നവ്യ നായര്‍ക്ക് സര്‍പ്രൈസുമായി സായ്! അമ്മയ്ക്കായ് മകനൊരുക്കിയ സ്‌നേഹസമ്മാനം! വീഡിയോ വൈറല്‍!

ഇഷ്ടത്തിലൂടെയായിരുന്നു നവ്യ നായര്‍ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയത്. അമ്മാവന്‍ സംവിധായകനായിരുന്നുവെങ്കിലും പഠനത്തിന് ശേഷമായാണ് താരം അഭിനയരംഗത്തേക്ക് എത്തിയത്. യുവജനോത്സവ വേദിയില്‍ നിന്നും സിനിമയിലേക്കെത്തിയതാണ് നവ്യ. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ആരാധകരുടെ സ്വന്തം താരമായി മാറാനുള്ള ഭാഗ്യവും ഈ താരത്തിന് ലഭിച്ചിരുന്നു. നായികയായി തിളങ്ങി നില്‍ക്കുന്നതിനിടയിലായിരുന്നു നവ്യ വിവാഹിതയായത്. വിവാഹത്തോടെ മുംബൈയിലേക്ക് പോയ താരം അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു.

അഭിനയത്തില്‍ ഇടവേളയായിരുന്നുവെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു താരം. പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. ഭര്‍ത്താവിനെക്കുറിച്ചും മകനെക്കുറിച്ചുമൊക്കെയുള്ള പോസ്റ്റുകളുമായും താരമെത്താറുണ്ട്. മാതൃദിനത്തില്‍ മകന്‍ തനിക്കായൊരുക്കിയ സര്‍പ്രൈസിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരമിപ്പോള്‍. ഇന്‍സ്റ്റഗ്രാമിലൂടെ ഇതിനകം തന്നെ വീഡിയോ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

അമ്മയ്ക്കായി മകനൊരുക്കിയത്

അമ്മയ്ക്കായി മകനൊരുക്കിയത്

കഴിഞ്ഞ ദിവസമായിരുന്നു മാതൃദിനം. മാതൃദിനത്തില്‍ താരങ്ങളെല്ലാം അമ്മയെക്കുറിച്ചുള്ള പോസ്റ്റുകളുമായെത്തിയിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു പോസ്റ്റുകള്‍ വൈറലായി മാറിയത്. ഇപ്പോഴിതാ മകന്‍ തനിക്ക് നല്‍കിയ സര്‍പ്രൈസിനെക്കുറിച്ച് വാചലായയി എത്തിയിരിക്കുകയാണ് നവ്യ നായര്‍. അമ്മയ്ക്കായി കാന്‍ഡില്‍ ലൈറ്റ്് ഡിന്നറൊരുക്കുകയായിരുന്നു സായ് കൃഷ്ണ. അമ്മയുടെ കണ്ണുപിടിച്ചായിരുന്നു സായ് സര്‍പ്രൈസ് നല്‍കിയത്.

ലൈറ്റിടാന്‍ പാടില്ല

ലൈറ്റിടാന്‍ പാടില്ല

ഇന്ന് ലൈറ്റൊന്നും വേണ്ടെന്നും ഇങ്ങനെയാണ് ഇന്നത്തെ ഡിന്നറെന്നുമായിരുന്നു സായ് പറഞ്ഞത്. ഹാപ്പി മദേഴ്‌സ് ഡേ എന്നെഴുതി പോസ്റ്ററും സായ് നല്‍കിയിരുന്നു. മകനെ ചേര്‍ത്തുപിടിച്ച് മുത്തം നല്‍കുകയായിരുന്നു താരം. എന്തൊക്കെ കാണണം, എല്ലാ ദിവസവും മദേഴ്‌സ് ഡേ ആയെങ്കില്‍ ഇവരൊക്കെ കുക്ക് ചെയ്‌തേനെയെന്നായിരുന്നു താരത്തിന്റെ ക്യാപ്ഷന്‍. കാന്‍ഡില്‍ ലൈറ്റ് ഡിന്നറിന്റെ വീഡിയോയും നവ്യ പോസറ്റ് ചെയ്തിട്ടുണ്ട്. ക്ഷണനേരം കൊണ്ടായിരുന്നു വീഡിയോ തരംഗമായി മാറിയത്.

