For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അന്ന് ദിലീപേട്ടന്‍ എന്നെ പറഞ്ഞു പറ്റിക്കുകയായിരുന്നു'; ഇഷ്ടത്തിന്റെ സെറ്റിലെ അനുഭവം തുറന്നുപറഞ്ഞ് നവ്യ നായര്‍

  |

  ഒരുത്തീ എന്ന പുതിയ ചിത്രത്തിലൂടെ മലയാളസിനിമയിലേക്ക് രണ്ടാംവരവ് നടത്തിയിരിക്കുകയാണ് നടി നവ്യ നായര്‍. നായികാപ്രാധാന്യമുള്ള ചിത്രത്തിലെ രാധാമണി എന്ന നവ്യയുടെ കഥാപാത്രം ശക്തവും മികച്ചതുമാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. വി.കെ.പ്രകാശ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം മികച്ച പ്രതികരണം സ്വന്തമാക്കി തീയറ്ററുകളില്‍ ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്.

  വിവാഹശേഷം സിനിമാഭിനയത്തില്‍ നിന്ന് ഇടക്കാലത്ത് വിട്ടുനിന്നുവെങ്കിലും നവ്യ നൃത്തത്തില്‍ ശ്രദ്ധിച്ചിരുന്നു. നൃത്ത പരിപാടികള്‍ കൊണ്ടും ഫോട്ടോ ഷൂട്ടുകള്‍ കൊണ്ടും ലൈംലൈറ്റില്‍ സജീവമായിരുന്നു നവ്യ നായര്‍. ഒരുത്തീ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നിരവധി മാധ്യമങ്ങള്‍ക്ക് നവ്യ നായര്‍ അഭിമുഖം നല്‍കിയിരുന്നു. നവ്യയുടെ നിലപാടുകളും വിവിധ വിഷയങ്ങളോടുള്ള യുക്തിപരമായ മറുപടികളും നവ്യയെ പക്വതയുള്ള നടിയായി പലരും വിലയിരുത്തുന്നു.

  Navya Nair

  അടുത്തിടെ ഫ്ലവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഒരുകോടിയില്‍ നവ്യ നായര്‍ പങ്കെടുത്തിരുന്നു. പരിപാടിയില്‍വെച്ച് നടന്‍ ദിലീപിനെക്കുറിച്ചുള്ള രസകരമായ ചില ഓര്‍മ്മകള്‍ നവ്യ പങ്കുവെച്ചിരുന്നു.

  ഇഷ്ടം സിനിമയുടെ ഷൂട്ടിങ്ങിനിടെയുണ്ടായ സംഭവം നവ്യ ഓര്‍ത്തെടുക്കുന്നതിങ്ങനെ: "ഇടയ്ക്കിടെ മൂക്ക് ചൊറിയുന്ന ഒരു സ്വഭാവം എനിക്കുണ്ട്. ഒരിക്കല്‍ ഷൂട്ടിനിടെ ദിലീപേട്ടന്‍ എന്റെയടുത്ത് വന്ന് എന്തോ പൊടി, അത് തട്ടിക്കളയൂ എന്ന് പറഞ്ഞു. ഞാന്‍ മൂക്ക് ചൊറിയുന്നതിനിടെ എന്റെയടുത്ത് യൂണിറ്റിലെ ഒരു ചേട്ടന്‍ എന്തോ ആവശ്യത്തിനായി വന്നു. ദിലീപേട്ടന്‍ എന്നോട് ഇയാളെ അറിയുമോ എന്ന് ചോദിച്ചു. ഇല്ലെന്നു പറഞ്ഞപ്പോള്‍ പരിചയപ്പെടുത്തിത്തന്നു. സംസാരിക്കാന്‍ കഴിയാത്തയാളാണെന്നും യൂണിറ്റിലുള്ളതാണെന്നും പറഞ്ഞു.

  ഇത് പറഞ്ഞയുടനെ അയാള്‍ എന്നെ നോക്കി എന്തൊക്കെയോ ശബ്ദമുണ്ടാക്കി അവിടെ നിന്നും വേഗം പോയി. എനിക്ക് കാര്യമൊന്നും മനസ്സിലായില്ല. ദിലീപേട്ടന്‍ പിന്നാലെ പോയി അയാളെ സാന്ത്വനിപ്പിക്കാന്‍ ശ്രമിക്കുന്നതും സോറി പറയുന്നതുമൊക്കെ ഞാന്‍ കേട്ടു.

  കുറേ നേരമായിട്ടും ബഹളം മാറുന്നില്ല. സെറ്റിലെ ആളുകളുടെ മുഴുവന്‍ ശ്രദ്ധയും പിന്നെ അതിലേക്കായി. കുറച്ച് കഴിയുമ്പോള്‍ അയാള്‍ ദിലീപേട്ടനെ തല്ലുന്നു, പിന്നെ ദിലീപേട്ടനും തിരികെ തല്ലുന്നു. ഞാന്‍ ആകെ അന്തംവിട്ടിരിക്കുകയാണ്. സെറ്റില്‍ ഇങ്ങനെയുള്ള വഴക്കുകള്‍ ഉണ്ടാകുമെന്ന് വിചാരിക്കുന്നതേ ഇല്ലല്ലോ.

