»   »  നവ്യരസങ്ങള്‍ നവ്യയുടെ ഓര്‍മ്മകുറിപ്പ് മാത്രം

നവ്യരസങ്ങള്‍ നവ്യയുടെ ഓര്‍മ്മകുറിപ്പ് മാത്രം

Posted By:
Subscribe to Filmibeat Malayalam

നവ്യരസങ്ങള്‍ എന്ന പുസ്തകത്തിലൂടെ താന്‍ വായനക്കാരുമായി പങ്കുവയ്ക്കുന്നത് കുട്ടിക്കാലം മുതല്‍ക്കുള്ള തന്റെ ഓര്‍മകളാണെന്ന് നവ്യനായര്‍. തന്റെ ചെറിയ ചെറിയ സ്വപ്‌നങ്ങളും സങ്കടങ്ങളും കുറിക്കുന്ന പുസ്തകം ഒരിക്കലും ഒരു ആത്മകഥയല്ലെന്ന് നവ്യ ആദ്യമെ പറയുന്നു. ഓര്‍മകള്‍ അവസാനിക്കുന്നില്ല, അതേ സമയം, ആത്മകഥയെഴുതാനുള്ള അനുഭവങ്ങള്‍ ആയിട്ടില്ലതാനും. എങ്കിലും നവ്യയ്ക്ക് അത്മകഥ എഴുതാന്‍ ഏറെ ഇഷ്ടമാണ്.

പ്രകടനപരതയോ അവകാശവാദമോ ഒന്നുമില്ലാതെ ഒരു പെണ്‍കുട്ടി നമ്മോട് സംസാരിക്കുകയാന്നെന്നും അവളുടെ കൊച്ചു കൊച്ചു സ്വപനങ്ങളും സങ്കടങ്ങളും വിഹ്വലതകളും താമാശകളും പങ്ക്‌വയ്ക്കുകയാണെന്നും അവതാരികയിലൂടെ ചന്ദ്രമതി പറയുന്നു. അഭിനേത്രി എന്നതിനപ്പുറം എഴുത്തുകാരി എന്ന പുതിയ മേല്‍വിലാസത്തിലാണ് നവ്യ ഇനി അറിയപ്പെടുക എന്നും അവര്‍ പറഞ്ഞു.

കുഞ്ഞുന്നാളു മുതല്‍ തന്റെ ഡയറിയില്‍ കുറിച്ചിട്ട കഥകളും കവിതകളുമാണ് പുസ്തകമെന്ന് നവ്യയും പങ്കുവച്ചു. ഇതില്‍ ചിലത് നേരത്തെ പ്രസിദ്ധീകരണങ്ങളില്‍ വന്നതാണ്. നവ്യരസങ്ങള്‍ എന്ന നവ്യയുടെ ഓര്‍മകളടങ്ങുന്ന പുസ്തകം ഈ മാസം പത്തിന് ചന്ദ്രശേഖര്‍ നായര്‍ സ്റ്റേഡിയം ഹാളില്‍ കവയത്രി സുഗതകുമാരി നടി മഞ്ജു വാര്യര്‍ക്ക് നല്‍കി നിര്‍വഹിക്കും. ഏറെ നാളത്തെ ആഗ്രഹത്തിന് ശേഷം പുസ്തകം പ്രകാശനം ചെയ്യുന്നതിന്റെ സന്തോഷത്തിലാണ് നവ്യ.

നവ്യരസങ്ങള്‍ നവ്യയുടെ ഓര്‍മ്മകുറിപ്പ് മാത്രം

ആലപ്പുഴ സ്വദേശിയായ ധന്യ നായരാണ് വെള്ളവിത്തരിയിലെ ഇപ്പോഴത്തെ നവ്യ നായര്‍

നവ്യരസങ്ങള്‍ നവ്യയുടെ ഓര്‍മ്മകുറിപ്പ് മാത്രം

പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നത്.

നവ്യരസങ്ങള്‍ നവ്യയുടെ ഓര്‍മ്മകുറിപ്പ് മാത്രം

ടെലിക്കോം ഉദ്യോഗസ്തനായ ജെ രാജുവും അധ്യാപികയായ വീണയുമാണ് നവ്യയുടെ മാതാപിതാക്കള്‍

നവ്യരസങ്ങള്‍ നവ്യയുടെ ഓര്‍മ്മകുറിപ്പ് മാത്രം

ഇംഗ്ലീഷ് ബിരുദധാരിയാണ് നവ്യ നായര്‍

നവ്യരസങ്ങള്‍ നവ്യയുടെ ഓര്‍മ്മകുറിപ്പ് മാത്രം

ചെറുപ്പം മുതലെ നൃത്തം അഭ്യസിച്ച നവ്യ ആലപ്പുഴ ജില്ലാ കലോത്സവത്തില്‍ കലാതിലകപ്പട്ടം നേടിയിട്ടുണ്ട്.