ലോക് ഡൗണായപ്പോള്‍

ലോക് ഡൗണായപ്പോള്‍

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലായി അഭിനയത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നവ്യ നായര്‍. താരം അഭിനയിക്കുന്ന സിനിമയായ ഒരുത്തിയുടെ ഷൂട്ടിംഗ് പുരോഗമിച്ച് വരികയായിരുന്നു. അതിനിടയിലാണ് ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച വന്ന് തിങ്കളാഴ്ച ലൊക്കേഷനിലേക്ക് തിരിച്ച് പോവാമെന്ന് കരുതിയായിരുന്നു താന്‍ വന്നതെന്ന് താരം പറഞ്ഞിരുന്നു. അതിനിടയില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ വീട്ടില്‍ തുടരുകയായിരുന്നു.

മിസ്സ് ചെയ്യുന്നത്

മിസ്സ് ചെയ്യുന്നത്

തിയേറ്ററില്‍ പോയി സിനിമ കാണാന്‍ ഒരുപാട് ഇഷ്ടമാണ്. അത് ഇപ്പോ മിസ്സ് ചെയ്യുന്നുണ്ട്. ഗുരുവായൂര്‍ ദര്‍ശനം നടക്കുന്നില്ല. അത് പോലെ തന്നെ കുറേ യാത്രകള്‍ പ്ലാന്‍ ചെയ്തിരുന്നു. അതൊക്കെ പൊളിഞ്ഞുവെന്നും നവ്യ നേരത്തെ പറഞ്ഞിരുന്നു. കേരളത്തില്‍ താരതമ്യേന പെട്ടെന്ന് തന്നെ ജീവിതം സാധാരണ നിലയിലാവുമെന്നാണ് പ്രതീക്ഷ. നാട്ടിന്‍പുറത്ത് ജീവിച്ചുവളര്‍ന്നതിനാല്‍ ആ ജീവിതമാണ് നവ്യയ്ക്ക് കൂടുതലിഷ്ടം. മനുഷ്യര്‍ വീടുകളിലേക്ക് ചുരുങ്ങിയപ്പോഴുള്ള പ്രകൃതിയുടെ മാറ്റം തന്നെ അത്ഭുതപ്പെടുത്തിയെന്നും നവ്യ പറഞ്ഞിരുന്നു.

നാട്ടിന്‍പുറത്തുകാരി

നാട്ടിന്‍പുറത്തുകാരി

ഗ്രാമീണ ജീവിതത്തില്‍ നിന്നും നഗരജീവിതത്തിലേക്ക് പറിച്ചു നട്ടപ്പോഴും മനസ്സില്‍ നാട്ടിന്‍പുറത്തെ ജീവിതമുണ്ടായിരുന്നു. ദിവസവും രാവിലെ കിളികളുടെ ശബ്ദം കേട്ട് ഉണരാനും പുറത്തിറങ്ങി ശുദ്ധവായു ശ്വസിക്കാനും പറ്റുന്നുണ്ട്. എന്റെ വീടിന്റെ അടുത്ത് പൊതുവെ തിരക്ക് കുറവാണ്. വീടിന് മുന്നിലെ ഇലക്ട്രിക് ലൈനില്‍ കൂട്ടത്തോടെ തത്തകള്‍ ഇരിക്കുന്നത് കാണാം. ഉള്ളുകൊണ്ട് താനൊരു നാട്ടിന്‍പുറത്തുകാരിയാണ്. നഗരത്തിലായിരുന്നുവെങ്കില്‍ ഭ്രാന്ത് വന്നേനെയെന്നും മുന്‍പ് നവ്യ വ്യക്തമാക്കിയിരുന്നു.

വീഡിയോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X