നവ്യ നായര്‍ എന്നും സുന്ദരിയാണ്! ഫിലിംഫെയറില്‍ മോഡേണ്‍ ലുക്കില്‍ തിളങ്ങി താരം!!

By Desk

ചലച്ചിത്ര മേഖലയിലെ അവാര്‍ഡ് നിശകളെ എന്നും ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിക്കാറുള്ളത്. തങ്ങളുടെ പ്രിയപെട്ട താരങ്ങള്‍ സ്‌ക്രീനിനുപുറത്തേക്ക് എങ്ങനെയാണ് എത്തുന്നത് എന്നറിയാനുള്ള അവരുടെ ആകാംഷയാണ് ഇതിനുപിന്നില്‍. അതുകൊണ്ടുതന്നെ എല്ലാ താരങ്ങളും അവാര്‍ഡ് നിശകളില്‍ എത്തുക അത്രയും ഗ്ലാമറസ് ലുക്കുകളിലാണ്. പ്രത്യേകം ഡിസൈന്‍ വസ്ത്രങ്ങളാണ് അതിനായി അവര്‍ തിരഞ്ഞെടുക്കാറും.

ഇപ്രാവശ്യത്തെ ഫിലിംഫെയര്‍ അവാര്‍ഡും ഏറെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ എറ്റെടുത്തിരിക്കുന്നത്. അത്രയ്ക്കും ഗംഭീരമായിരുന്നു 65ാമത് ഫിലിംഫെര്‍ അവാര്‍ഡ്. തെന്നിന്ത്യന്‍ സിനിമയില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചവര്‍ക്കായുള്ള പുരസ്‌ക്കാര വിതരണ ചടങ്ങില്‍ ഒന്നിനെന്ന് മികച്ചതായിരുന്നു ഓരോ താരത്തിന്റെയും എന്‍ട്രി. തമിഴ്, മലയാളം, കന്നട, ഹിന്ദി, തെലുങ്ക് എന്നീ സിനികളിലെ സൂപ്പര്‍താരങ്ങള്‍ എല്ലാവരും പങ്കെടുത്ത ചടങ്ങില്‍ മലയാളത്തില്‍ നിന്നുള്ള താരങ്ങള്‍ ഒരിപടി മുന്നിലായിരുന്നു എന്നുതന്നെ പറയാം.

navya nair

മലയാളത്തില്‍നിന്നും നിരവധി താരങ്ങള്‍ പങ്കെടുത്ത അവാര്‍ഡ് നിശയില്‍ മറ്റാരേക്കാളും തിളങ്ങിയത് നവ്യ നായരായിരുന്നു. ഒരു നിമിഷം ക്യമറകണ്ണുകളൊക്കെയും നവ്യയ്ക്കു പിറകെയായിരുന്നു. പ്രശസ്ത ഡിസൈനന്‍ ബീന കണ്ണന്‍ ഡിസൈന്‍ ചെയ്യ്ത വസ്ത്രണണിഞ്ഞാണ് താരം എത്തിയത്. ഇളം പീച്ച് കളറില്‍ ഉള്ള വസ്ത്രത്തില്‍ അതീവ സുന്ദരിയായിരുന്നു നവ്യ. പരിപാടിക്കിടെ എടുത്ത സെല്‍ഫികളും ഫോട്ടോകളും താരം ഫെയ്‌സ്ബുക്കിലൂടെ പ്രേക്ഷകര്‍ക്കായി പങ്കുവെച്ചിരുന്നു. നവ്യയുടെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.

film fare

മലയാള സിനിമാ വിഭാഗത്തില്‍ നിന്നും മികച്ച ചിത്രത്തിനുള്ള പുരസ്‌ക്കാരമടക്കം 4 അവാര്‍ഡുകളാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും നേടിയത്. മികച്ച സംവിധായകനുള്ള അവാര്‍ഡ് ദിലീഷ് പോത്തനും മികച്ച നടനുള്ള അവാര്‍ഡ് ഫഹദ് ഫാസിലും സ്വന്തമാക്കി. ടേക്ക് ഓഫ് എന്ന ചിത്രത്തിലെ അഭിനയത്തിന് പാര്‍വതിക്ക് മികച്ച നടിക്കുള്ള പുരസ്‌ക്കാരവും മികച്ച നടനുള്ള ക്രിട്ടിക്‌സ് അവാര്‍ഡ് ടോവിനോയുമാണ് സ്വന്തമാക്കിയത്. മികച്ച നടി ക്രിട്ടിക്‌സ് പുരസ്‌ക്കാരം മഞ്ജു വാര്യരുമാണ് സ്വന്തമാക്കിയത്.

film fare Award

ദിലീപ് നായകനായി എത്തിയ 'ഇഷ്ടം' എന്ന ചിത്രത്തിലൂടെയാണ് നവ്യ നായര്‍ ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. 2002ല്‍ പ്രദര്‍ശനത്തിനെത്തിയ നന്ദനത്തിലെ ബാലമണി എന്ന കഥാപാത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് പ്രശസ്തയാവുന്നത്. ചിത്രത്തിലൂടെ മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌ക്കാരം ലഭിച്ചിരുന്നു. പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.പിന്നീട് വിവ്ഹാത്തിനുശേഷം സിനിമയില്‍ നിന്നും വിട്ടുനിന്നു താരം ഇപ്പോള്‍ മികച്ച തിരിച്ചുവരവാണ് നടത്തിയിരുക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X