»   » നടനെതിരെ തെളിവുകള്‍ പുറത്ത് വന്നപ്പോള്‍ ദിലീപിനൊപ്പം 9 ചിത്രങ്ങളില്‍ അഭിനയിച്ച നടിയുടെ പ്രതികരണം!!

നടനെതിരെ തെളിവുകള്‍ പുറത്ത് വന്നപ്പോള്‍ ദിലീപിനൊപ്പം 9 ചിത്രങ്ങളില്‍ അഭിനയിച്ച നടിയുടെ പ്രതികരണം!!

Posted By: സാൻവിയ
Subscribe to Filmibeat Malayalam

യുവനടിയോടുള്ള നടന്‍ ദിലീപിന്റെ ക്രൂരമായ പ്രവര്‍ത്തിയില്‍ തളര്‍ന്നിരിക്കുകയാണ് സിനിമാലോകം. ദിലീപിനെ സ്‌നേഹിച്ചവരെയും എതിരാളികളെയും ഒരുപോലെ ഞെട്ടിച്ച സംഭവം. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ ചോദ്യ ചെയ്തപ്പോഴും സിനിമാലോകം ആക്രമിക്കപ്പെട്ട നടിക്കും ദിലീപിനും പിന്തുണ അറിയിച്ചിരുന്നു. ഇപ്പോള്‍ വ്യക്തമായ തെളിവുകളോടെ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ സിനിമാ ലോകത്തിന് ഒരു വാക്ക് പോലും പറയാന്‍ കഴിയുന്നില്ല.

സഹപ്രവര്‍ത്തകന്റെ ഭാഗത്ത് നിന്നുമുണ്ടായ പ്രവര്‍ത്തി തളര്‍ത്തിയെന്ന് പറയാതെ വയ്യെന്ന് നടി നവ്യാ നായര്‍ പറഞ്ഞു. ദിലീപിനൊപ്പം ഒമ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ച നവ്യാ നായരാണ് ദിലീപിന്റെ ക്രൂരമായ പ്രവര്‍ത്തിയെ കുറിച്ച് തുറന്ന് പറഞ്ഞത്. മലയാള സിനിമയിലെ എല്ലാ അംഗങ്ങളെയും ഇതു വല്ലാതെ മുറിവേല്‍പ്പിച്ചു. അതുക്കൊണ്ട് തന്നെയാണ് എല്ലാ കാര്യങ്ങള്‍ക്കും പ്രതികരണവുമായി എത്തുന്നവര്‍ക്ക് പോലും ഒരു വാക്കു പോലും പറയാന്‍ കഴിയാതെ വന്നതെന്ന് കരുതുന്നതായി നവ്യ പറഞ്ഞു.

രണ്ടു പേരോടുമുള്ള സ്‌നേഹം

അത്ര സ്‌നേഹമായിരുന്നു മലയാള സിനിമാകുടുംബത്തിലെ എല്ലാവര്‍ക്കും. പരസ്യമായി പ്രതികരണം നല്‍കാന്‍ മുതിരാതിരുന്നതും അതുക്കൊണ്ട് തന്നെയാണ് താന്‍ കരുതുന്നതായും നവ്യ പറഞ്ഞു.

ഊഹാപോഹങ്ങള്‍ക്ക് മേല്‍

സംഭവത്തില്‍ അന്വേഷണവുമായി മുന്നോട്ടു പോകുന്ന സമയത്ത് ഊഹാപോഹങ്ങള്‍ക്ക് മേല്‍ ആര്‍ക്കുമെതിരെ ഒന്നും പറയാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നു. എന്നാല്‍ കാര്യങ്ങള്‍ വ്യക്തമായ തെളിവോടെ പുറത്ത് വരുമ്പോള്‍ ഇതുവരെ ഉണ്ടായിരുന്ന മൗനത്തിന് ഇനി പ്രസക്തിയില്ല എന്ന് തിരിച്ചറിയുന്നുവെന്നും നവ്യ പറയുന്നു.

ദിലീപിന്റെ നീചമായ പ്രവര്‍ത്തി

എന്ത് വിരോധത്തിന്റെ പേരിലായാലും ഇത്രയും നീചമായ പ്രവര്‍ത്തി ഒരു സഹപ്രവര്‍ത്തകന്റെ ചിന്തയില്‍ പോലും ഉണ്ടാകാന്‍ പാടില്ലാത്തതാണ്. അക്ഷന്തവ്യമായ ഈ അപരാദത്തിന്റെ പാപ ഭാരം മലയാള സിനിമാലോകം ഇനി പേറേണ്ടതുമില്ല. നീചമായ ഒരു മനസിന്റെ മാത്രം സൃഷ്ടിയാണ്. ഇത് സത്യത്തിന്റെയും ധൈര്യത്തിന്റെയും സര്‍വ്വോപരി സ്ത്രീത്വത്തിന്റെയും വിജയമാണ്.

ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ

ഇത്രയും യാതനകളിലൂതടെ കടന്ന് പോയിട്ടും തളര്‍ന്ന് പോകാതെ തലകുനിക്കാതെ നിന്ന് പോരാടിയ സഹോദരിയുടുള്ള ബഹുമാനവും പതിന്മടങ്ങ്. നീ ഒന്ന് പിന്നോട്ട് പോയെങ്കില്‍ സത്യം പുറത്ത് വരുമായിരുന്നില്ല.

ദിലീപ്-നവ്യ

ഗ്രാമഫോണ്‍, കല്യാണ രാമന്‍, ഇഷ്ടം, കുഞ്ഞിക്കൂനന്‍, മഴത്തുള്ളികിലുക്കം, പട്ടണത്തില്‍ സുന്ദരന്‍, ട്വന്റി 20, പാണ്ടിപ്പട, കേരള കഫേ തുടങ്ങിയ ചിത്രങ്ങളില്‍ ദിലീപും കാവ്യയും ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്.

English summary
Navya Nair facebook post.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam