For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രസവത്തോടെ കൈവിട്ട ശരീര സൗന്ദര്യം നവ്യ തിരിച്ചെടുക്കുന്നു, പുതിയ ചിത്രങ്ങള്‍ വൈറല്‍!!

  |

  ഇഷ്ടം എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് കടന്ന് വന്ന നാള്‍ മുതല്‍ നവ്യ നായരെ മലയാളികള്‍ക്ക് ഇഷ്ടമാണ്. നന്ദനം എന്ന ചിത്രത്തിലൂടെ നവ്യ മലയാളികളുടെ മനസ്സില്‍ സ്ഥാനമുറപ്പിച്ചു. വിവാഹത്തോടെ സിനിമാ ലോകം വിട്ടുവെങ്കിലും ഇപ്പോഴും നവ്യ പ്രേക്ഷകരോടൊപ്പമുണ്ട്.

  കായംകുളം കൊച്ചുണ്ണിയുടെ ഓവര്‍സീസ് അവകാശം സ്വന്തമാക്കി ഫാര്‍സ് ഫിലിംസ്

  വിവാഹ ശേഷം നായികമാര്‍ പൊതുവേ ശരീര സൗന്ദര്യം ശ്രദ്ധിക്കാറില്ല. നവ്യയും തുടക്കത്തില്‍ അങ്ങനെയായിരുന്നു. ഒരു പ്രസവത്തോടെ വണ്ണം വയ്ക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ നവ്യ തന്റെ ശരീര സൗന്ദര്യം വീണ്ടെടുക്കുകയാണ്. അതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

  ഇതാണ് ചിത്രം

  ഇതാണ് ചിത്രം

  ഇതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന നവ്യ നായകരുടെ പുതിയ ചിത്രം. ഇന്‍സ്റ്റഗ്രാമിലൂടെയാണ് നവ്യ ഈ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവച്ചത്. ഫിറ്റ്‌നസ്സില്‍ നവ്യ വളരെ അധികം ശ്രദ്ധിക്കുന്നുണ്ട് എന്ന് ഈ ചിത്രങ്ങള്‍ കണ്ടാല്‍ മനസ്സിലാവും.

  ഡാന്‍സിന് വേണ്ടി

  ഡാന്‍സിന് വേണ്ടി

  ശരീര സൗന്ദര്യത്തിനും ആരോഗ്യത്തിനും വേണ്ടി മാത്രമല്ല നവ്യ പാടുപെട്ട് ജിമ്മില്‍ പോയി ഇങ്ങനെ മെലിയുന്നത്. ഇപ്പോള്‍ നൃത്തത്തില്‍ അതീവ ശ്രദ്ധ ചെലുത്തുന്ന നവ്യയ്ക്ക് വടിവൊത്ത ശരീര സൗന്ദര്യം കാത്തുസൂക്ഷിക്കണം എന്ന നിര്‍ബന്ധമുണ്ട്.

  സിനിമയിലേക്ക് നവ്യ

  സിനിമയിലേക്ക് നവ്യ

  2001 ല്‍ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ നായര്‍ സിനിമാ ലോകത്ത് എത്തുന്നത്. സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ദിലീപിന്റെ നായികയായി. തുടര്‍ന്ന് മഴത്തുള്ളി കിലുക്കം എന്ന ചിത്രത്തിലും നവ്യ എത്തി.

  നന്ദനത്തിലൂടെ പ്രിയങ്കരി

  നന്ദനത്തിലൂടെ പ്രിയങ്കരി

  നവ്യ നായര്‍ അഭിനയിച്ച മൂന്നാമത്തെ ചിത്രമാണ് നന്ദനം. 2002 ല്‍ രഞ്ജിത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിന് ശേഷം നവ്യയ്ക്ക് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

  നിരനിരയായി ഹിറ്റുകള്‍

  നിരനിരയായി ഹിറ്റുകള്‍

  കല്യാണ രാമന്‍, കുഞ്ഞിക്കൂനന്‍, ചുതുരംഗം, വെള്ളിത്തിര, പട്ടണത്തില്‍ സുന്ദരന്‍, സേതുരാമയ്യര്‍ സിബിഐ, പാണ്ടിപ്പട, കണ്ണേ മടങ്ങുക, ബനാറസ്, കലണ്ടര്‍, ദ്രോണ, യുഗപുരുഷന്‍ അങ്ങനെ നീളുന്നു നവ്യയുടെ ഹിറ്റുകള്‍.

  അന്യഭാഷയിലും

  അന്യഭാഷയിലും

  മലയാളത്തില്‍ മാത്രമല്ല, തമിഴിലും കന്നടയിലും നവ്യ പരിചിതയാണ്. ഒന്‍പത് തമിഴ് ചിത്രങ്ങളും അഞ്ച് കന്നട ചിത്രങ്ങളും നവ്യയുടെ ലിസ്റ്റിലുണ്ട്.

  വിവാഹവും കുടുംബവും

  വിവാഹവും കുടുംബവും

  2010 ലാണ് നവ്യ നായര്‍ വിവാഹിതയാകുന്നത്. സന്തോഷ് മേനോനുമായുള്ള വിവാഹത്തിന് ശേഷം രണ്ട് വര്‍ഷം നവ്യ സിനിമയില്‍ നിന്ന് ഇടവേളയെടുത്തു. പിന്നീട് സീന്‍ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലൂടെ മടങ്ങിയെത്തി.

  ഇനിയും തുടരും

  ഇനിയും തുടരും

  വിവാഹം കരിയറിന് ഒരു തടസ്സമായിട്ടേയില്ല എന്ന് നവ്യ പറഞ്ഞിരുന്നു. നല്ല വേഷങ്ങള്‍ ലഭിച്ചാല്‍ തീര്‍ച്ചയായും അഭിനയിക്കും എന്നാണ് നവ്യ ഇപ്പോഴും പറയുന്നത്. സീന്‍ ഒന്ന് നമ്മുടെ വീട് കൂടാതെ ദൃശ്യത്തിന്റെ കന്നട റീമേക്കിലും നവ്യ വിവാഹ ശേഷം അഭിനയിച്ചിട്ടുണ്ട്.

  ടെലിവിഷനില്‍ സജീവം

  ടെലിവിഷനില്‍ സജീവം

  സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകകയാണെങ്കിലും മിനി സ്‌ക്രീനില്‍ നവ്യ നായര്‍ സജീവമാണ്. മഞ്ച് ഡാന്‍സ് ഡാന്‍സ്, ഭര്‍ത്താക്കന്മാരുടെ ശ്രദ്ധയ്ക്ക് എന്നീ റിയാലിറ്റി ഷോയില്‍ വിധികര്‍ത്താവായും ലാഫിങ് വില്ല എന്ന കോമഡി ടാക്ക് ഷോയില്‍ അവതാരകയായും നവ്യ എത്തി.

  നൃത്തത്തില്‍ മാത്രം

  നൃത്തത്തില്‍ മാത്രം

  സിനിമയെക്കാള്‍ കൂടുതല്‍ നവ്യ ഇപ്പോള്‍ ശ്രദ്ധിക്കുന്നത് നൃത്തത്തിലാണ്. ക്ലാസിക് ഡാന്‍സില്‍ എന്തെല്ലാം പരീക്ഷിക്കാം എന്നാണ് ചിന്ത. 2015 ല്‍ സൂര്യ ഫെസ്റ്റിവലില്‍ നവ്യ അവതരിപ്പിച്ച 'ശിവോഹം' വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

  English summary
  navya nair gets on workout mode
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X