'കല്യാണം കഴിഞ്ഞാല്‍ വയറുവീര്‍ക്കുന്നത് സ്വാഭാവികമാണല്ലോ,പക്ഷേ ആള് മാറിപ്പോയോ'
മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് നവ്യാ നായര്‍. നിരവധി ശ്രദ്ധേയ സിനിമകളിലൂടെയാണ് നടി മുന്‍നിര നായികയായി തിളങ്ങിയത്. സൂപ്പര്‍താരങ്ങളുടെ നായികയായുളള നവ്യാ നായര്‍ ചിത്രങ്ങള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്. ഇഷ്ടം എന്ന ദിലീപ് ചിത്രത്തിലൂടെ മലയാളത്തില്‍ എത്തിയ താരത്തിന് നന്ദനം എന്ന സിനിമയാണ് കരിയറില്‍ വലിയ വഴിത്തിരിവായി മാറിയത്.
നന്ദനത്തിലെ പ്രകടനത്തിലൂടെ മികച്ച നടിക്കുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നവ്യാ നായര്‍ക്ക് ലഭിച്ചിരുന്നു. മലയാളത്തിനൊപ്പം മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും അഭിനയിച്ച താരമാണ് നടി. വിവാഹ ശേഷം സിനിമയില്‍ അത്ര സജീവമല്ലായിരുന്നെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ച് നടി എത്തിയിരുന്നു. അതേസമയം ഒരിടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് വീണ്ടും തിരിച്ചുവരാനുളള തയ്യാറെടുപ്പുകളിലാണ് നടി.

നവ്യാ നായരുടെ തിരിച്ചുവരവ് സിനിമയുടെ ചിത്രീകരണം മുന്‍പ് ആരംഭിച്ചിരുന്നു. അതേസമയം ലോക്ഡൗണ്‍ കാലത്ത് അമ്മയ്ക്കും അച്ഛനുമൊപ്പം നാട്ടിലായിരുന്നു താരം. ലോക്ഡൗണില്‍ മകന്‍ സായികൃഷ്ണയ്‌ക്കൊപ്പമുളള നടിയുടെ ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു. മകന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് നടി എപ്പോഴും സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ടായിരുന്നു.

അടുത്തിടെയാണ് നവ്യയുടെ സഹോദരന്‍ രാഹുലിന്റെ വിവാഹം കഴിഞ്ഞത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു അനിയന്റെ വിവാഹം കഴിഞ്ഞത്. ഇതിന്റെ ചിത്രങ്ങള്‍ നടി തന്നെ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ചിരുന്നു. അനിയനും ഭാര്യയ്ക്കും വിവാഹ മംഗളാശംസകള്‍ നേര്‍ന്നുകൊണ്ടായിരുന്നു നടി എത്തിയത്.

കണ്ണപ്പന്‍ എന്നാണ് നവ്യ സ്‌നേഹത്തോടെ അനിയനെ വിളിക്കുന്നത്. വിവാഹത്തിന് ശേഷം അനിയനും ഭാര്യയ്ക്കുമൊപ്പം സായിയുമുളള ഒരു ചിത്രം നവ്യാ നായര്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തിരുന്നു. മാമന്റെ കുടവയറില്‍ കൈവെച്ചുനില്‍ക്കുന്ന സായിയെ ആണ് ചിത്രത്തില്‍ കാണിക്കുന്നത്. അനിയന്റെ ചിത്രത്തിന് ക്യാപ്ഷനായി ലാലീ ലാലീ എന്ന താരാട്ടുപാട്ടിന്റെ വരികളാണ് നവ്യ കുറിച്ചിരിക്കുന്നത്.

ഇതിന്റെ താഴെയായി കല്യാണം കഴിഞ്ഞാല്‍ വയറ് വീര്‍ക്കുന്നത് സ്വാഭാവികമാണല്ലോ, പക്ഷേ ആളു മാറിപ്പോയോ എന്നും നടി കുറിച്ചു.കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. കോവിഡ് നിയന്ത്രണങ്ങളെല്ലാം പാലിച്ചുകൊണ്ടാണ് വിവാഹം നടന്നത്. എന്റെ പ്രിയപ്പെട്ട കണ്ണപ്പയ്ക്ക് സന്തോഷകരമായ ദാമ്പത്യജീവിതം ആശംസിക്കുന്നു. എന്റെ അനിയന്‍, സുഹൃത്ത്

സൂര്യനു കീഴിലുള്ള മണ്ടത്തരങ്ങളെക്കുറിച്ചെല്ലാം ഞങ്ങള്‍ രാത്രി വൈകിയും ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട് . ഞാന്‍ ഇപ്പോഴും നിന്നെ ശകാരിക്കുന്നു, തല്ലുന്നു, കടിക്കും, കളിയാക്കുന്നു നീ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും നിന്നെ കളിയാക്കുന്നു. നീ ഇത്രയും വലുതായെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. നീ ഇപ്പോഴും എന്റെ ചോട്ടുവാണ്.

ലവ് യൂ സ്വാതി, കണ്ണാ നിങ്ങള്‍ രണ്ടുപേരും സന്തോഷവും സമാധാനപരവുമായ ജീവിതം നയിക്കട്ടെ. ജീവിതം എന്നത് ജീവിക്കുന്നതിലാണ്. അതിന്റെ എല്ലാ ദിവസവും ഓരോ നിമിഷവും എല്ലാത്തിനുമൊടുവില്‍ നിങ്ങള്‍ എത്ര ജീവിച്ചു എന്നതാണ് പ്രധാനം. പണം അല്ല, നല്ല നിമിഷങ്ങള്‍ സമ്പാദിക്കു എന്നാണ് നവ്യാ നായര്‍ സഹോദരനും ഭാര്യയ്ക്കും ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നത്.


Click it and Unblock the Notifications