നൃത്തം ചെയ്ത് ക്ഷീണിച്ചു വന്ന നവ്യയ്ക്ക് മകന്‍ നല്‍കിയ സര്‍പ്രൈസ്! വൈറലായി ചിത്രം
വിവാഹ ശേഷവും സോഷ്യല്‍ മീഡിയയില്‍ സജീവമായി എത്താറുളള താരമാണ് നവ്യാ നായര്‍. കുടുംബത്തിനും സഹപ്രവര്‍ത്തകര്‍ക്കൊപ്പവുമുളള ചിത്രങ്ങളെല്ലാം നടി സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കാറുണ്ട്. സിനിമകളില്‍ അധികം അഭിനയിക്കാറില്ലെങ്കിലും നൃത്തരംഗത്താണ് നവ്യ ഇപ്പോഴും സജീവമാകാറുളളത്. തന്‌റെ ചിത്രങ്ങളെല്ലാം നടി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുമുണ്ട്.
കഴിഞ്ഞ ദിവസം ഡാന്‍സ് കഴിഞ്ഞ് തളര്‍ന്ന വന്ന നടിക്ക് മകന്‍ നല്‍കിയ സര്‍പ്രൈസ് ശ്രദ്ധേയമായി മാറിയിരുന്നു. ഇതിന്റെ ചിത്രം നവ്യ തന്നെയായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. രാവിലത്തെ ചടങ്ങില്‍ നവ്യക്ക് സമ്മാനമായി ലഭിച്ച പൂച്ചെണ്ടിലെ പുഷ്പങ്ങള്‍ കൊണ്ട് അമ്മയോടുളള സ്‌നേഹം മകന്‍ എഴുതി ചേര്‍ത്തിരിക്കുകയാണ്. ഐ ലവ് യൂ എന്നാണ് മകന്‍ സായ്കൃഷ്ണ സോഫയില്‍ എഴുതിയിരിക്കുന്നത്.

നൃത്തം ചെയ്ത് തളര്‍ന്ന് വന്ന എന്റെ മനം നിറഞ്ഞു എന്ന് നവ്യ തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിക്കുകയും ചെയ്തിരുന്നു. ഏതായാലും നടിയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. മുന്‍പും കുടുംബത്തിനൊപ്പമുളള ചിത്രങ്ങള്‍ ധാരാളമായി നവ്യ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെല്ലാം മികച്ച സ്വീകാര്യതയാണ് നടിയുടെ ആരാധകര്‍ നല്‍കിയിരുന്നത്.


Click it and Unblock the Notifications











