ഡാല്‍ഗോന കോഫി ഉണ്ടാക്കി നവ്യാ നായര്‍! റെസിപ്പീ ചോദിച്ച് ആരാധകര്‍
കൊറോണ കാലത്ത് മറ്റു താരങ്ങളെ പോലെ സോഷ്യല്‍ മീഡിയയില്‍ സജീവമാകാറുളള താരമാണ് നവ്യാ നായര്‍. ബോധവല്‍ക്കരണത്തിനൊപ്പം വീട്ടുവിശേഷങ്ങള്‍ പങ്കുവെച്ചും നവ്യ എത്തിയിരുന്നു. വിവാഹ ശേഷം സിനിമ വിട്ട താരം ഒരിടവേളയ്ക്ക് ശേഷമാണ് മലയാളത്തില്‍ തിരിച്ചെത്തിയത്. വികെ പ്രകാശ് സംവിധാന ചെയ്യുന്ന ഒരുത്തീയാണ് നവ്യാ നായരുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം. അതേസമയം മകന്‍ സായിക്കും കുടുംബത്തിനുമൊപ്പമുളള ചിത്രങ്ങളാണ് കൊറോണ കാലത്ത് നവ്യ കൂടുതല്‍ പങ്കുവെച്ചിരുന്നത്.

കുട്ടികളുടെ കളിചിരികളും തമാശകളുമൊക്കെ നടി നേരത്തെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. നവ്യ നായരുടെതായി വരാറുളള മിക്ക പോസ്റ്റുകള്‍ക്കും മികച്ച സ്വീകാര്യതയാണ് ലഭിക്കാറുളളത്. ആരാധകരുമായി നിരന്തരം വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട് നടി. ഇത്തവണ തന്റെ ഇഷ്ട വിഭവം ഉണ്ടാക്കിയതിന്റെ സന്തോഷം പങ്കുവെച്ചാണ് നവ്യ എത്തിയിരിക്കുന്നത്. അങ്ങനെ ഞാനും ഉണ്ടാക്കി ഡാല്‍ഗോന കോഫി എന്ന തലക്കെട്ട് നല്‍കിയാണ് നവ്യാ നായര്‍ വിഭവത്തിന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
നവ്യയുടെ പോസ്റ്റിന് പിന്നാലെ ഡാല്‍ഗോന കോഫി എന്താണെന്ന് തിരക്കി ആരാധകര്‍ രംഗത്തെത്തിയിരുന്നു. മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത വിഭവം ആയതുകൊണ്ടാണ് അധികപേരും എന്താണ് ഇതിന്റെ റെസിപ്പിയെന്ന് തിരക്കിയത്. ദക്ഷിണ കൊറിയന്‍ പാനീയമാണ് ഡാല്‍ഗോന കോഫി. ലോക് ഡൗണ്‍ കാലത്ത് പാചക പരീക്ഷണം വിജയം കണ്ടതിന്റെ സന്തോഷമായിരുന്നു നവ്യ പങ്കുവെച്ചത്.
വിവാഹ ശേഷം നൃത്തരംഗത്തും സജീവമായിരുന്നു നവ്യാ നായര്‍. നടിയുടെ നൃത്ത വീഡിയോകളും ചിത്രങ്ങളും നേരത്തെ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരുന്നു. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് വിവിധ ഭാഷകളിലായി നാല്‍പതിലധികം സിനിമകളില്‍ നവ്യാ നായര്‍ അഭിനയിച്ചു. രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനമാണ് നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയത്.
നന്ദനത്തിലൂടെ മികച്ച നടിക്കുളള സംസ്ഥാന പുരസ്‌കാരം നവ്യാ നായര്‍ക്ക് ലഭിച്ചിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും നടി അഭിനയിച്ചിരുന്നു. തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം തന്നെ എപ്പോഴും നവ്യാ നായര്‍ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെക്കാറുണ്ട്.


Click it and Unblock the Notifications