  കുറച്ചു കഴിഞ്ഞപ്പോള്‍ ദിലീപേട്ടന്‍ എന്റെയടുത്തുവന്നു പറഞ്ഞു. ഇങ്ങനെയുള്ള ആളുകളുടെ മുന്നില്‍വെച്ച് മൂക്ക് ചൊറിയുന്നത് അവരെ കളിയാക്കുന്നതിന് തുല്യമാണ്. നീ എന്തിനാണ് അങ്ങനെ ചെയ്തത് എന്ന് ചോദിച്ചു. എനിക്കിത് പുതിയ അറിവായിരുന്നു. ഞാന്‍ ദിലീപേട്ടനോട് സോറിയൊക്കെ പറഞ്ഞു. ഞാന്‍ കാരണം ദിലീപേട്ടന്‍ പെട്ടുപോയല്ലോ എന്ന് ഓര്‍ത്ത് സഹതാപം തോന്നി. പക്ഷെ, അപ്പോഴും ആ ചേട്ടന്‍ നിന്ന് കരയുകയും ഒച്ചയിടുകയും ഒക്കെ ചെയ്യുന്നുണ്ടായിരുന്നു.

  ഉച്ചകഴിഞ്ഞതോടെ ലൊക്കേഷന്‍ ആകെ നിശബ്ദമായി. ആരും ഒന്നും സംസാരിക്കുന്നില്ല. ഇടയ്ക്ക് സിബി അങ്കിളും വേണുവങ്കിളുമൊക്കെ എന്നോട് വന്ന് ഇക്കാര്യത്തെ കുറിച്ച് ചോദിച്ചു. എനിക്ക് കൂടുതല്‍ ടെന്‍ഷനായി കരച്ചിലൊക്കെ വരാന്‍ തുടങ്ങി. മറ്റുള്ളവരോട് സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടേ എന്നൊക്കെ സിബി അങ്കിള്‍ പറഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും പൊട്ടിക്കരഞ്ഞുപോയി. ദിലീപേട്ടന്‍ ഇടയ്ക്കിടെ വന്ന് വിഷമിക്കേണ്ട എന്നൊക്കെ പറയുമായിരുന്നു. അപ്പോഴാണ് കൂടുതല്‍ വിഷമമാകുന്നത്.

  Navya Nair

  അന്ന് വൈകിട്ടായിരുന്നു കാണുമ്പോള്‍ പറയാമോ എന്ന പാട്ടിന്റെ ഷൂട്ട്. ഷൂട്ടിന് സമയമാകാറായപ്പോള്‍ മുമ്പേ പറഞ്ഞ ആ ചേട്ടന്‍ ഒച്ചത്തില്‍ എന്തോ പറഞ്ഞുകൊണ്ട് പോകുന്നു, ലൈറ്റ് ശരിയാക്ക്, അവിടെ അത് ഓക്കെ ആക്ക് എന്നൊക്കെ, ഞാന്‍ നോക്കുമ്പോള്‍ അയാള്‍ക്ക് ഒരു കുഴപ്പവുമില്ല.

  എന്നെ പറ്റിക്കാന്‍ വേണ്ടി ദിലീപേട്ടനും ആ ചേട്ടനും കൂടി ഡ്രാമ കളിച്ചതായിരുന്നുവെന്ന് പിന്നീടാണ് മനസ്സിലായത്. അവരുടെ തല്ല് കണ്ടാല്‍ ഒറിജിനല്‍ ആണെന്നേ പറയൂ. അത്രയ്ക്ക് അഭിനയമായിരുന്നു."നവ്യ പറയുന്നു.

  സിബി മലയില്‍ സംവിധാനം ചെയ്ത ഇഷ്ടമാണ് നവ്യയുടെ ആദ്യ ചിത്രം. ഇഷ്ടത്തില്‍ ദിലീപിന്റെ നായികയായിട്ടായിരുന്നു നവ്യയുടെ സിനിമാരംഗപ്രവേശം. കാവ്യാ മാധവനെപ്പോലെയും മഞ്ജു വാര്യരെപ്പോലെയും ദിലീപിന്റെ ഭാഗ്യനായികയായിരുന്നു നവ്യയും. ഇരുവരും ഒന്നിച്ച കുഞ്ഞിക്കൂനന്‍, കല്യാണരാമന്‍, പാണ്ടിപ്പട എന്നീ ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റുകളായിരുന്നു. വിവാഹശേഷം സിനിമയില്‍ ഒരു ചെറിയ ഇടവേള എടുത്തെങ്കിലും ഒരുത്തീയിലൂടെ ശക്തമായ തിരിച്ചുവരവാണ് നവ്യ നടത്തിയിരിക്കുന്നത്.

  Read more about: navya nair dileep
  English summary
  Navya Nair Opens Up about Actor Dileep
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X