തിരിച്ചുവരവ് എപ്പോഴാണെന്ന് എല്ലാവരും ചോദിക്കുമായിരുന്നു, ജന്മദിനത്തില്‍ മനസുതുറന്ന് നവ്യാ നായര്‍

By Prashant V R

മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയങ്കരിയായ നായികമാരില്‍ ഒരാളാണ് നവ്യാ നായര്‍. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി ശ്രദ്ധേയ സിനിമകളില്‍ നടി അഭിനയിച്ചിരുന്നു. സിബി മലയില്‍ സംവിധാനം ചെയ്ത ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നടി അരങ്ങേറ്റം കുറിച്ചത്. ദിലീപ് നായകനായ ചിത്രം തിയ്യേറ്ററുകളില്‍ വിജയമായി മാറിയിരുന്നു. ഇഷ്ടത്തിന് പിന്നാലെ നിരവധി ശ്രദ്ധേയ സിനിമകളില്‍ നടി മലയാളത്തില്‍ അഭിനയിച്ചിരുന്നു. സൂപ്പര്‍ താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം നായികയായി നവ്യാ നായര്‍ മലയാളത്തില്‍ തിളങ്ങിയിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും തിളങ്ങിയ താരമാണ് നവ്യ.

navya nair

സിനിമയില്‍ ഇല്ലാത്ത സമയത്തും സോഷ്യല്‍ മീഡിയയില്‍ സജീവമായി ഉണ്ടായിരുന്നു താരം. കുടുംബത്തിനൊപ്പമുളള എറ്റവും പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം നടി സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. അതേസമയം ഒരിടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് വീണ്ടും തിരിച്ചെത്തുകയാണ് നവ്യ. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തീ എന്ന ചിത്രത്തിലൂടെയാണ് നടി എത്തുന്നത്. സിനിമയുടെ ചിത്രീകരണം നേരത്തെ ആരംഭിച്ചിരുന്നു. സ്ത്രീ കേന്ദ്രീകൃത കഥ പറയുന്ന ഒരുത്തീയില്‍ പ്രധാന വേഷത്തിലാണ് നവ്യ എത്തുന്നത്.

തന്റെ തിരിച്ചുവരവ് ചിത്രത്തിന്റെ വിശേഷങ്ങള്‍ ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ നടി പങ്കുവെച്ചിരുന്നു. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷനും കുറച്ച് ചിത്രീകരണവും ബാക്കിയുണ്ടെന്ന് നടി പറയുന്നു. പിന്നെ എത്രയും പെട്ടെന്ന് റിലീസ് ആവുമെന്നാണ് പ്രതീക്ഷ. കോവിഡ് നിയന്ത്രണങ്ങലെല്ലാം മാറി തിയ്യേറ്ററുകളെല്ലാം തുറക്കുകയാണല്ലോ. അപ്പോ പോസ്റ്റ് പ്രൊഡക്ഷനെല്ലാം കഴിഞ്ഞ് റിലീസ് ചെയ്യാനാവുമെന്നാണ് പ്രതീക്ഷ. സിനിമയില്‍ ഇല്ലാത്ത സമയത്ത് എല്ലാവരും ചോദിക്കാറുണ്ടായിരുന്നു എന്നും നവ്യ പറയുന്നു.

എന്നാണ് തിരിച്ചുവരുന്നത് എന്നൊക്കെ മിക്കവരും ചോദിച്ചിരുന്നു. അപ്പോ ഈ സിനിമ എല്ലാവരും കാണണം എന്നാണ് എനിക്ക് പറയാനുളളത് നടി പറഞ്ഞു. പുതിയ പ്രോജക്ട്സുകളെല്ലാം ഒരുത്തീ ഇറങ്ങി അഭിപ്രായങ്ങള്‍ എല്ലാം അറിഞ്ഞ ശേഷമേ ഉളളൂവെന്നും നടി പറഞ്ഞു. ഒരു ബോട്ടിലെ കണ്ടക്ടറാണ് ഈ സിനിമയിലെ കഥാപാത്രം. മൂന്ന് ദിവസം നടക്കുന്ന കഥയാണ്. ത്രില്ലര്‍ മൂഡിലുളള സിനിമയാണ്, നവ്യാ നായര്‍ അഭിമുഖത്തില്‍ പറഞ്ഞു.

Read more about: navya nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X