നവ്യാ നായര്‍ ഹോളിവുഡിലേയ്ക്ക് പറക്കുന്നു!
സല്‍മാന്‍ ഖാന്‍ കേരളത്തില്‍ വന്നപ്പോള്‍ നവ്യാ നായരെ പരിചയപ്പെടാന്‍ ഇടയായി. നവ്യയുടെ സൗന്ദര്യത്തില്‍ ആകൃഷ്ടനായ സല്‍മാന്‍ തിരിച്ച് പറന്നപ്പോള്‍ നവ്യ അഭിനയിച്ച് എല്ലാ ചിത്രങ്ങളുടെയും ഡിവിഡിയും ഒപ്പമുണ്ടായിരുന്നു.
ഹിന്ദി ചിത്രത്തില്‍ തന്റെ നായികയായി നവ്യയെ അഭിനയിപ്പിക്കാമെന്ന വാഗ്‌ദാനവും നല്‍കിയാണ് സല്‍മാന്‍ മടങ്ങിയത്. എന്തായാലും അതിന് ശേഷം സല്‍മാന്റെ ഒരു വിവരവുമില്ല. നവ്യയും ആ സംഭവം മറന്ന മട്ടാണ്. കാരണം ഹോളിവുഡില്‍ നിന്നും ചാന്‍സ് വരുമ്പോള്‍ ബോളിവുഡിനെ ആര്‍ക്ക് വേണം.
ഹോളിവുഡില്‍ സംവിധായകയായി പ്രവര്‍ത്തിക്കുന്ന മധുമിത സ്വന്തമായി ഒരു ചിത്രം നിര്‍മ്മിക്കാനുളള തയ്യാറെടുപ്പിലാണ്. ആ ചിത്രത്തില്‍ നവ്യയെ നായികയാക്കാനാണ് മധുമിതയുടെ ആഗ്രഹം. 'പയ്‌റെറ്റസ് ഓഫ് ദി കരീബിയന്‍സ്' എന്ന ആഗോള പ്രശസ്തമായ ചിത്രത്തിന്റെ സഹസംവിധായകരില്‍ ഒരാള്‍ മധുമിതയായിരുന്നു. മധുവിധു കഴിഞ്ഞ് തിരിച്ചെത്തിയാലുടന്‍ ചിത്രത്തിന്റെ പണികള്‍ ആരംഭിക്കുമെന്നാണ് മധുമിത അറിയിച്ചിരിക്കുന്നത്.


Click it and Unblock the Notifications