നവ്യരസങ്ങള്‍ നവ്യയുടെ ഓര്‍മ്മകുറിപ്പ് മാത്രം

അഴകിയ തീയെ എന്ന ചിത്രത്തിലൂടെ തമിഴ് സിനമയില്‍ അരങ്ങേറ്റം കുറിച്ചു.

നവ്യരസങ്ങള്‍ നവ്യയുടെ ഓര്‍മ്മകുറിപ്പ് മാത്രം

രഞ്ജിത്തിന്റെ നന്ദനം എന്ന ചിത്രത്തിലെ ബാലാമണിയാണ് നവ്യയുടെ എക്കാലത്തെയും മികച്ച കഥാപാത്രം

നവ്യരസങ്ങള്‍ നവ്യയുടെ ഓര്‍മ്മകുറിപ്പ് മാത്രം

നന്ദനം, കണ്ണേ മടങ്ങുക, സൈറ എന്നീ ചിത്രങ്ങളുടെ അഭിനയത്തിന് നവ്യയ്ക്ക് കേരള സംസ്ഥാന ചലചിത്ര പുരസ്‌കാരം ലഭിച്ചു.

നവ്യരസങ്ങള്‍ നവ്യയുടെ ഓര്‍മ്മകുറിപ്പ് മാത്രം

ഗജ എന്ന ചിത്രത്തിലൂടെയാണ് കന്നടയില്‍ അരങ്ങേറ്റം കുറിച്ചത്. ചിത്രം ഏറെ സാമ്പത്തിക നേട്ടം നേടിയിരുന്നു.

നവ്യരസങ്ങള്‍ നവ്യയുടെ ഓര്‍മ്മകുറിപ്പ് മാത്രം

തമിഴിലും കന്നടയിലും അല്പം വേഷങ്ങള്‍ ചെയ്തതോടെ നവ്യയ്ക്കും ഗ്ലാമര്‍ വേഷങ്ങള്‍ തെറ്റല്ല എന്ന ധാരണയായിരുന്നു.

നവ്യരസങ്ങള്‍ നവ്യയുടെ ഓര്‍മ്മകുറിപ്പ് മാത്രം

മുംബൈയില്‍ ജോലി ചെയ്യുന്ന സന്തോഷ് എന്‍ മേനോനുമായി 2010ലാണ് നവ്യയുടെ വിവാഹം കഴിഞ്ഞത്. സായി കൃഷ്ണന്‍ എന്നാണ് മകന്റെ പേര്

നവ്യരസങ്ങള്‍ നവ്യയുടെ ഓര്‍മ്മകുറിപ്പ് മാത്രം

വിവാഹ ശേഷം സീന്‍ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലൂടെ നവ്യ തിരിച്ചുവന്നു.

നവ്യരസങ്ങള്‍ നവ്യയുടെ ഓര്‍മ്മകുറിപ്പ് മാത്രം

വിവാഹ ശേഷം നവ്യ സജീവമായ മറ്റൊരു മേഖലയാണ് ടെലിവിഷന്‍ ചാനലുകള്‍. മഞ്ച് ഡാന്‍സ് ഡാന്‍സ് എന്ന പരിപാടിക്ക് ജഡ്ജായി തുടങ്ങിയ നവ്യ ഇപ്പോള്‍ ഭര്‍ത്തക്കന്മാരെ സൂക്ഷിക്കുക എന്ന റിയാലിറ്റി ഷോയുടെ അവതാരികയാണ്. രണ്ടും ഏഷ്യനെറ്റ് ചാനലാണ് സംപ്രേഷണം ചെയ്യുന്നത്.

നവ്യരസങ്ങള്‍ നവ്യയുടെ ഓര്‍മ്മകുറിപ്പ് മാത്രം

തന്റെ കൊച്ചുകൊച്ചു ഓര്‍മകളെ കുറിച്ച് എഴുതി നവ്യ ആദ്യമായി പ്രസിദ്ധീകരിക്കുന്ന പുസ്തകമാണ് നവ്യരസങ്ങള്‍

English summary
Navya Nair publishing a book that memories of Navya Nair named Navyarasagal.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam