'തിരിച്ച് വരവിൽ തീയായി ആളിപടർന്ന് നവ്യാ നായർ'; ഒരുത്തീയിലെ പുതിയ ഗാനം പുറത്തിറങ്ങി!
പത്ത് വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലേക്ക് നായികയായി തിരികെ എത്തിയിരിക്കുകയാണ് നടി നവ്യാ നായർ. വിവാഹശേഷം സിനിമയിൽ നിന്നും വിട്ട് നിൽക്കുകയായിരുന്നു നവ്യാ നായർ. വി.കെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തീ എന്ന സിനിമയിലൂടെയാണ് നവ്യ നായർ വീണ്ടും മലയാള സിനിമയിലേത്ത് തിരികെ എത്തിയത്. കന്നട സിനിമകളിൽ താരം അഭിനയിക്കാറുണ്ടായിരുന്നുവെങ്കിലും മലയാളത്തിൽ താരം സിനിമകളൊന്നും ചെയ്തിരുന്നില്ല.

ഒരു നീണ്ട ഇടവേളക്ക് ശേഷം ആണ് ശക്തവും വ്യത്യസ്തവുമായ ഒരു കഥാപാത്രമായി നവ്യ നായർ തിരിച്ച് വരുന്നത്. ഇഷ്ടം എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് വന്ന നവ്യ നായർ നന്ദനത്തിലൂടെയാണ് മലയാളികളുടെ പ്രിയപ്പെട്ട ബാലാമണി ആയത്. നവ്യക്ക് സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിക്കൊടുത്ത ബാലാമണിയെ തിരികെ കൊണ്ടുവരുന്ന ഒരുത്തീയുടെ ഫസ്റ്റ് ലുക്ക് അനൗൺസ്മെന്റ് വീഡിയോയും മോഷൻ പോസ്റ്ററും ട്രെയിലറുമെല്ലാം സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടിയിരുന്നു.
കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തുവന്നിരിക്കുകയാണിപ്പോൾ. ഗോപി സുന്ദറിന്റെ ഈണത്തിൽ ബി.കെ ഹരിനാരായണൻ രചിച്ച് പി.ജയചന്ദ്രൻ പാടിയ ഹൃദ്യമായ ഗാനമാണ് പുറത്തിറങ്ങിയത്. പ്രേക്ഷകർക്കിടയിലും സമൂഹ മാധ്യമങ്ങളിലും മികച്ച പ്രതികരണമാണ് പാട്ടിന് ലഭിക്കുന്നത്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൾ നാസർ നിർമിച്ച വി.കെ പ്രകാശ് സംവിധാനവും എസ്. സുരേഷ് ബാബു രചനയും നിർവഹിച്ച ഒരുത്തീ ഒരു കുടുംബ പശ്ചാത്തലത്തിൽ അതീജീവനത്തിന്റെയും സ്നേഹബന്ധങ്ങളുടെയും കഥയാണ് പറയുന്നത്.
ജിംഷി ഖാലിദാണ് ഒരുത്തീയുടെ ഛായാഗ്രഹണം നിർവഹിച്ചത്. എഡിറ്റിംഗ് ലിജോ പോളും സംഗീതം ഗോപി സുന്ദറും തകര ബാൻഡുമാണ്. ആലങ്കോട് ലീലാകൃഷ്ണൻ, ഹരി നാരായണൻ, അബ്രു മനോജ് ഗാനരചന നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ ജ്യോതിഷ് ശങ്കറാണ്. നവ്യ നായർക്കൊപ്പം വിനായകൻ, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂർ, അരുൺ നാരായൺ, മുകുന്ദൻ, ജയശങ്കർ, മനു രാജ് , മാളവിക മേനോൻ, ചാലി പാല എന്നിങ്ങനെ ശക്തമായ ഒരു താര നിര തന്നെ സിനിമയിൽ അണിനിരന്നിട്ടുണ്ട്. രതീഷ് അമ്പാടി മേക്കപ്പ് കൈകാര്യം ചെയ്ത ചിത്രത്തിന്റെ വസ്‌ത്രാലങ്കാരം സമീറ സനീഷാണ് നിർവഹിച്ചത്.


Click it and Unblock the Notifications