ഇനിയാണ് രാധാമണിയുടെ പോരാട്ടം,നവ്യയുടെ ഒരുത്തീയ്ക്ക് രണ്ടാം ഭാഗം വരുന്നു...
സമൂഹമാധ്യമങ്ങളിലും സിനിമ കോളങ്ങളിലും ചര്‍ച്ചയാവുന്ന ചിത്രമാണ് ചിത്രമാണ് നവ്യ നായരുടെ ഒരുത്തീ. നല്ല അഭിപ്രായമാണ് ലഭിക്കുന്നത്. തിയേറ്ററുകളില്‍ മികച്ച സ്വീകാര്യത നേടി ചിത്രം മുന്നോട്ട് പോവുകയാണ്. ഇപ്പോഴിത ചിത്രത്തിന്‌റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകന്‍ വികെ പ്രകാശ്. ആദ്യ ഭാഗത്തില്‍ രാധാമണി എന്ന കഥാപാത്രത്തിന്റെ അതിജീവനം ആയിരുന്നു പറഞ്ഞതെങ്കില്‍ രണ്ടാം ഭാഗത്തില്‍ അവരുടെ പോരാട്ടമായിരിക്കും വിഷയമെന്ന് അദ്ദേഹം അറിയിച്ചു.'പോരാട്ടം ആരംഭിക്കുന്നതേയുള്ളു. അതാണ് ഒരുത്തീ നമ്പര്‍ ടു.

രാധാമണി പോരാടുകയാണ്. അതിന് പൊലീസ് ഉദ്യോഗസ്ഥന്റെ പിന്തുണയുമുണ്ട്. വിനായകന്റെ കഥാപാത്രത്തെ അല്‍പ്പം വിധേയത്വമുള്ള തരത്തിലാണ് നമ്മള്‍ ഒരുക്കിയത്. അതേ രീതിയില്‍ തന്നെ നമ്മള്‍ ഈ സിനിമയെ മുന്നോട്ടു കൊണ്ടുപോകും. നേരത്തെ അതിജീവനം ആണ് കണ്ടതെങ്കില്‍ രാധാമണിയുടെ പോരാട്ടം തന്നെയാണ് നമ്മള്‍ കാണാന്‍ പോകുന്നത്', വി കെ പ്രകാശ് പറഞ്ഞു.ഒരുത്തീയില്‍ പ്രധാനപ്പെട്ട ഒരു കാര്യം പൂരിപ്പിക്കാതെ വിട്ടിട്ടുണ്ട് എന്നും അത് രണ്ടാം ഭാഗത്തില്‍ പൂരിപ്പിക്കും എന്നും തിരക്കഥാകൃത്ത് സുരേഷ് ബാബു പറഞ്ഞു.
'സിനിമ കണ്ട പല പ്രേക്ഷകരും രാധാമണിയ്ക്ക് പിന്നീട് എന്താണ് സംഭവിച്ചത് എന്ന് അറിയാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇനിയാണ് രാധാമണിയുടെ പോരാട്ടം. ആദ്യഭാഗത്തില്‍ പൂരിപ്പിക്കാതെ പോയ ഒരു കാര്യമുണ്ട്. അത് രണ്ടാം ഭാഗത്തില്‍ പൂരിപ്പിക്കും', എന്ന് തിരക്കഥാകൃത്ത് സുരേഷ് ബാബുവും വ്യക്തമാക്കി.
മാര്‍ച്ച് 11നായിരുന്നു ഒരുത്തീ റിലീസ് ചെയ്തത്. സിനിമയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. രാധാമണി എന്ന ബോട്ട് കണ്ടക്ടറുടെ വേഷത്തിലാണ് നവ്യ സിനിമയില്‍ എത്തിയത്. ഒരു സാധാരണ സ്ത്രീയ്ക്ക് നേരിടേണ്ടി വരുന്ന അസാധാരണമായ സംഭവത്തെക്കുറിച്ചാണ് സിനിമ സംസാരിക്കുന്നത്. നവ്യയ്‌ക്കൊപ്പം വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. വിനായകന്‍, സന്തോഷ് കീഴാറ്റൂര്‍, മുകുന്ദന്‍, ജയശങ്കര്‍, മനു രാജ് , മാളവിക മേനോന്‍, ചാലി പാല എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
രതീഷ് അമ്പാടി മേക്കപ്പ് കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ വസ്ത്രാലങ്കാരം സമീറ സനീഷാണ്. മാര്‍ച്ച് 11ന് ആായിരുന്നു ചിത്രം തിയേറ്ററുകളില്‍ എത്തിയത്. ജിംഷി ഖാലിദാണ് ഒരുത്തീയുടെ ഛായാഗ്രഹണം നിര്‍വഹിച്ചത്. എഡിറ്റിംഗ് ലിജോ പോളും സംഗീതം ഗോപി സുന്ദറും തകര ബാന്‍ഡുമാണ്. ആലങ്കോട് ലീലാകൃഷ്ണന്‍, ഹരി നാരായണന്‍, അബ്രു മനോജ് ഗാനരചന നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ ജ്യോതിഷ് ശങ്കറായിരുന്നു.


Click it and Unblock the Notifications











