നവ്യാ നായരുടെ സഹോദരൻ വിവാഹിതനായി,അനിയന് ആശംസകള്‍ നേര്‍ന്ന് നടി, വൈറലായി ചിത്രങ്ങള്‍

By Midhun Raj

നടി നവ്യാ നായരുടെ സഹോദരന്‍ രാഹുല്‍ ആര്‍ നായര്‍ വിവാഹിതനായി. കഴിഞ്ഞ ദിവസം കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. കോവിഡ് നിയന്ത്രണങ്ങളെല്ലാം പാലിച്ചുകൊണ്ടാണ് വിവാഹം നടന്നത്. സ്വാതി എന്നാണ് രാഹുലിന്റെ ഭാര്യയുടെ പേര്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് നവ്യയുടെ സഹോദരന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. നവദമ്പതികള്‍ക്ക് ആശംസകള്‍ അറിയിച്ച് സമൂഹ മാധ്യമങ്ങളില്‍ നിരവധി പേരാണ് എത്തിയിരിക്കുന്നത്.

വിവാഹ ചിത്രങ്ങള്‍ നവ്യാ നായര്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരുന്നു. ഒപ്പം പ്രിയപ്പെട്ട അനിയനും ഭാര്യയ്ക്കും വിവാഹ ആശംസകള്‍ നേര്‍ന്നുമാണ് നടി എത്തിയിരിക്കുന്നത്. നവ്യാ നായരുടെ വാക്കുകളിലേക്ക്; എന്റെ പ്രിയപ്പെട്ട കണ്ണപ്പയ്ക്ക് സന്തോഷകരമായ ദാമ്പത്യജീവിതം ആശംസിക്കുന്നു. എന്റെ അനിയന്‍, സുഹൃത്ത്...

സൂര്യനു കീഴിലുള്ള മണ്ടത്തരങ്ങളെക്കുറിച്ചെല്ലാം

സൂര്യനു കീഴിലുള്ള മണ്ടത്തരങ്ങളെക്കുറിച്ചെല്ലാം ഞങ്ങള്‍ രാത്രി വൈകിയും ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട് . ഞാന്‍ ഇപ്പോഴും നിന്നെ ശകാരിക്കുന്നു, തല്ലുന്നു, കടിക്കും, കളിയാക്കുന്നു നീ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും നിന്നെ കളിയാക്കുന്നു. നീ ഇത്രയും വലുതായെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. നീ ഇപ്പോഴും എന്റെ ചോട്ടുവാണ്. .

ലവ് യൂ സ്വാതി

ലവ് യൂ സ്വാതി, കണ്ണാ നിങ്ങള്‍ രണ്ടുപേരും സന്തോഷവും സമാധാനപരവുമായ ജീവിതം നയിക്കട്ടെ. ജീവിതം എന്നത് ജീവിക്കുന്നതിലാണ്. അതിന്റെ എല്ലാ ദിവസവും ഓരോ നിമിഷവും എല്ലാത്തിനുമൊടുവില്‍ നിങ്ങള്‍ എത്ര ജീവിച്ചു എന്നതാണ് പ്രധാനം. പണം അല്ല, നല്ല നിമിഷങ്ങള്‍ സമ്പാദിക്കു, നവ്യാ നായര്‍ സഹോദരനും ഭാര്യയ്ക്കും ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

അതേസമയം

അതേസമയം ലോക്ഡൗണ്‍ കാലം നാട്ടില്‍ കുടുംബത്തോടൊപ്പം ആണ് നടി ചിലവഴിച്ചത്. ഭര്‍ത്താവ് സന്തോഷ് മുംബൈയിലായിരുന്നു. മകന്‍ സായികൃഷ്ണയ്‌ക്കൊപ്പമാണ് ലോക്ഡൗണില്‍ നവ്യ നാട്ടിലുണ്ടായിരുന്നത്. കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് രാഹുലും സായിയും നവ്യയ്ക്ക് പിറന്നാള്‍ സര്‍പ്രൈസ് നല്‍കിയിരുന്നു. ബെര്‍ത്ത്‌ഡേ കേക്കിനൊപ്പം അടുത്ത സുഹൃത്തുക്കള്‍ നവ്യയ്ക്ക് പിറന്നാളാശംസ നേരുന്ന ഒരു വീഡിയോയും രാഹുലും സായിയും ഒരുക്കിയിരുന്നു.

പിറന്നാള്‍ ദിനത്തില്‍ വന്ന അഭിമുഖങ്ങളില്‍

പിറന്നാള്‍ ദിനത്തില്‍ വന്ന അഭിമുഖങ്ങളില്‍ കുടുംബത്തോടൊപ്പം ഒരു റിസോര്‍ട്ടിലാണ് താനുളളതെന്ന് നവ്യാ നായര്‍ തുറന്നുപറഞ്ഞിരുന്നു.
അതേസമയം 2010ലാണ് സന്തോഷ് മേനോനുമായുളള നവ്യയുടെ വിവാഹം കഴിഞ്ഞത്. വിവാഹ ശേഷം സിനിമയില്‍ അത്ര സജീവമല്ലായിരുന്നു താരം. കുടുംബജീവിതത്തിന് പ്രാധാന്യം നല്‍കിയ നടി സിനിമയില്‍ ഇല്ലായിരുന്നെങ്കിലും നൃത്തവേദികളില്‍ എല്ലാം സജീവമായിരുന്നു. കൂടാതെ തന്റെ എറ്റവും പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് സമൂഹ മാധ്യമങ്ങളില്‍ എത്താറുണ്ടായിരുന്നു താരം

അതേസമയം ഒരിടവേളയ്ക്ക് ശേഷം

അതേസമയം ഒരിടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചുവരാനുളള തയ്യാറെടുപ്പുകളിലാണ് നവ്യ. നടിയുടെ എറ്റവും പുതിയ ചിത്രമായ ഒരുത്തീ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം നേരത്തെ ആരംഭിച്ചിരുന്നു. പുതിയ സിനിമയുടെ ലൊക്കേഷനില്‍ നിന്നുളള ചിത്രങ്ങളും നവ്യാ നായര്‍ മുന്‍പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

Read more about: navya nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X