രീതം (ബ്രഹ്‌മാസ്ത്ര)

കോസ്റ്റ്യൂം- നിഖില്‍ ജോഷി

പ്രൊഡക്ഷന്‍ ഡിസൈന്‍ -അനന്ദ് അധ്യായ (അപരാജിതോ)

സൗണ്ട് ഡിസൈന്‍ - ആനന്ദ് കൃഷ്ണമൂര്‍ത്തി (പൊന്നിയിന്‍ സെല്‍വന്‍ 1)

ക്യാമറ - രവി വര്‍മന്‍ (പൊന്നിയിന്‍ സെല്‍വന്‍-1)

ഗായിക - ബോംബെ ജയശ്രീ (സൗദി വെള്ളക്ക)

ഗായകന്‍ - അരിജിത് സിം?ഗ് (ബ്രഹ്‌മാസ്ത്ര)

ബാലതാരം-ശ്രീപഥ് (മാളികപ്പുറം)

പ്രത്യേക ജൂറി പുരസ്‌കാരം -നടന്‍ - മനോജ് ബാജ്‌പേയി (ഗുല്‍മോഹര്‍),

കാഥികന്‍ - സംഗീത സംവിധായകന്‍ സഞ്ജയ് സലില്‍ ചൗധരി

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X