»   » കൂട്ടുകാരായാല്‍ ഇങ്ങനെ വേണം, മികച്ച നടന് അന്‍പതിനായിരം, മോഹന്‍ലാലിന് രണ്ടു ലക്ഷം, പ്രിയദര്‍ശന്‍ ഡാ

കൂട്ടുകാരായാല്‍ ഇങ്ങനെ വേണം, മികച്ച നടന് അന്‍പതിനായിരം, മോഹന്‍ലാലിന് രണ്ടു ലക്ഷം, പ്രിയദര്‍ശന്‍ ഡാ

By: Nihara
Subscribe to Filmibeat Malayalam

64ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ തിളങ്ങി നില്‍ക്കുകയാണ് മലയാള സിനിമ. മികച്ച മലയാള ചിത്രമായി മഹേഷിന്റെ പ്രതികാരവും മികച്ച നടിയായി സുരഭിയുമുള്‍പ്പടെ ഏഴ് പുരസ്‌കാരങ്ങളാണ് മലയാളത്തെ തേടിയെത്തിയത്. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പുലിമുരുകന്‍, ജനതാ ഗാരേജ് തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ മോഹന്‍ലാലിന് പ്രത്യേക പരാമര്‍ശം ലഭിച്ചു.

മികച്ച മലയാള ചിത്രമായി മഹേഷിന്റെ പ്രതികാരം തിരഞ്ഞെടുത്തു. തിരക്കഥ ഒരുക്കിയ ശ്യാം പുഷ്‌കരനും അവാര്‍ഡ് ലഭിച്ചു. മികച്ച നടിയായി മിന്നാമിനുങ്ങിലെ അഭിനയത്തിലൂടെ സുരഭി ലക്ഷ്മി തിരഞ്ഞെടുക്കപ്പെട്ടു. 14 വര്‍ഷത്തിനു ശേഷമാണ് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം മലയാള സിനിമയെ തേടിയെത്തുന്നത്.

അവാര്‍ഡ് നിര്‍ണ്ണത്തിനു ശേഷം വിതരണം ചെയ്ത പത്രക്കുറിപ്പില്‍ ഒാരോ പുരസ്കാര ജേതാവിനും ലഭിക്കുന്ന തുകയെക്കുറിച്ചുള്ള കാര്യങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അവാര്‍ഡ് തുകയിലെ ഏറ്റക്കുറച്ചിലുകളെക്കുറിച്ചാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്.

അവാര്‍ഡ് തുകയിലെ ഏറ്റക്കുറച്ചിലുകള്‍

മികച്ച നടനുള്ള പുരസ്കാരം ലഭിച്ച അക്ഷയ് കുമാറിന് ലഭിക്കുന്നത് ജൂറി പരാമര്‍ശം നേടിയ മോഹന്‍ലാലിന് ലഭിക്കുന്നതിനേക്കാള്‍ കുറഞ്ഞ തുക. 50,000 രൂപയാണ് മികച്ച നടന് ലഭിക്കുന്നത്. എന്നാല്‍ പ്രത്യേക പരാമര്‍ശം നേടിയ മോഹന്‍ലാലിന് ലഭിക്കുന്നതാവട്ടെ രണ്ട് ലക്ഷം രൂപയും.

അക്ഷയ് കുമാറിനും സുരഭിക്കും അന്‍പതിനായിരം

മികച്ച നടനുളള ദേശീയ അവാര്‍ഡ് നേടിയെങ്കിലും അക്ഷയ്കുമാറിന് കിട്ടുന്നത് മോഹന്‍ലാലിന് ലഭിക്കുന്നതിനേക്കാള്‍ വളരെ കുറഞ്ഞ തുക. അക്ഷയ് കുമാറിന് അമ്പതിനായിരം രൂപയും രജതകമലവുമാണ് ലഭിക്കുന്നത്.

മോഹന്‍ലാലിന് രണ്ടു ലക്ഷം

അതേസമയം പുലിമുരുകന്‍ ഉള്‍പ്പെടെ മൂന്ന് സിനിമകളിലെ അഭിനയത്തിന് ജൂറിയുടെ പ്രത്യേക അവാര്‍ഡ് കരസ്ഥമാക്കിയ മോഹന്‍ലാലിനാകട്ടെ രണ്ടുലക്ഷം രൂപയും രജതകമലവുമാണ് ലഭിക്കുന്നത്. രണ്ട് അവാര്‍ഡുകളും തമ്മില്‍ ഒന്നരലക്ഷം രൂപയുടെ വ്യത്യാസമുണ്ട്.

ട്രോളുകളുടെ ചാകരയാണ്

ദേശീയ അവാര്‍ഡ് നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. സുഹൃത്തുക്കളായ മോഹന്‍ലാലിനും അക്ഷയ് കുമാറിനും പുരസ്കാരം നല്‍കിയ പ്രിയദര്‍ശനെപ്പോലൊരു സുഹൃത്ത് വേണമെന്നാണ് പലരും പറയുന്നത്.

English summary
Prize money of National Film Award.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam