നവ്യക്ക് കൂട്ടുകാരെ ആവശ്യമുണ്ട്

By Staff

മലയാളത്തില്‍ ഇപ്പോള്‍ അവസരങ്ങള്‍ കുറവാണെങ്കിലും നവ്യാ നായര്‍ക്ക് സിനിമ നേട്ടങ്ങളേ നല്‍കിയിട്ടുള്ളൂ. രണ്ട് സംസ്ഥാന അവാര്‍ഡുകള്‍, മലയാളത്തിലും തമിഴിലുമായി ഒട്ടേറെ നായികാവേഷങ്ങള്‍... പക്ഷേ സിനിമ ഒരു കാര്യത്തില്‍ തനിക്കൊന്നും തന്നിട്ടില്ലെന്ന് നവ്യ പറയുന്നു.

സിനിമയില്‍ തനിക്ക് സുഹൃത്തുക്കളില്ലെന്നാണ് നവ്യ പറയുന്നത്. സിനിമയില്‍ വന്നതിനു ശേഷം ഒരു സുഹൃത്തിനെ പോലും നവ്യക്ക് ലഭിച്ചിട്ടില്ല. ആളുകളോട് സൗഹൃദത്തോടെ ഇടപെടാത്തതു കാരണം തനിക്ക് വലിയ തലക്കനമാണെന്നാണ് സിനിമാരംഗത്തുള്ളവര്‍ പറയുന്നതെന്നും നവ്യ പരിഭവിക്കുന്നു.

അച്ഛനമ്മമാരും സഹോദരനും മാത്രമാണ് ഇപ്പോള്‍ എന്റെ കൂട്ടുകാര്‍. സ്കൂളില്‍ പഠിക്കുന്ന കാലത്ത് എനിക്ക് ഒട്ടേറെ സുഹൃത്തുക്കളുണ്ടായിരുന്നു. സിനിമയില്‍ വന്നതിനു ശേഷം ആ കൂട്ടുകാരെയെല്ലാം നഷ്ടമായി. സിനിമയില്‍ നിന്ന് എനിക്കൊരു സുഹൃത്തിനെ പോലും കിട്ടിയതുമില്ല.

ആളുകളോട് തുറന്നിടപെടാന്‍ എനിക്ക് കഴിയില്ല. അതുകൊണ്ടാണ് എനിക്ക് തലക്കനമാണെന്ന് മറ്റുള്ളവര്‍ പറയുന്നത്- നവ്യ മനസ് തുറക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X